ജി.എച്ച്.എസ്സ്.കുമരപുരം/2016-17

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോൽസവം 16-17 1-6-2016

,

ഈ വർഷത്തെ പ്രവേശനോൽസവം സമുചിതമായി ആഘോഷിച്ചു.അന്നു നടന്ന assembly യിൽ 8th ലെ കുട്ടികളെ പ്രത്യകം സ്വീകരിച്ച് PTA യുടെ നേത്യത്വത്തിൽ ഘോഷയാത്ര നടത്തി.എല്ലാ കുട്ടികൾക്കും പി ടി എ പ്രസിഡന്റ് ശ്രീ C .V. ജോസ് സ്പോൺസർ ചെയ്തു തന്ന ലഡു വിതരണം നടത്തി.അന്ന് അവിടെ വന്ന രക്ഷിതാകൾക്ക് പ്രത്യേക ബോധവൽക്കരണ ക്ലാസ്സ് നൽകി

പരിസ്ഥിതി ദിനാഘോഷം (5-6-2016)

,

,

ലോകപരിസ്ഥിതി ദിനം ജൂൺ 6-നു് പ്രത്യേക അസ്സംബ്ലിയോടെ ആചരിച്ചു.അസ്സംബ്ലിയിൽ പി.ടി.എ പ്രസിഡന്റ്,ഹെഡ്മിസ്ട്രസ്സ് എന്നിവർ സംസാരിച്ചു. സ്കൂൾ നേച്ചർ ക്ലബ്ബ് കൺവീനർ സാജുമാഷ് പരിസ്ഥിതി ദിന സന്ദേശം നൽകി.എട്ടാം ക്ലാസ്സ് കുട്ടികൾ പരിസ്ഥിതിഗാനമാലപിച്ചു.തുടർന്നു കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനവും,പരിസ്ഥിതിദിന റാലിയും നടത്തി. പി ടി എ പ്രസിഡന്റ് ശ്രീ C .V. ജോസ് സ്കൂൾ മുറ്റത്തു് വൃക്ഷത്തൈ നട്ടു.വിദ്യാർത്ഥികൾക്കു് വൃക്ഷത്തൈകൾ വിതരണം ചെയ്തു. തുടർന്നു നടന്ന പരിസ്ഥിതിദിന ക്ലാസ്സ് സ്കൂൾ നേച്ചർ ക്ലബ്ബ് കൺവീനർ സാജുമാഷ് നയിച്ചു.
ക്ലാസ്സ് പി.ടി.എ പത്താം ക്ലാസ്സ്
പത്താം തരം വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ ഒരു യോഗം ജൂൺ 6-നു് സ്കൂളിൽ നടത്തി.ക്ലാസ്സ് പ്രവർത്തനങ്ങൾ വിലയിരുത്തുകയും രക്ഷിതാക്കളുടെ അഭിപ്രായം ഉൾക്കൊണ്ട് പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനും യോഗത്തിൽ ധാരണയായി.


വായനാദിനം
ജൂണിലെ വായനാവാരത്തോടനുബന്ധിച്ചു് സ്കൂളിൽ വ്യത്യസ്തതയുള്ള പ്രവർത്തനങ്ങളാണു് ഇത്തവണ നടത്തിയതു്. ജൂൺ 19-നു് രാവിലെ നടന്ന പ്രത്യേക അസ്സംബ്ലിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് വായനാദിന സന്ദേശം പകർന്നു. വായനയുടെ പ്രാധാന്യത്തെ വ്യക്തമാക്കുന്ന അർത്ഥഗർഭമായ ഒരു പ്രസംഗം ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനി പ്രിയ അസ്സംബ്ലിയിൽ നടത്തി. ഗ്രന്ഥശാലയുടെ പ്രവർത്തനം മനസ്സിലാക്കുന്നതിനായി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയിലെ അംഗങ്ങൾ ശേഖരീപുരം ഗ്രന്ഥശാല സന്ദർശിച്ചു.വെള്ളിയാഴ്ച സ്കൂളിൽ സാഹിത്യക്വിസ് നടത്തി.


വായനാദിനത്തിൽ ക്യാഷ് അവാർഡ് വിതരണം


ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി സ്കൂളിന്റെ അഭിമാനമായ S.അഭിജിത്തിനും ഒമ്പതു് എ പ്ലസ്സുകൾ നേടിയ ബിബിൻ.,ഹരികൃഷ്ണൻ.കെ എന്നിവർക്കു് ഗ്രന്ഥശാലാ ഭാരവാഹികൾ കാഷ് അവാർഡുകൾ നൽകി അനുമോദിച്ചു. ശേഖരീപുരം ഗ്രന്ഥശാലയിൽ സായാഹ്നക്ലാസ്സിൽ പങ്കെടുത്തു വിജയിച്ച സ്കൂളിലെ മുഴുവൻ‍ കുട്ടികൾക്കും ഗ്രന്ഥശാലാ അധികൃതർ ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു.ജില്ലാ പഞ്ചായത്തു് വിദ്യാഭ്യാസ സ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബിനുമോൾ അവാർഡുകൾ വിതരണം ചെയ്തു
2016, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

എസ് .അഭിജിത്തിന് സ്വർണ്ണ നാണയം


SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി സ്കൂളിന്റെ അഭിമാനമായ എസ്.അഭിജിത്തിന് ഇൻസ്റ്റ്റുമെന്റേഷൻ ജീവനക്കരനായ രാജേഷിന്റെ നേതൃത്ത്വതിൽ പത്ത് പൂർവ വിദ്യാർതികൾ കൂടി സ്വർണ്ണ നാണയം സമ്മാനിച്ചു

.


ഗൃഹസന്ദർശനം (2016, സെപ്റ്റംബർ 30, വെള്ളിയാഴ്‌ച)
ഗൃഹസന്ദർശനം പത്താംക്ലാസ്സിലെ മുഴുവൻ കുട്ടികളുടെയും ഗൃഹാന്തരീക്ഷം നേരിട്ടു മനസ്സിലാക്കാനായി കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടരുന്ന ഗൃഹസന്ദർശനം സ്കൂളിലെ അദ്ധ്യാപകർ സംഘങ്ങളായി ഇത്തവണയും തുടങ്ങിയിട്ടുണ്ട്. അടുത്ത ഒരു മാസത്തിനുള്ളിൽ സന്ദർശനം പൂർത്തിയാക്കാനാണുദ്ദേശിക്കുന്നതു്.


ബോധവൽക്കരണ ക്ളാസ് 16/07/2016
പത്താം ക്ളാസ്സിലെ ആൺ കുട്ടികൾക്ക് സൈക്കോളജിസ്റ്റായ ശ്രീ പ്രശാന്ത് ബോധവൽക്കരണ ക്ളാസ് നൽകി

നോട്ട് ബുക്കുകൾ വിതരണം ചെയ്തു
എൻ എസ്സ് എസ്സ് കോളേജിലെ വിദ്യാർത്തികൾ കുട്ടികൾക്ക് നോട്ട് ബുക്കുകൾ വിതരണം ചെയ്തു

30-6-2016 ക്ളബ്ബുകളുടെ ഉദ്ഘാടനം
വിവിധ ക്ളബ്ബുകളുടെ ഉദ്ഘാടനം 30-6-16ന് ചെറുകതാകൃത്തായ ശ്രീ മോഹൻദാസ് ശ്രീകൃഷ്ണപുരം നിർവഹിച്ചു. HM,PTA PRESIDENT ,TEACHERS എന്നിവർ പങ്കെടുത്തു

20-7-2016 ചാൻന്ദ്രയാൻ ക്വിസ്സ് മൽസരം
സയൻസ് ക്ളബ്ബിെൻറ നേതൃത്വത്തിൽ ചാൻന്ദ്രയാൻ ക്വിസ്സ് മൽസരം നടത്തി.10 A യിലെ നമിത,9 A യിലെ GOKUL ,കൃഷ്ണകുമാർ,8 c യിലെ ആശ എന്നിവർ സമ്മാനർഹരായി

സ്കൂൾ പാർമെന്റ് രൂപീകരണം


ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ ജനാധിപത്യവേദി ആഗസ്ത് 8-നു നിലവിൽ വന്നു. പൊതുതെരഞ്ഞെടുപ്പിന്റെ എല്ലാ ചിട്ടവട്ടങ്ങളും ഉൾക്കൊണ്ടുള്ള ക്രമീകരണങ്ങളായിരുന്നു തെരഞ്ഞെടുപ്പിനു ഒരുക്കിയിരുന്നതു്.കുട്ടികൾ വലിയ ആവേശത്തോടെയാണു് എല്ലാ വർഷവും ഈ ജനാധിപത്യപ്രക്രിയയിൽ പങ്കെടുക്കുന്നതു്.ഇത്തവണ ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥിയുടെ ഫോട്ടോയും ഉൾപ്പെടുത്തിയിരുന്നു.പുറമേ NOTAകൂടി ഉൾപ്പെടുത്തി നടത്തിയ പുതിയ പരീക്ഷണം നല്ല വിജയം കണ്ടു.ഭൂരിപക്ഷം വോട്ടർമാരും തങ്ങൾക്കിഷ്ടമല്ലാത്ത സ്ഥാനാർത്ഥികളെ പാടേ ഒഴിവാക്കി NOTA-യെ വൻഭൂരിപക്ഷത്തോടെ വിജയിപ്പിച്ച സംഭവം ഈ വർഷം നടാടെ ഒരു ക്ലാസ്സിൽ ഉണ്ടായി.വിജയികളുടെ സത്യപ്രതിജ്ഞ ആഗസ്തു് 22-നു അസ്സംബ്ലിയിൽ നടന്നു.ലീഡർമാർക്കു് ഹെഡ്മിസ്ട്രസ്സ് ബാഡ്ജുകൾ നൽകി.

ഹിരോഷിമ ദിനാചരണം


ഇനിയൊരു യുദ്ധമുണ്ടായാൽ അതിന്റെ പരിണിതഫലം വിവരണാതീതമായിരിക്കുമെന്ന സന്ദേശം പ്രചരിപ്പിക്കുന്ന JRC കേഡറ്റുകളുടെ സൈക്കിൾ റാലിയോടെയായിരുന്നു ഇത്തവണത്തെ ഹിരോഷിമ ദിനാചരണം.റാലിയിൽ സ്കൂളിലെ 55 കേഡറ്റുകൾ പങ്കെടുത്തു. JRC കൗൺസിലർ രവികുമാർ, വി.പി.ശശികുമാർ,സ്കൂൾ ഹെഡ്മിസ്ട്രസ്സ് എന്നിവർ റാലിയെ അനുഗമിച്ചു. തുടർന്നു JRC കേഡറ്റുകൾ സ്കൂൾ മുറ്റത്തെ പൂന്തോട്ടം നവീകരിച്ചു.പ്രവർത്തനങ്ങൾക്കു് JRC ലീഡർ പ്രതീഷ് നേതൃത്വം നൽകി.
ശാസ്ത്രകേരളം വിജ്ഞാനോത്സവം 2016 വിജയികൾ
കേരള ശാസ്ത്രസാഹിത്യ പരിഷത്തും, കേരള വിദ്യാഭ്യാസ വകുപ്പും ചേർന്നു വർഷം തോറും സംസ്ഥാനവ്യാപകമായി നടത്തുന്ന വിജ്ഞാനോത്സവം ആഗസ്തു് 23-ചൊവ്വാഴ്ച സ്കൂളിൽ നടത്തി.ശ്രീകൃഷ്ണ(10 A),പ്രശാന്ത് (9D), സിദ്ധാർത്ഥ് (10 A), ജ്യോതിഷ്(10B),വിശ്വജിത്ത്(9C)എന്നിവർ മേഖലാതല മത്സരത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.


ആഗസ്റ്റ് 15

സ്വാതന്ത്ര്യദിനാഘോഷം 2016 G H S S KUMARAPURAM


ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം വാർ‌ഡ് കൗൺസിലർ ശ്രീമതി മീനാക്ഷി പതാക ഉയർത്തി

വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായി.

സമാധാനത്തിന്റെ പ്രതീകമായ വെള്ളരിപ്രാവുകളെ കുട്ടികൾ പറത്തി. പി ടി എ പ്രസിഡന്റ് ശ്രീ C .V. ജോസ് സ്പോൺസർ ചെയ്ത് നൽകിയ ലഡ്ഡു വിതരണത്തോടെ പരിപാടികൾ അവസാനിച്ചു
ചിത്ര സ്കൂൾ
ക്ലാസ്സ് ആകർഷകമാക്കുക, ക്ലാസ്സിൽ മെച്ചപ്പെട്ട പഠനാന്തരീക്ഷംമുണ്ടാക്കുക,പഠനം ആസ്വാദ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ സ്കൂളിലെ കലാദ്ധ്യാപകൻ ബൈജുദേവ് ചിത്ര സ്കൂൾ പരിപാടിക്കു തുടക്കം കുറിച്ചു സ്കൂളിലെ എല്ലാ ക്ലാസ്സ് മുറികളുടേയും ചുമരുകൾ ചിത്രങ്ങൾകൊണ്ട് നിറയ്ക്കുന്ന ഈ പരിപാടിയിൽ സ്കൂളിലെ വരയിൽ താത്പര്യമുള്ള കുട്ടികളെക്കൂടി ഉൾപ്പെടുത്തി ഒരു ബൃഹദ് സംരംഭമാക്കുകയാണു്.വലിയ സാമ്പത്തിക ചെലവുള്ള ഈ പരിപാടി സ്പോൺസർമാരുടെ സഹായത്തോടെ മാത്രമേ പൂർത്തിയാക്കാൻ കഴിയൂ.അതിനാൽ ഏകദേശം ഡിസംബർ അവസാനത്തോടെ പൂർത്തിയാനുദ്ദേശിക്കുന്ന ഈ പ്രവർത്തനത്തിനു സ്കൂളിനെ സ്നേഹിക്കുന്ന പ്രദേശവാസികൾ പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടെ പങ്കാളിത്തം ആവശ്യമായി വരും. സുമനസ്സുകൾ ഈ പരിപാടിയുടെ നല്ല വിജയത്തിനായി സഹകരിക്കണമെന്നഭ്യർത്ഥിക്കുന്നു.

നാട്ടുപൂക്കൾ പൂത്തിറങ്ങി ചിങ്ങം വരവായി.

വ്യത്യസ്തമായ ഒരു പരിപാടിയാണു് ഇത്തവണ മലയാള പുതുവത്സരത്തെ വരവേൽക്കാൻ സ്കൂൾ മലയാളം ക്ലബ്ബ് സംഘടിപ്പിച്ചതു്. പേരറിയുന്നതും അറിയാത്തതുമായി നാട്ടിൽ കാണപ്പെടുന്ന മുഴുവൻ പൂക്കളുടേയും ഒരു പ്രദർശനമാണു് ചിങ്ങം ഒന്നിനു് സ്കൂളിൽ സംഘടിപ്പിച്ചതു്.


മലയാള മനോരമ പത്രം മലയാള മനോരമ പത്രം

പാലക്കാട് ലേഡീസ് സർക്കിൾ സ്കൂളിലേക്ക് മലയാള മനോരമ പത്രം സ്പോൺസർ ചെയ്തു.25-8-2016 വ്യഴാഴ്ച രാവിലെ സ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭാ കൗൺസലർ ശ്രീമതി.പ്രിയാ വെങ്കിടേഷ് സ്കൂൾ ഹെഡ്മിസ്ട്രസ്സിനു പത്രത്തിന്റെ കോപ്പി കൈമാറി.ചടങ്ങിൽ പത്രത്തിന്റെ സർക്കുലേഷൻ മാനേജരും സ്കൂൾ പി ടി എ പ്രസിഡന്റും ലേഡീസ് സർക്കിൾ പ്രവർത്തകരും പങ്കെടുത്തു.
ശേഖരീപുരം ഗ്രന്ഥശാല

സ്കൂളിൽ അക്കാദമികവും ഭൗതികവുമായ ഉന്നമനത്തിൽ

‌നിലവിലുള്ള പി ടി എ പ്രസിഡന്റിന്റെയും ഗ്രന്ഥശാലാ പ്രവർത്തകരുടേയും നല്ല ഇടപെടീലുകൾ ഉണ്ടായിട്ടുണ്ട്.
ഇതിൽ എടുത്തു പറയേണ്ടതു,,,,,ശേഖരീപുരം ഗ്രന്ഥശാലയിലെ സായാഹ്ന പ്രാദേശിക പഠനകേന്ദ്രം. പഠനകേന്ദ്ര ക്ലാസ്സിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ഗ്രന്ഥശാലാ പ്രവർത്തകർ ഭക്ഷണം നൽകിയത് പഠനകേന്ദ്ര ക്ലാസ്സിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ക്യാഷ് അവാർഡ് നർകിയത്
ഹൃദയം നിറഞ അഭിനന്ദനങ്ങളും നന്ദിയും
കുമരപുരം സ്കൂളിന്റെ ഉയർച്ചക്ക് എല്ലാവിധസഹായ സഹകരണങ്ങളും നിറ‍ഞമനസ്സോടെ നലകികൊണ്ടിരിക്കുന്ന എല്ലാ ഗ്രന്ഥശാല പ്രവർത്തകർക്കും ,ഈ സന്മനസസുകളുടെ സേവനങ്ങളെ ഞങ്ങളുടെ സ്കൂളിലേക്ക് കൈപിടിച്ചാനയിച്ച ബഹുമാനപ്പെട്ട പി റ്റി എ പ്രസിഡന്റ് ശ്രീ ജോസ് സാറിനും ,മറ്റു എക്സിക്യുട്ടീവ് അംഗങ്ങൾക്കും ഞങ്ങളുടെ

എല്ലാവരുടേയും ഹൃദയം നിറഞ അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചുകൊള്ളുന്നു


റോഡ് സേഫ്റ്റി

റോഡ് സേഫ്റ്റിയുടെ ഭാഗമായി പാലക്കാട് ട്രാഫിക് പോലീസ് സ്കൂളിൽ ഒരു ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.നാടകം,സ്കിറ്റ് ,മൈം, അഭിനയഗാനം എന്നിവയിലൂടെ ഹെൽമറ്റും സീറ്റ്ബെൽറ്റും ധരിക്കേണ്ടതിന്റെയും അമിതവേഗം നിയന്ത്രിക്കേണ്ടതിന്റെയും ആവശ്യകത ബോധ്യപ്പെടുത്തുന്ന നല്ല ഒരു അവതരണമായിരുന്നു.

2017-18 പ്രവർത്തനങ്ങൾ
പ്രവേശനോൽസവം 1-6-2017 പ്രവേശനോൽസവം ഈ വർഷത്തെ പ്രവേശനോൽസവം സമുചിതമായി ആഘോഷിച്ചു.