ജി.എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ആരാണ് വൈറസെ നിന്നെയീ ഭൂമിയിൽ
ആദ്യം ജനിപ്പിച്ച രാജ്യമേത്?
എന്തിനുവന്നുനീ?എവിടുന്നു വന്നു നീ ?
ആരെങ്കിലും നിന്നെ കൊണ്ടുവന്നോ?
ഇത്രയും മാരകമാമൊരുവൈറസെ
എങ്ങനെ നീയിങ്ങുവന്നുചേർന്നു ?
രാജ്യങ്ങൾ തമ്മിലെ ശത്രുത തീർക്കുവാൻ
ആരെങ്കിലും നിന്നെ കൊണ്ടുവന്നോ?
ശാസ്ത്രം ജനിപ്പിച്ച സന്തതിയോ അതോ -
പക്ഷികൾ നൽകിയ സമ്മാനമോ ?
ലക്ഷങ്ങളെ കൊന്നുതിന്നിട്ടും നിന്നുടെ-
താണ്ഡവമൊന്നു അടങ്ങീലയോ.....?
ഒടുവിലീ മലയാള ഭൂവിലും നിന്നുടെ പാദം-
പതിക്കാൻ മറന്നില്ലല്ലോ ...
മലയാളിയാണുനാം മണ്ടരല്ല
ഓർക്കണം വൈറസെ നല്ലവണ്ണം
നിന്നെതുരത്തുവാൻ നിന്നെ നശി -
പ്പിക്കുവാൻ ഏതൊരുമാർഗവും സ്വീകരിക്കും .
അതുകൊണ്ടു നാമിനി ശ്രദ്ധയോടെയിനി -
യുള്ള നാള് കഴിച്ചിടേണം.......
ലോക്ക്ഡൗൺ നിയമങ്ങൾ പാലിച്ചുനാമിനി -
വീടിനകത്തു കഴിഞ്ഞിടേണം
റോഡിലിറങ്ങി നടന്നിടേണ്ട
നാലടി ദൂരത്തെ പാലിച്ചുനാമിനി
ശ്രദ്ധിച്ചുവേണം നടന്നിടുവാൻ .
സോപ്പിട്ടു കൈകൾ കഴുകിടേണം
വീടിനകത്തു കഴിഞ്ഞിടേണം
ഹസ്തദാനങ്ങളും കെട്ടിപിടികളും
ഇനിയുള്ള നാളിനുവേണ്ടകെട്ടോ ....
തുമ്മുമ്പോഴും നാം ചുമക്കുമ്പോഴും -
ഒരു തൂവാല കൊണ്ട് മറച്ചിടേണം
മലയാളിയാണുനാം മണ്ടരല്ല
ഓർക്കണം വൈറസെ നല്ലവണ്ണം .
മലയാളി നാട്ടിന്നു നിന്നെ തുരത്തിട്ടേ-
മലയാളി ഞങ്ങൾക്കുറക്കമുള്ളൂ
 

നന്ദന യൂ.എസ്
9 C ജി‌എച്ച്‌എസ്‌എസ് വയലാ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത