ജി.എച്ച്.എസ്സ്.എരിമയൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

Science Club

ഓരോ ക്ലാസിൽ നിന്നും ശാസ്ത്ര വിഷയത്തിൽ താൽപ്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി സയൻസ് ക്ലബ് രൂപീകരിച്ചു. ക്ലബ് അംഗങ്ങളിൽ നിന്നും ഒരു കൺവീനറെയും ജോയിന്റ് കൺവീനറെയും തിരഞ്ഞെടുത്തു.

ആദ്യ പ്രവർത്തനം പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുളളതായിരുന്നു. ചുമർ പത്രിക നിർമ്മാണം, പോസ്റ്റർ , ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബുമായി ചേർന്ന് നടത്തി.

ചാന്ദ്രദിനത്തോടനു ബന്ധിച്ച് , റോക്കറ്റ് നിർമ്മാണം, പോസ്റ്റർ, ചാർട്ട് നിർമ്മാണം, ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങൾ നടത്തുകയും വീഡിയോ പ്രദർപ്പിക്കുകയും ചെയ്തു.ദിനാചരണങ്ങക്കൾക്കനുസരിച്ച് പ്രവർത്തനങ്ങൾ നടത്തി വരുന്നു.