ജി.എച്ച്.എസ്സ്.എസ്സ്. വളയം/ജൂനിയർ റെഡ് ക്രോസ്/2025-26
ജെ.ആർ.സി. ശില്പശാലയും ഹെൽത്ത് ക്ലബ്ബ് ഉദ്ഘാടനവും
വളയം ഗവ: ഹയർസെക്കണ്ടറി സ്കൂളിൽ, 2025 ജൂലൈ 30 രാവിലെ 10 മണിക്ക്, ജെ.ആർ.സി. കേഡറ്റുകൾക്ക് ശില്പശാലയും ഹെൽത്ത് ക്ലബ്ബ് ഉദ്ഘാടനവും നടത്തി. ഈ പ രിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം വളയം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ. ശശി മാസ്റ്റർ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് സജിലേഷ് പി.പി. അധ്യക്ഷത വഹിച്ചു. പ്രവൃത്തിപരിചയക്ലബ്ബിലെ കുട്ടികൾ നിർമ്മിച്ച ബൊക്കെകൾ നൽകിയാണ് അതിഥികളെ സ്വീകരിച്ചത്.
വിവിധ സെഷനുകളായി നടന്ന ശില്പശാലയിൽ ഒന്നാമത്തെ സെഷനിൽ മുൻ ജെ.ആർ.സി. ജില്ലാ കോർഡിനേറ്ററും, റിട്ടയേർഡ് അധ്യാപകനുമായ (ജി.എച്ച്.എസ്.എസ്. വളയം) കരുണൻ മാസ്റ്റർ ജെ.ആർ.സി. എന്ത് ? എന്തിന്? എന്ന വിഷയത്തിൽ ക്ലാസെടുത്തു. രണ്ടാമത്ത സെഷനിൽ ഹെൽത്ത് ക്ലബ്ബിന്റെ ഭാഗമായി 'ആരോഗ്യം സമ്പത്ത് 'എന്ന വിഷയത്തിൽ വളയം സി.എച്ച്.സി യിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ഗിരീഷ് കുമാർ എ എം. ബോധവൽകരണക്ലാസ്സ് നടത്തി. മൂന്നാമത്തെ സെഷനിൽ വളയം സി.എച്ച്.സി.യിലെ നഴ്‍സ് അനുജോൺ(എം എൽ സി.പി.) ഫസ്റ്റ് എയ്ഡ് പരീശീലന ക്ലാസ്സും നടത്തി. ഹെൽത്ത് ക്ലബ്ബിന്റെ ഭാഗമായി നടന്ന ക്ലാസ്സിന് ജെആർസി കേഡറ്റ് ആത്‍മിക മിമി നന്ദി പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് സ്കൂളിലേക്കുള്ള ഫസ്റ്റ് എയിഡ് കിറ്റ് എച്ച് എം മഹേഷ് മാസ്റ്റർ ജെ.ആർ സി.കേഡറ്റുകൾക് നൽകി.
ചടങ്ങിൽ വളയം ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ മനോജ് മാസ്റ്റർ, എച്ച് എം മഹേഷ് മാസ്റ്റർ, സുരേന്ദ്രൻ മാസ്റ്റർ, ലിനീഷ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. ജെ.ആർ.സി.സ്കൂൾ കൺവീനർ ധന്യ ടീച്ചർ സ്വാഗതവും, ഹെൽത്ത് ക്ലബ്ബ് കൺവീനർ ഉഷടീച്ചർ നന്ദിയും പറഞ്ഞു.
ഹിരോഷിമ ദിനം
ജെ ആർ സി G H S S വളയം യൂണിറ്റ്, ഹിരോഷിമ ദിനം സമുചിതമായി ആഘോഷിച്ചു. ഇതിന്റെ ഭാഗമായി സഡോക്കോ നിർമാണവും, യുദ്ധവിരുദ്ധ കൊളാഷ് നിർമാണവും നടത്തി. കേഡറ്റ്സ് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ഹെഡ്‍മാസ്റ്റർ യുദ്ധവിരുദ്ധ സന്ദേശം നൽകി. കേഡറ്റ്സ് അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി. ജെ ആർ സി ക്ലാപ്പോടുകൂടി സ്പെഷ്യൽ അസംബ്ലി അവസാനിച്ചു.