ജി.എച്ച്.എസ്സ്.കുമരപുരം /2011-2012 വർഷത്തിലെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
ജൂൺ ഒന്നാം തീയതി ഇക്കൊല്ലം പുതുതായി സ്കൂളിലെത്തിയ
വിദ്യാർത്ഥികളെ വരവേൽക്കാൻ പ്രവേശനോത്സവം സംഘടിപ്പിച്ചു.
പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കൽപാത്തി അഗ്ര
ഹാരം ചുറ്റി വന്ന പുതിയ കൂട്ടുകാരുടെ ഘോഷയാത്രയെ 9,10,+2 ക്ലാ-
സ്സുകളിലെ കുട്ടികൾ ഹർഷാരവത്തോടെ സ്വീകരിച്ചു.
പ്രിൻസിപ്പാൾ മണി ടീച്ചർ,ഹെഡ്മിസ്ട്രസ്സു്,പി.ടി.എ പ്രസിഡന്റ്
എന്നിവർ ഘോഷയാത്രയ്ക്കു സ്വീകരണം നൽകി.
നവാഗതർക്കു മധുര പലഹാരം നൽകിയ ശേഷം നടന്ന ഉദ്ഘാടന
യോഗം മുൻ ഹെഡ്മിസ്ട്രസ്സു് ശ്രീമതി മേഴ്സി ടീച്ചർ ഉദ്ഘാടനം ചെയ്തു.
വാർഡു കൗൺസിലർ ശ്രീ.മാണിക്യൻ പങ്കെടുത്തു.
ജൂൺ 9 നു തന്നെ ഉച്ച ഭക്ഷണം കൊടുത്തു തുടങ്ങി.
എല്ലാ ദിവസവും സാമ്പാറും തോരനും അച്ചാറും ഉൾപ്പെടുത്തി ഭക്ഷണം
കൂടുതൽ മെച്ചപ്പെടുത്താൻ തീരുമാനിച്ചു.
ആദ്യ ദിവസത്തെ ഭക്ഷണ വിതരണം പി.ടി.എ.പ്രസിഡന്റു്
ശ്രീ.ചാമിയപ്പൻ ഉദ്ഘാടനം ചെയ്തു
'
ജൂൺ 5 പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനാചരണം പരിസ്ഥിതി ദിന പ്രതിജ്ഞയോടെ ആരംഭിച്ചു.
തുടർന്നു് പരിസ്ഥിതി പഠന ക്ലാസ്സും വൃക്ഷത്തൈ വിതരണവും നടത്തി.
ഏകദേശം അഞ്ഞൂറോളം വൃക്ഷത്തൈകൾ വിതരണം ചെയ്തു
വായനാവാരം.
പി.എൻ പണിക്കർ അനുസ്മരണം
വായന വാരം(ജൂൺ20-28)
ലൈബ്രറി പുസ്തകങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു.
കഥ,കവിത,നോവൽ,നാടകം,ചരിത്രം,ആത്മകഥ,ജീവചരിത്രം,
ശാസ്ത്രം,റഫറൻസ്,ഗണിതശാസ്ത്രം ഇംഗ്ലീഷു്,ഹിന്ദി എന്നിങ്ങനെ
വിവിധ വിഭാഗങ്ങളിലായി ആയിരത്തിൽപ്പരം പുസ്തകങ്ങൾ
പ്രദർശനത്തിലുണ്ടായിരുന്നു.
ഹൈസ്കൂൾ ഹയർസെക്കണ്ടറി വിഭാഗങ്ങളിലെ മുഴുവൻ
മുഴുവൻ വിദ്യാർത്ഥികളും പ്രദർശനം കാണാനെത്തി.
പ്രദർശനത്തെ അടിസ്ഥാനമാക്കി ഒരു പ്രശ്നൊത്തരി എല്ലാ
ക്ലാസ്സിലേയും കുട്ടികൾക്കായി നടത്തി.
വായനയിൽ വളരുന്ന വിദ്യാഭ്യാസം എന്ന വിഷയത്തിൽ ഒരു
ഉപന്യാസ മത്സരവും നടത്തി.
videou of vayanavaram= (vayanavaram)
യൂണിഫോം വിതരണം.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കു എല്ലാവർഷവും സൗജന്യമായി യൂണിഫോം വിതരണം ചെയ്യുന്ന പതിവു് സ്കൂളിൽ നില നിൽക്കുന്നുണ്ടു്.ഇക്കൊല്ലം അഭ്യുദയകാംഷി- കളായ ചില വ്യക്തികളും അദ്ധ്യാപകരും നൽകിയ തുക ഉപയേഗിച്ചു നൂറിൽപ്പരം കുട്ടികൾക്കു് ജൂൺ21നു് യൂണിഫോം നൽകി. അർഹരായ മുഴുവൻ കുട്ടികൾക്കും ഈ സഹായം നൽകണ- മെന്ന ലക്ഷ്യത്തിലേക്കു് എത്തുന്നതിനു് സാമ്പത്തിക സമാഹരണം കുറേക്കൂടി വിപുലമാക്കേണ്ടതുണ്ടു്. വിദൂരമല്ലാത്ത ഭാവിയിൽ ഈ ലക്ഷ്യം കണ്ടെത്തുമെന്നു് പ്രതീക്ഷിക്കുന്നു.
കരിയർ ഗൈഡൻസു് (4-7-2011)
S.S.L.C വിദ്യാർത്ഥികൾക്കു വേണ്ടി ശേഖരീപുരം ഗ്രന്ഥശാല ഒരുക്കിയ കൗൺസിലിങ് ജൂലൈ 4 നു് സ്കൂളിൽ നടന്നു.
എങ്ങനെ പഠിക്കണം എങ്ങനെ പരീക്ഷകളെ നേരിടണം എന്നിങ്ങനെ അക്കാദമിക്
മികവുകൾ നേടുന്നതിനു് കുട്ടികളെ സ്വയം സജ്ജരാക്കാൻ സഹായിക്കുന്നതായിരുന്നു കൗൺസിലിങു്.
ശ്രീ.മനോജ് ആയിരുന്നു
ക്ലാസ്സെടുത്തതു്.
ലോകജനസംഖ്യാ ദിനം.ജൂലൈ 11
ഇന്ത്യയുടെ ജനസംഖ്യാ വിസ്ഫോടനവുമായി ബന്ധപ്പെട്ടു കുട്ടികൾ തയ്യാറാക്കിയ കൊളാഷുകൾ പ്രദർശിപ്പിക്കപ്പെട്ടു.
മികച്ച കൊളാഷുകൾക്കു സമ്മാനങ്ങൾ പ്രഖ്യാപിച്ചു.
ഇതേ ദിവസം തന്നെ റോഡു സുരക്ഷയുമായി ബന്ധപ്പെട്ടു് ഒരു ഫോട്ടോ പ്രദർശനവും നടത്തി.
രാവിലെ ചേർന്ന സ്പെഷ്യൽ അസ്സംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.പ്രിൻസിപ്പാൾ ശ്രീമതി മണി ടീച്ചർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ H M ശ്രീമതി പി.ശ്രീകുമാരി ടീച്ചർ അധ്യക്ഷത
വഹിച്ചു.
ലഹരി വിരുദ്ധ ക്ലാസ്സു്. (26-07-2011)
26-7-2011നു് ഉച്ചയ്ക്കു 2.00 മണിക്കു് വിഷൻ ഇന്ത്യാ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ലഹരി വിരുദ്ധ ക്ലാസ്സു് നടത്തി.
Power presentation ന്റെ സഹായത്തോടെയാണു് ക്ലാസ്സു് നടത്തിയതു്.
ലഹരി ഒരു സമൂഹത്തിന്റെ പ്രസരിപ്പിനെ ഇല്ലാതാക്കുന്നുവെന്നും അഴിമതിക്കാരും പ്രതികരണ ശേഷിയില്ലാത്തവരുമായ ഒരു തലമുറയുടെ
സൃഷ്ടിക്കു് ലഹരി വസ്തുക്കൾ കാരണമാകുന്നുവെന്നും കുട്ടികൾക്കു ബോദ്ധ്യപ്പെട്ടു.
DRUG AS A SOCIAL EVIL
ലഹരി വസ്തുക്കൾ ഒരു സാമൂഹ്യ വിപത്തു് എന്ന വിഷയത്തിൽ
HOPE FOUNDATION-ന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ
കഥ,കവിത,ഉപന്യാസം,പോസ്റ്റർ നിർമ്മാണം എന്നീ വിഭാഗങ്ങളിൽ
മത്സരങ്ങൾ സംഘടിപ്പിച്ചു.
സംഭാവനകളുമായി റോട്ടറിക്ലബ്ബു്. (28-07-2011)
പാലക്കാടൂ റോട്ടറി ക്ലബ്ബു് സന്നദ്ധ പ്രവര്ത്തനങ്ങളുടെ ഭാഗമായി
സ്കൂളിൽ വൃക്ഷത്തൈകൾ നട്ടു.ഇതിനോടനുബന്ധിച്ചു ചേർന്ന പൊതുയോഗത്തിൽ ക്ലബ്ബു് ഭാരവാഹികൾ പങ്കെടുത്തു.
പഠന പ്രവർത്തനങ്ങളിൽ മികവു പുലർത്തുന്ന ഒമ്പതാം ക്ലാസ്സിലെ രണ്ടു്
പെൺകുട്ടികൾക്കു ആയിരം രൂപ വീതം അവാർഡായി നൽകുകയും ചെയ്തു.
ആ വിദ്യാർത്ഥികളുടെ പുടർ പഠനച്ചെലവുകളും ക്ലബ്ബു് ഏറ്റെടുത്തു.
സ്കൂളിന്റെ ഭൗതിക മെച്ചപ്പെടുത്തുന്നതിനു് ഒരു ക്ലാസ്സു് റൂം നിർമ്മിച്ചു നൽകാമെന്നുംക്ലബ്ബു ഭാരവാഹികൾ വാഗ്ദാനം ചെയ്തു.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു സ്കൂളിൽ നടത്തുന്ന മത്സരങ്ങളിൽ വിജയികളാകുന്നവർക്കു് സമ്മാനങ്ങൾ
റോട്ടറി ക്ലബ്ബു് സ്പോൺസർ ചെയ്തു.
ENERGY CLUB (29-07-2011)
സംസ്ഥാന വൈദ്യുതി ബോർഡു് വിദ്യാഭ്യാസ വകുപ്പുമായി ചേർന്നു നടത്തുന്ന
ഊർജ്ജ ക്ലബ്ബിന്റെ ഉദ്ഘാടനം 29-7-2011 നു് രാവിലെ 11-00 മണിക്കു
Rtd. Ex. Engineer ശ്രീ.മുരളീധരൻ സ്കൂളിൽ നിർവ്വഹിച്ചു.
ഊർജ്ജം എങ്ങനെ സംരക്ഷിക്കാം എന്ന ഒരു അവബോധം അദ്ദേഹം കുട്ടികളിലുണ്ടാക്കി
Asst.Engineer ശ്രീ.രാജീവു് ക്ലബ്ബു് പ്രവർത്തനങ്ങളെക്കുറിച്ചു ഒരു ആമുഖ
പ്രഭാഷണം നടത്തി. Asst.Ex.Engineer ശ്രീ.പ്രേംരാജ് ഊർജ്ജ ക്ലബ്ബിന്റെ
പ്രവർത്തനങ്ങൾ എങ്ങനെ പ്രാവർത്തികമാക്കണമെന്നു കുട്ടികൾക്കു് വിശദീകരിച്ചുകൊടുത്തു. തുടർന്നു്”നാളേക്കിത്തിരി ഊർജ്ജം “ എന്ന ഡയറി ക്ലബ്ബംഗങ്ങൾക്കു
വിതരണം ചെയ്തു.
July 31മുതൽ ആദ്യത്തെ മീറ്റർ റീഡിങ് എഴുതിത്തുടങ്ങണമെന്നു് പല തരത്തിലുള്ള മീറ്ററുകൾ പരിചയപ്പെടുത്തിക്കൊണ്ടു് കുട്ടികളോടു നിർദ്ദേശിച്ചു.
(05/08/2011)
P.T.A.ജനറൽ ബോഡി യോഗം.
ആഗസ്തു് 5നു് ഈ വർഷത്തെ പൊതുയോഗവും,പുതിയ ഭാരവാഹികളുടെ
തെരഞ്ഞെടുപ്പും നടത്തി.
പി.ടി. എ. പ്രസിഡന്റായി ടി.എൻ.ചാമിയപ്പനേയും വൈസ് പ്രസിഡന്റായി എ.രാജനേയും,മദർ പി.ടി.എ.പ്രസിഡന്റായി ഗീതയേയും
ആഡിറ്ററായി നിത്യാനന്ദനേയും തെരഞ്ഞെടുത്തു.
കെ.രാജൻ,ഷാജഹാൻ,സുധ,ചിന്നപ്പൻ,അംബിക,മാധവൻ എന്നിവരാണു്
മറ്റു P.T.A.ഭാരവാഹികൾ.
സ്ലൈഡ് പ്രസന്റേഷൻ.
P.T.A ജനറൽ ബോഡിയിലവതരിപ്പിച്ച സ്ലൈഡ് ഷോ എല്ലാവരുടേയും
ശ്രദ്ധ പിടിച്ചു പറ്റി. കഴിഞ്ഞ വർഷത്തെ S.S.L.C വിദ്യാർത്ഥി
കൾക്കായി സ്കൂളിൽ നടത്തിയ സ്പെഷ്യൽ കോച്ചിങ്ങിന്റെ വിശദമായ ഒരു കാഴ്ചയായിരുന്നു ആദ്യത്തേതു്.തുടർന്നു ഈ വർഷത്തെ പൊതു പരിപാടികളുടെ നല്ല ഒരു കാഴ്ച സ്ലൈഡിലവതരിപ്പിച്ചു ഇതും
ഏറെ ശ്രദ്ധിക്കപ്പെട്ടു.
അവാർഡു ദാനം.
കഴിഞ്ഞ വർഷത്തെ S.S.L.C,ഹയർ സെക്കണ്ടറി പരീക്ഷകളിൽ
ഏറ്റവും ഉയർന്ന മാർക്കു വാങ്ങി സ്കൂളിൽ നിന്നും വിജയിച്ച വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡുകൾ P.T.A ജനറൽ ബോഡിയിൽ വച്ചു വാർഡു കൗൺസിലർ ശ്രീ. മാണിക്യൻ നൽകി.
തൂലികാ വേദി.(08-08-2011)
മാതൃഭൂമി സ്റ്റഡി സർക്കിൾ തൂലികാ ബാലവേദിയുടെ യൂണിറ്റു് ഉദ്ഘാടനം
8-8-2011-നു് 2.00 മണിക്കു് സ്കൂളിൽ ശ്രീ.ജനാർദ്ദനൻ പുതുശ്ശേരി നിർവ്വഹിച്ചു.
സ്റ്റഡി സർക്കിൾ ജില്ലാ പ്രസിഡന്റ് ദിനേശ്,സ്കൂളിലെ ബയോളജി
അദ്ധ്യാപകൻ K.K.സാജു എന്നിവർ പങ്കെടുത്ത ചടങ്ങിൽ സ്കൂൾ H.M ശ്രീമതി.P.S ശ്രീകുമാരി അദ്ധ്യക്ഷത വഹിച്ചു.
ജനാർദ്ദനൻ പുതുശ്ശേരി കുട്ടികൾക്കായി നാടൻ പാട്ടുകൾ അവതരിപ്പിച്ചു.
OUR THOOLIKA MEMBERS
HIROSHIMA NAGASAKHI DAY
റെഡ്ക്രോസ്സ് സൈക്കിൾ റാലി.(09/08/2011)
സ്കൂളിൽ നിലവിൽ വന്ന റെഡ് ക്രോസ്സ് യൂണിറ്റിന്റെ ഉദ്ഘാടനം 9-8-2011-നു് സ്കൂൾ അസ്സംബ്ലിയിൽ വച്ചു H.M നിർവ്വഹിച്ചു
.യുദ്ധ വിരുദ്ധ സന്ദേശവുമായി J.R.C അംഗങ്ങൾ കല്പാത്തി ,വലിയപാടം പ്രദേശങ്ങളിലുടെ സൈക്കിൾ റാലി നടത്തി.
ഹിരോഷിമ-നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ പതിപ്പ് H M assembly യിൽ പ്രകാശനം ചെയ്തു
PLEASE CLICK HERE TO SEE OUR INDEPENDENCE DAY CELEBRATIONS
AUGUST 16 2011
റോഡു സുരക്ഷാ ക്ലാസ്സ്.
ജനമൈത്രി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ കുട്ടികൾക്കു് റോഡു സുരക്ഷാ വിഷയത്തിൽ
പാലക്കാടു ട്രാഫിക് S.I രാജ്മോഹൻ, ജനനൈത്രി പോലീസ് S.I രാധാകൃഷ്ണൻ എന്നിവർ ക്ലാസ്സെടുത്തു.
ആഗസ്ത് 16-നു് സ്കൂൾ ആടിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ
പ്രിൻസിപ്പാൾ,ഹെഡ്മിസ്ട്രസ്സ്,P.T.A പ്രസിഡന്റ് തുടങ്ങിയവർ പങ്കെടുത്തു.
ഫാനുകൾ സംഭാവനയായി ലഭിച്ചു.
STATE BANK OF INDIA A.D.B ശാഖയിൽ നിന്നും
സ്കൂളിലേക്കു് 12 ഫാനുകൾ സംഭാവനയായി കിട്ടി. ബ്രാഞ്ച്
മാനേജർ ശ്രീ.ശ്രീവത്സൻ ഫാനുകൾ ഹെഡ്മിസ്ട്രസ്സിനു കൈമാറി.
തുടർന്നു വിവിധ ക്ലാസ്സുകളിൽ ഘടിപ്പിച്ച ഫാനുകളുടെ സ്വിച്ച് ഓൺ കർമ്മം ബ്രാഞ്ചു് മാനേജർ നിർവ്വഹിച്ചു.
PLS CLICK HERE TO SEE OUR CARTOON ANIMATION TRAINING
ഓണം-2011 click here and see videous of onam 2011 (onam)
ഓണാവധിക്കു ശേഷം 12-9-2011 തിങ്കളാഴ്ച സ്കൂൾ തുറന്നത് ഓണാഘോഷ പരിപാടികളോടെയാണ്.
രാവിലെ കൃത്യം 9.30ന് തന്നെ പരിപാടികൾ ആരംഭിച്ചു. 9.30ന് 10 Bയിലെ സജീവന്റെ അച്ഛൻ കൃഷ്ണൻ നയിച്ച ചെണ്ടമേളം വിദ്യാർത്ഥികൾക്ക് ഹരമായി
. സജീവൻ, രതീഷ്, സുദർശനൻ, സുമിത്ത്, അഭിലാഷ് എന്നിവരാണ് ചെണ്ടമേളത്തിൽ പങ്കെടുത്തത്.
തുടർന്ന് നടന്ന ഘോഷയാത്രയിൽ അവതരിപ്പിച്ച ശിങ്കാരിമേളം ഓണാഘോഷത്തിന് കൊഴുപ്പേകി.
പൂക്കളമത്സരത്തിനു ശേഷം പായസ വിതരണവും തുടർന്ന് വടംവലി മത്സരവും നടന്നു. വിവിധ കലാപരിപാടികളും അരങ്ങേറി.
SEE OUR ICT PARENT AWARENESS PROGRAMME 14-09-2011
VIDEOU OF ICT PARENT AWARENESS PROGRAMME = (parent awareness)
OZONE DAY CELEBRATIONS(16-09-2011)
W.W.F ഓസോൺ ദിനാചരണം.
W.W.F ന്റെ നേതൃത്വത്തിൽ സെപ്തംബർ 15,16 തീയതികള്ലിൽ
പാലക്കാടു് വിക്ടോറിയ കോളേജിൽ
നടത്തിയ International Day For The Preservation Of The Ozone Layer 2011 പരിപാടിയിൽ സ്കൂളിൽ നിന്നും 21 കുട്ടികളും നേച്ചർ ക്ലബ്ബ് അദ്ധ്യാപകരും പങ്കെടുത്തു
.പെൻസിൽ ഡ്രോയിങ്ങിൽ 10 C-യിലെ രഞ്ജിത്തു് Consolation prize നേടി. പങ്കെടുത്ത മുഴുവൻ കുട്ടികളേയും ചടങ്ങിൽ സംഘാടകർ അനുമോദിച്ചു
.
ഓസോൺ ദിനാചരണത്തോടനുബന്ധിച്ചു് ജിമ്പ് സോഫ്റ്റ് വെയറിൽ
കുട്ടികൾ നിർമ്മിച്ച പോസ്റ്ററുകൾ വ്യത്യസ്തത പുലർത്തി.
മത്സരാടിസ്ഥാനത്തിൽ നടത്തിയ പോസ്റ്റർ നിർമ്മാണത്തിൽ 9.A യിലെ ഹരിഹരൻ C.S ഒന്നാം സ്ഥാനം നേടി.
ഓസോൺ ദിനത്തിന്റെ പ്രാധന്യം ഉൾക്കൊള്ളുന്ന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചു അന്നു തന്നെ നടത്തിയ ക്വിസ് മത്സരത്തിൽ 10 C യിലെ വിസ്മയ.S ഒന്നാം സ്ഥാനം നേടി.
തുടർന്നു നടന്ന അസംബ്ലിയിൽ കുട്ടികൾ തയ്യാറാക്കിയ ഓസോൺ പതിപ്പിന്റെ പ്രകാശനം ഹെഡ്മിസ്ട്റസ്സ് നിർവ്വഹിച്ചു.
FREE SOFTWARE DAY CELEBRATIONS (17-09-2011)
PROGRAMMES CONDUCTED
(1) PRESENTATION OF LOGO 2011 (2) SPEACH BY VISHNUPRIYA(SSITC)
(3) PLEDGE BY VISMAYA(SSITC) (4). VIDEOU SHOW OF STALLMAN,S SPEECH
EXHIBITION OF PHOTOS DRAWN BY MR BYJU DEV
(free software day celebrations) videou
ദേശാഭിമാനി-അക്ഷരമംറ്റം -പ്രശ്നോത്തരി (20-09-2011)
ദേശാഭിമാനി ദിനപ്പത്രം അക്ഷരമുറ്റം സപ്ലിമെന്റിനേയും,പത്രത്തേയും അടിസ്ഥാനമാക്കി പൊതുവിജ്ഞാന
വിഷയത്തിൽ സംഘടിപ്പിച്ച പ്രശ്നോത്തരി സെപ്തംബർ 20-നു് ഉച്ചയ്ക്കു് 2.00 മണിക്കു് സ്കൂളിൽ നടന്നു.
എട്ടാം തരത്തിലെ സഞ്ജന.J,പ്രീത.F എന്നീ കുട്ടികൾ യഥാക്രമം ഒന്നും,
രണ്ടും സ്ഥാനങ്ങൾ നേടി.
LINUX TRAINING FOR PARENTS(24-09-2011)
റജിസ്റ്റർ ചെയ്ത 15 രക്ഷിതാക്കൾക്കുള്ള linux training 24-09-2011 ന് നടന്നു.
folder creation,file saving,malayalam typing,internet ,cd,&pendrive ഉപയോഗിക്കുന്ന വിധം
എന്നിവയിൽ പരിശീലനം നല്കി
S.I.T.Cമാരായ ശ്രീമതി.V.Pശാന്തി,S.V ലളിത,S.S.I.T.Cമാർ,I.Tക്ലബ്ബ് അംഗങ്ങൾ
എന്നിവർ ക്ലാസ്സിനു് നേതൃത്വം നൽകി.
വവ്വാൽ പതിപ്പു് പ്രകാശനം.(27-09-2011)
അന്താരാഷ്ട്ര വവ്വാൽ വർഷം 2011-ന്റെ ഭാഗമായി സെപ്തംബർ 27-നു് സ്കൂൾ അസ്സംബ്ലിയിൽ വച്ചു്
കുട്ടികൾ തയ്യാറാക്കിയ വവ്വാൽ പതിപ്പിന്റെ പ്രകാശനം ഹെഡ്മിസ്ട്രസ്സ് നിർവ്വഹിച്ചു.
വവ്വാലുകളുടെ വൈവിദ്ധ്യത്തെക്കുറിച്ചും,പ്രകൃതി സംതുലിതാവസ്ഥയിൽ അവയുടെ പങ്കിനെക്കുറിച്ചും പതിപ്പിൽ പ്രതിപാദിക്കുന്നുണ്ടു്.
W.W.F-ന്റെ മെറ്റീരിയൽസ് വിതരണവും അസ്സംബ്ലിയിൽ വച്ചു നടന്നു.
നേച്ചർ ക്ലബ്ബ് അംഗങ്ങൾക്കുള്ള ബാഡ്ജ് വിതരണവും ക്ലബ്ബു് കൺവീനർ നിർവ്വഹിച്ചു.
സ്കൂൾ കലോത്സവം
2011 ഒക്ടോബർ 3,4 തീയതികളിൽ സ്കൂൾ കലോത്സവം നടന്നു.
കലാ പരിപാടികൾ വാർഡു കൗൺസിലർ ശ്രീ.മാണിക്യൻ ഉദ്ഘാടനം ചെയ്തു.
P.T.A വൈസ് പ്രസിഡന്റ് ശ്രീ.രാജൻ അദ്ധ്യക്ഷത വഹിച്ചു.P.T.A എക്സിക്യൂട്ടീവു് അംഗം ശ്രീ.നിത്യാനന്ദൻ,
H.M,പ്രിൻസിപ്പാൾ എന്നിവർ സംസാരിച്ചു.
കലാപരിപാടികൾ രണ്ടു ദിവസം കൊണ്ടവസാനിച്ചു.
you can see our yuvajanolsavam video in the following given link
(yuvajanolsavam 2011)
ശാസ്ത്ര വിസ്മയങ്ങളും കരവിരുതുകളും
കൈകോർത്തപ്പോൾ(13-10-2011)
സ്കൂൾ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയ മേള13-10-2011-നു്
നടത്തി
.കുട്ടികളുടെ നിറഞ്ഞ പങ്കാളിത്തം കൊണ്ടു് ശ്രദ്ധേയമായ മേളയെ വിവിധ മോഡലുകളും തത്സമയ പ്രവർത്തനങ്ങളും ചാർട്ടുകളും, പഠനാർഹവും ആസ്വാദ്യവുമാക്കി.
രുചികരമായ ഭക്ഷണപദാർത്ഥങ്ങളുടെ വിദഗ്ദ്ധവും,വേഗതയാർന്നതുമായ പാചകം പ്രവൃത്തിപരിചയ
മേളയിൽ ഏറ്റവും മികവുള്ളതായി.
വിജയികൾക്കു് ഹെഡ്മിസ്ട്രസ്സ് സർട്ടിഫിക്കറ്റുകൾ നൽകി.
see the videous of sasthramela by clicking the link given below
(U N ദിനം 24-10-2011 )
മാഗസിൻ പ്രകാശനം.
U N ദിനത്തോടനുബന്ധിച്ചു് ഒക്ടോബർ 24-നു് 9.A-യിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ
മാഗസിൻ സ്കൂൾ H.M പ്രകാശനം ചെയ്തു.
കേരളപ്പിറവി NOVEMBER 1
നവംബർ 1-നു് 9 B-യിലെ കുട്ടികൾ തയ്യാറാക്കിയ കേരളപ്പിറവി മാഗസിൻ H.M സ്കൂൾ
അസ്സംബ്ലിയിൽ പ്രകാശനം ചെയ്തു.
കല്പാത്തി പാർക്കു് ശുചീകരണം
(10-11-2011)
10-11-2011നു് കല്പാത്തി രഥോത്സവത്തോടനുബന്ധിച്ചു് സ്കൂളിലെ Eco club-ലേയും
Redcross-യൂണിറ്റിലേയും അംഗങ്ങൾ ചേർന്നു് കല്പാത്തി പാർക്കു് ശുചീകരിച്ചു.
പ്രസിദ്ധ സംഗീതജ്ഞൻ ചേറ്റൂർ രാധാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.
മുൻ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
സ്കൂൾ H.M, Eco club Convener സാജുമാസ്റ്റർ എന്നിവർ സംസാരിച്ചു.
ANTS FILM FESTIVAL JAN 27 2012
ഹൈസ്കൂൾ വിദ്യാർത്ഥികൾക്കു് ഐ ടി@സ്കൂൾ പ്രോജക്ടിന്റെ നേതൃത്വത്തിൽ അനിമേഷൻ സിനിമ
നിർമ്മാണ പരിശീലനം നൽകിക്കൊണ്ടിരിക്കുകയാണു്. അനിമേഷൻ സിനിമകൾ ചുരുങ്ങിയ പരിശീലനം
കൊണ്ടു തന്നെ വിദ്യാർത്ഥികൾ നിർമ്മിച്ചു. ഈ അനിമേഷൻ സിനിമകളുടെ സ്കൂൾ തല പ്രദർശനം
ജനുവരി 27-നു് കുമരപുരം G.H.S.S-ൽ നടന്നു.
YOU CAN SEE THE VIDEOU OF ANTS FILM FESTIVAL CLICK THE LINK [1]