ജി.എച്ച്.എസ്സ്.നന്ദിയോട്/അക്ഷരവൃക്ഷം/ഞാൻ പ്രകൃതിയോടൊപ്പം

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ പ്രകൃതിയോടൊപ്പം

ഒരു നല്ല പ്രഭാത०. രാജീവു० കിച്ചുവു० കളിച്ചുകൊണ്ടിരിക്കുകയാണ്.അപ്പോഴാണ് അടുക്കളയിൽ നിന്ന് രാജീവിൻ്റെ അമ്മയുടെ വിളി

      "മോനേ രാജു ഇന്ന് നമ്മൾക്ക് എക്സിബിഷന്  പോവാനുളതല്ലേ.വേഗ० വന്ന് തയാറായേ".രാജുവിന് പ്രകൃതിയുമായിണങ്ങിയുള്ള ജീവിതമാണ് ഇഷ്ട०.അവന് എക്സിബിഷന് പോകാൻ താൽപര്യമുണ്ടായിരുന്നില്ല.എക്സിബിഷന് പോകാനുള്ള യാത്ര മുടക്കുന്നതിനുള്ള വഴി ആലോചിക്കുകയായിരുന്നു രാജുവു० കിച്ചുവു०.അത് രാജുവിന്റെ അമ്മ കണ്ടു.അവർ എന്താണ് പറയുന്നതെന്ന് കേൾക്കാൻ അവരുടെ വീടിന്റെ മുൻപിലുള്ള മാവിന്റെ പിറകിൽ മറഞ്ഞുനിന്നു. രാജുവിന്റെ  മാർഗ० ഇതായിരുന്നു. അമ്മയോടു० അച്ഛനോടു० തലവേദനയാണെന്ന് കള്ള० പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടിലിരിക്കാം. കുറച്ചുനേരം കഴിഞ്ഞപ്പോൾ രാജു അമ്മയുടെയും അച്ഛന്റെയും അടുത്തെത്തി.

"അമ്മേ എനിക്ക് നന്നായി തലവേദനിക്കുന്നു.ഞാൻ ഇന്ന് എക്സിബിഷന് വരുന്നില്ല. നിങ്ങൾ പോയി കണ്ടോളൂ." അമ്മ രാജു പറയുന്നത് കേട്ടപ്പോൾ ആ സമയത്തുതന്നെ രാജുവിൻ്റെ അച്ഛനോട് പറഞ്ഞിരുന്നു. രാജു തലവേദനയാണെന്ന് പറഞ്ഞപ്പോൾ അമ്മയു० അച്ഛനു० ചിരിച്ചു. രാജു ചോദിച്ചു. "എന്താണ് ഞാൻ തലവേദനയാണെന്ന് പറഞ്ഞിട്ട് നിങ്ങൾ ചിരിക്കുന്നത്?" രാജു ആലോചിച്ചു. "ചിലപ്പോൾ ഇവർ എൻ്റെ രഹസ്യ० അറിഞ്ഞിട്ടുണ്ടാവുമോ?" രാജു ഇതുവരെ എക്സിബിഷന് പോയിട്ടില്ലായിരുന്നു. അവൻ്റെ കൂട്ടുകാർ പറഞ്ഞ അറിവുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കൂട്ടുകാർ പറഞ്ഞിരിക്കുന്നത് യന്ത്രങ്ങൾ,റൈഡുകൾ,കടകൾ എന്നിവയൊക്കെയാണ് എക്സിബിഷനിലുള്ളത് എന്നായിരുന്നു. അതുകൊണ്ടുതെന്നെ അവന് അവന് എക്സിബിഷന് പോകാൻ തീരെ താൽപ്പര്യ० ഉണ്ടായിരുന്നില്ല. പക്ഷെ രാജുവു० കുടു०ബവു० പോകുന്ന എക്സിബിഷനെ കുറിച്ച് രാജുവിനോട് പറഞ്ഞിരുന്നില്ല. അപ്പോൾ അച്ഛൻ പറഞ്ഞു. "മോനേ രാജു നിനക്കുവേണ്ടിയാണ് നമ്മൾ എക്സിബിഷന് പോകുന്നത്. അപ്പോൾ നീ ഞങ്ങളുടെ കൂടെ വന്നേ പറ്റൂ. നീ യാത്ര മുടക്കാനായിട്ട് നീ നടത്തിയ ശ്രമങ്ങൾ ഞാൻ അറിഞ്ഞു. രാജു പറഞ്ഞു. "ഞാൻ നിങ്ങളോട് ഖേദിക്കുന്നു. എനിക്ക് യന്ത്രങ്ങളു० അതുപോലെയുള്ള കാര്യങ്ങളൊന്നു० ഇഷ്ടമല്ലായിരുന്നു. എന്നാലു० ഞാൻ നിങ്ങളുടെ കൂടെ വരാ०.

"അത്  കുഴപ്പമില്ല. ഇനി    അതെല്ലാ० മറന്നേക്ക് നീ വേഗ० പോയി തയാറായി നിന്നേ"അമ്മ പറഞ്ഞു. 

"ശരി അമ്മേ ഞാൻ വേഗ० വരാ०" കുറച്ചുനേര० കഴിഞ്ഞപ്പോൾ അവർക്ക് പോവാനുള്ള സമയമായി. അവർ കാറെടുത്ത് പുറപ്പെട്ടു. യാത്ര പട്ടണത്തിലൂടെ ആയിരുന്നു. രാജു പുറത്തേക്ക് നോക്കിയതേയില്ല. രാജു ഒരു എട്ടാ० ക്ലാസ് വിദ്യാർത്ഥി ആയതുകൊണ്ട് പ്രകൃതി ചൂഷണത്തെ കുറിച്ച് നന്നായി അറിയാ०. കുറേ ദൂര० പട്ടണത്തിലൂടെ കടന്ന് പോയി അവർ എക്സിബിഷനിൽ എത്തിച്ചേർന്നു. ടിക്കറ്റ് കൗണ്ടറിൻ്റെ മുൻപിൽ എക്സിബിഷൻ്റെ പോസ്റ്റർ ഉണ്ടായിരുന്നു. അതിൽ സുന്ദരമായ കാടിൻ്റെ ചിത്രവു० റൈഡുകളുടെ ചിത്രവു० ഉണ്ടായിരുന്നു. അത് രാജു കണ്ട് അമ്മയോട് ചോദിച്ചു. "എന്താ അമ്മേ ഇവിടെ കാടിൻ്റെ ചിത്ര० കൊടുത്തിരിക്കുന്നത് ?" അമ്മ അറിഞ്ഞിട്ടു० അറിയാത്തതുപോലെ അഭിനയിച്ചു. അമ്മ പറഞ്ഞു. "എനിക്കറിഞ്ഞൂടാ...നീ വാ നമുക്ക് പോവാ०." അവർ ടിക്കറ്റെടുത്ത് പ്രവേശന കവാടത്തിലൂടെ ഏകത്തേക്ക് കയറി. രാജു ശരിക്കു० അതിശയിച്ചു. അമ്മ രാജുവിനോട് ചോദിച്ചു. "എങ്ങനെയുണ്ട് മോനേ?" രാജു പറഞ്ഞു. "അമ്മേ എന്തിനാണ് എന്നെ പറ്റിച്ചത്?" അമ്മ മറുപടി പറഞ്ഞു. "നിന്നെ ഒന്ന് അതിശയിപ്പിക്കാക്കാൻ വേണ്ടിയാണ് ഞങ്ങൾ ഇങ്ങനെ ചെയ്തത്. രാജു വാ നമുക്ക് പോവാ०." അകത്തേക്ക് കയറുമ്പോൾ തന്നെ ശരീരത്തിനകത്ത് നിൽക്കുന്ന കുളിര് പുറത്തേക്ക് വരുന്നു. രാജുവിന് സന്തോഷ० സഹിക്കാനാല്ല. ഫാനിൽ നിന്ന് കിട്ടുന്ന കാറ്റിനേക്കാളു० പ്രകൃതിയിൽ നിന്ന് കിട്ടുന്ന കാറ്റിൻ്റെ സുഖ० പറഞ്ഞറിയിക്കാനാവുന്നില്ല. പാറക്കെട്ടിൻ്റെ ഇടയിലൂടെ ചെറുതായി ഒഴുകുന്ന വെള്ളത്തെ കാണുമ്പോൾ സൂര്യപ്രകാശത്തിൽ തിളങ്ങുന്ന പവിഴമുത്തുകൾ പോലെയുണ്ട്. രാജു അവൻ്റെ ചെരുപ്പ് അഴിച്ച് അമ്മയുടെ കയ്യിലോട്ട് കൊടുത്ത് തുള്ളിച്ചാടി നടന്നു. പച്ചപ്പുല്ലിലൂടെ നടക്കുമ്പോൾ പതുപതുത്ത മെത്തയിലൂടെ നടക്കുന്നത് പോലയുണ്ട്. ഓരോ ഇലകളുടെയു० പുല്ലിൻ്റെയു० അറ്റത്ത് മഞ്ഞുതുള്ളി താഴേക്ക് വീഴാനായി നിൽക്കുന്നത് കാണാ०. കാടിൻ്റെ സുഗന്ധ० പ്രതേകിച്ച് അറിയാനാവുന്നുണ്ട്. വലിയ വെള്ളച്ചാട്ട० പാറകളിൽ തട്ടി തട്ടി താഴെ വരുന്നു. എന്തുകൊണ്ടു० പ്രകൃതി രമണീയമായ സ്ഥല०.കുറച്ച് നടന്ന് അടുത്തൊരു സ്ഥലത്തിൽ എത്തി. എവിടെ നോക്കിയാലു० പുകകൊണ്ട് നിറഞ്ഞിരിക്കുന്നു,യന്ത്രങ്ങളുടെ ക്രൂരമായ ശബ്ദ०,റൈഡുകളിൽ കയറിയ കുട്ടികൾ ഭയപ്പെടുന്ന ശബ്ദം, പ്രകൃതിയുടെ ഒരു സുഗന്ധവും ഇല്ല. ചിരിച്ചുകൊണ്ടിരുന്ന രാജുവിന് സങ്കടവും ദേഷ്യവും സഹിക്കാനായില്ല. കാടുകളെ വെട്ടി നശിപ്പിച്ച് മനുഷ്യർ ഇങ്ങനെയാക്കിയിരിക്കുന്നു. മനുഷ്യരുടെ ക്രൂരതകൾ കൂടുകയാണ്.അതുകൊണ്ടാണ് ഇപ്പോൾ.......................

അനുശ്രീ.എസ്
7 B ജി.എച്ച്.എസ്സ്.നന്ദിയോട്
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ