ജി.എച്ച്.എസ്സ്.എസ്സ്. കോഴിപ്പാറ/സയൻസ് ക്ലബ്ബ്/2025-26
| Home | 2025-26 |
ലോക പരിസ്ഥിതി ദിനം ജൂൺ 5


ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം GHSS KOZHIPPARA യിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച സ്പെഷ്യൽ അസംബ്ലിയിൽ കുട്ടികൾ പരിസ്ഥിതി ദിനത്തെ സംബന്ധിച്ച ഒരു സ്പീച്ചും ഒരു ഗാനവും അവതരിപ്പിച്ചു . അതിനുശേഷം ഈ വർഷത്തെ പരിസ്ഥിതി ദിന തീമിനെഅടിസ്ഥാനമാക്കി കുട്ടികൾ ഒരു സ്കിറ്റും അവതരിപ്പിച്ചു. ചങ്ങാതിക്ക് ഒരു തൈ എന്ന പരിപാടിയുടെ ഭാഗമായി ഓരോ കുട്ടികളും അവരവരുടെ കൂട്ടുകാർക്ക് ഒരു ചെടി സമ്മാനമായി നൽകി .പ്രധാനാധ്യാപകൻ കുട്ടികൾക്ക് ഒരു തൈ നൽകി പരിസ്ഥിതി ദിന ആഘോഷം ഉദ്ഘാടനം ചെയ്തു. പിന്നീട് പഞ്ചായത്ത് തലത്തിൽ പദ്ധതിയുടെ ഭാഗമായി സ്കൂൾവളപ്പിൽ കുറച്ചുവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു
ചാന്ദ്രദിനം
കോഴിപ്പാറ ഹയർ സെക്കൻഡറി സ്കൂളിൽ ചാന്ദ്രദിനത്തിന്റെ ഭാഗമായി ജൂലൈ 21ന് സ്പെഷ്യൽ അസംബ്ലി നടത്തി കുട്ടികൾ ഉണ്ടാക്കി കൊണ്ടുവന്ന പോസ്റ്ററുകളും റോക്കറ്റിന്റെ മോഡലുകളും സ്റ്റിൽ ആൻഡ് വർക്കിംഗ് അസംബ്ലിയിൽ പ്രദർശിപ്പിച്ചു ചാന്ദ്രദിനത്തിന്റെ ഭാഗമായി യുപി വിഭാഗത്തിൽ നിന്നും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും പ്രസംഗം കുട്ടികൾ അവതരിപ്പിച്ചു ഭാരതത്തിന്റെ ചാന്ദ്രദിന ദൗത്യങ്ങളായ ചാന്ദ്രയാൻ 1 ചന്ദ്രയാൻ2 ചന്ദ്രയാൻ3 എന്നിവയെ കുറിച്ച് കുട്ടികൾ സംസാരിച്ചു. ചാന്ദ്രദിന ഗാനം അവതരിപ്പിച്ചു ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ ബാഡ്ജ് ക്ലബ്ബ് കൺവീനർ ഹെഡ്മാസ്റ്റർക്ക് കൈമാറി. ഹെഡ്മാസ്റ്റർ ക്ലബ് കൺവീനർ എന്നിവർ ചാന്ദ്രദിന സന്ദേശവും കുട്ടികൾക്ക് നൽകി ചാന്ദ്രദിന ക്വിസ് മത്സരം യുപി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും നടത്തുകയും ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു