ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/അക്ഷരവൃക്ഷം/തിരക്കും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
തിരക്കും കൊറോണയും

തിരക്കിട്ടൊഴുകുന്ന നമ്മുടെ ജീവിതം
ഒരൊഴുക്കാർന്ന പുഴയെപ്പോലായിരുന്നു
ചിരിക്കാനും കളിക്കാനും ചിന്തിക്കാനുമൊക്കെ
തിരക്കാർന്ന ജീവിതത്തിൽ സമയം കുറവായിരുന്നു

മഹാമാരി പെയ്തപോലെ
മഹാദുരിതം വിതക്കാൻ കൊറോണയെത്തിയപ്പോൾ
തിരക്കാർന്ന ജീവിതം ഭയമായി മാറിയത്
അറിയാതെ പോയ് നാം ഇടവഴികളിൽ

പൂമരത്തിൽ ഇല കൊഴിയുന്നത്പോലെ
കൈവിട്ടുപോയ് നമ്മിൽ നിന്നും പലർ
ആത്മവിശ്വാസവും മനസ്സിൽ കണ്ട്
അതിജീവിച്ചു പലരുമിതിനെ
 
വീട്ടിലിരിക്കൂ എന്നും ചൊല്ലി
കർഫ്യൂവും ലോക്ഡൗണുമെത്തിയപ്പോൾ
വിദേശത്തു നാടും വീടും കുടുംബവുമകന്നു ജോലി തേടി
പോയവർക്കെല്ലാം ഇപ്പോൾ അടുക്കണമകന്നവരോടൊക്കെ
 
ഇന്നേരം ഭയമല്ല ജാഗ്രതയാണെന്നും പറഞ്ഞു
ആത്മവിശ്വാസം കൊണ്ട് സർക്കാർ എത്തി
എന്നറിയാതെ പോയ പാവങ്ങളെ
ഇന്നറിഞ്ഞൂ പലവിധത്തിൽ

അപ്പോഴും പറക്കുന്നു കൊറോണയെപ്പോലെ
കയ്യൊഴിയാത്തൊരീ വ്യാജസന്ദേശം
വ്യാജത്തെ തള്ളീ സത്യവുമായെത്തി
പത്രവും വാർത്താ ചാനലുകളും

കരുതലോടെ ജാഗ്രതയോടെ
തുഴയുകയാണു നാം മഹാസമുദ്രവും
ചെറുപങ്കായത്തിൽ കൈപ്പിടിച്ചു
അക്കരെയെത്താൻ നമുക്ക് കഴിയും

കൊറോണയെ പൊരുതി ഒരു ജന്മം കൂടി
ഈ തിരക്കാർന്ന ജീവിതത്തിൽ
നമുക്ക് വാഴാൻ കഴിയും,
പരിശ്രമിക്കാം ഒന്നിച്ചു .

കാർത്തിക. ആർ
6-D ജി.എച്ച്.എസ്സ്.എസ്സ്. മുതലമട
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത