ജി.എച്ച്.എസ്സ്.എസ്സ്. കല്ലാച്ചി/പ്രവർത്തനങ്ങൾ/2025-26
ജി എച്ച് എസ് എസ് കല്ലാച്ചി - പ്രവേശനോത്സവം (2025-2026)
കല്ലാച്ചി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പ്രവേശനോത്സവത്തോടെ പുത്തൻ പ്രതീക്ഷകളുമായെത്തിയ കുരുന്നുകളെ സ്വാഗതം ചെയ്യ്തു. 2025 ജൂൺ 2 രാവിലെ 9.30ന് പ്രാർത്ഥനാ ഗാനത്തോടെ പ്രവേശനോത്സവത്തിന് തുടക്കം കുറിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.വിൻസെന്റ് സ്വാഗതം പറഞ്ഞു. അധ്യക്ഷൻ പി ടി എ പ്രസിഡന്റ് ശ്രീ. എ ദിലീപ് കുമാർ ആയിരുന്നു. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. വനജയാണ്. ആശംസ പ്രസംഗം ശ്രീ. കരിമ്പിൽ ചന്ദ്രൻ, ശ്രീ. പ്രസാദ് (ഹയർ സെക്കന്ററി സ്റ്റാഫ് സെക്രട്ടറി), ശ്രീ എം. കെ.സന്തോഷ്(ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി), ശ്രീ മാധവൻ (സീനിയർ അസിസ്റ്റന്റ്) എന്നിവർ പറഞ്ഞു. സ്കൂളിലെ പ്രധാന അധ്യാപകൻ ശ്രീ മഹേഷ് എല്ലാവർക്കും നന്ദി അറിയിച്ചു. തുടർന്ന് കുട്ടികളുടെ കാര്യപരിപാടികൾ അരങ്ങേറി.പ്രവേശനോത്സവ ഓർമ്മകൾ മധുരമുള്ളതായി നിലനിർത്താൻ പരിപാടികൾക്ക് ശേഷം എല്ലാവർക്കും പായസം വിതരണം ചെയ്യ്തു.
സ്വതന്ത്ര സോഫ്റ്റ്‌വെയർ ഡേ
ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കല്ലാച്ചിയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം വിവിധ പരിപാടികളോട് കൂടി നടന്നു
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനവുമായി പ്രത്യേക അസ്സെമ്പ്ളിലി നടന്നു സ്വതന്ത്ര സോഫ്റ്റ്‌വെയർ ഡിജിറ്റൽ പോസ്റ്റർ മേക്കിങ് മത്സരം നടന്നു
സെമിനാർ, രക്ഷിതാക്കൾക്കുള്ള സൈബർ സുരക്ഷ ക്ലാസ്സ്, രക്ഷിതാക്കൾക്കു കമ്പ്യൂട്ടർ അവാർനെസ്സ് ക്ലാസ്സ് നടുന്നു
റോബോട്ടിക് ക്ലാസ്സ്, റോബോട്ടിക് പ്രദർശനം എന്നിവയും നടന്നു