ജി.എച്ച്.എസ്സ്.എസ്സ്. പെരിങ്ങോട്ടുകുറിശ്ശി/പ്രവർത്തനങ്ങൾ

Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

യു എസ് എസ് പരീക്ഷാ പരിശീലനം, പി ടി പരിശീലനങ്ങൾ ഇവ സ്കൂൾ തുറന്ന മുറയ്ക്ക് സ്കൂളിൽ ആരംഭിച്ചിട്ടുണ്ട്. കോവിഡ് സാഹചര്യങ്ങളിൽ ഓൺലൈൻ പഠന പിന്തുണ എല്ലാ വിഷയങ്ങളിലും അധ്യാപകർ നൽകുന്നുണ്ട്. ദിനാചരണങ്ങൾ, പാഠ്യേതര മത്സരങ്ങൾ തുടങ്ങിയവ ഓൺലൈനായും ഓഫ്‌ലൈനായും കുട്ടികൾക്കായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. വിവിധ ഏജൻസികൾ നടത്തുന്ന പഠനപോഷണ പ്രവർത്തനങ്ങളായ വിജ്ഞാനോത്സവം 'അക്ഷരമുറ്റം', 'തളിര്' തുടങ്ങിയ മത്സരപരീക്ഷകളും സ്കൂളിൽ സംഘടിപ്പിക്കപ്പെടുന്നുണ്ട്. ആർട്ട് വർക്ക്, വർക്ക് എക്സ്പീരിയൻസ്, കൗൺസിലിംഗ് ഇവയ്ക്കായി യു പി വിഭാഗത്തിൽ, പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. 'മലയാളത്തിളക്കം', 'ഹലോ ഇംഗ്ലീഷ്' തുടങ്ങിയ പദ്ധതികൾ പ്രകാരമുള്ള പ്രവർത്തനങ്ങളും യു പി തലത്തിൽ ഭംഗിയായി നടക്കുന്നുണ്ട്.

ഓരോ ക്ലാസിലെയും 20 കുട്ടികളെ വീതം രണ്ട് ബാച്ചുകളിലായി തിരിച്ച് പഠന പ്രവർത്തനമാരംഭിച്ചു വിക്ടേഴ്സ് ചാനൽ ക്ലാസുകൾ അടിസ്ഥാനമാക്കി ഓൺലൈൻ ക്ലാസുകൾ തുടർന്നുവരുന്നു പ്രോട്ടോകോൾ അനുസരിച്ച് പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും ഓൺലൈനായും ഓഫ്‌ലൈനായും നടത്തിവരുന്നു കഴിഞ്ഞ ഒന്നര വർഷത്തിലേറെ പരീക്ഷകളും അഭിമുഖീകരിക്കാത്ത ബുദ്ധിമുട്ടുകളും ബുദ്ധിമുട്ടുകളും അധ്യാപകർ തന്നെ തയ്യാറാക്കിയ ചോദ്യപേപ്പറുകൾ വിദ്യാർത്ഥികൾക്ക് നൽകി പരീക്ഷയെഴുതാൻ പരിശീലിപ്പിച്ചു.