PLS CLICK HERE TO SEE OUR CARTOON ANIMATION TRAINING
CARTOON ANIMATION TRAINING(5,6,7,17 SEP 2011)
സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിച്ച് തെരഞ്ഞെടുത്ത ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള കാർട്ടൂൺ അനിമേഷൻ
സിനിമാ നിർമ്മാമത്തിന്റെ ഒന്നാം ഘട്ട പരിശീലനം ജിഎച്ച്.എസ്.എസ് കുമരപുരത്തിൽ sep.5 തിങ്കളാഴ്ച്ച ആരംഭിച്ചു.
നാലു ദിവസത്തെ പരിശീലനം ഒരു പ്രാർത്ഥനയോടെ തുടങ്ങി
പ്രധാനധ്യാപിക ശ്രീമതി ശ്രീകുമാരി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.
ആദ്യദിവസം എക്സിക്യൂട്ടീവ് ഡയറക്ടറായ അൽവർ സാദത്ത് സാറിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ചു.
കാർട്ടൂണിസ്റ്റായ ഇ.സുരേഷിന്റെ നേതൃത്വത്തിൽ ഒരുക്കിയ നാല് dvd കളിൽ ഒരുക്കിയ മൊഡ്യൂളുകളിലൂടെയാണ് പരിശീലനം നടത്തുന്നത്.
ജില്ല മാസ്റ്റർ ട്രയിനറായ മാലിക്ക് സർ, school S.I.T.C ശാന്തി ടീച്ചർ, J.S.I.T.C ലളിത ടീച്ചർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
കുട്ടി ആർ. പിമാരായ വിസ്മയ, വിഷ്ണുപ്രിയ എന്നിവർ ട്രെയിനിങ്ങിന് നേതൃത്വം നൽകി.
ഒരു കാർട്ടൂൺ സിനിമ നിർമ്മിക്കുന്നതിനുള്ള കഥ കണ്ടെത്തൽ, തിരക്കഥ രൂപപ്പെടുത്തൽ, സ്റ്റോറി ബോർഡ് തയ്യാറാക്കൽ,
കാർട്ടൂൺ കഥാപാത്രങ്ങളെ വരയ്കൽ, സീനുകൾ തിരിച്ച് കഥാപാത്രങ്ങൾക്ക് ചലനം കൊടുക്കൽ, ശബ്ദവും സംഗീതവും നൽകൽ,
ചലച്ചിത്രത്തിന് ടൈറ്റിലുകൾ നൽകൽ എന്നിവയിലാണ് ഇപ്പോൾ പരിശീലനം നൽകിക്കൊണ്ടിരിക്കുന്നത്.
ഇവിടെ പരിശീലനം ലഭിച്ച കുട്ടികളെ ഉപയോഗിച്ച് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളേയും
കാർട്ടൂൺ അനിമേഷൻ സിനിമാ നിർമ്മാണത്തിൽ പ്രഗത്ഭരാക്കുക എന്നതാണ് ants ന്റെ ലക്ഷ്യം.