ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്‌.എസ്‌.എസ്‌ ഉപ്പള / പരിസ്ഥിതി ദിനാഘോഷം 2025

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ദിനാഘോഷ പരിപാടികൾ ജൂൺ 5 വ്യാഴാഴ്ച നടന്നു. പ്രത്യേകം കൂടിയ അസംബ്ലി മഞ്ചേശ്വരം എ.ഇ.ഒ ഒ ശ്രീ.ജോർജ് ക്രാസ്റ്റ ഉദ്ഘാടനം ചെയ്തു. അസംബ്ലിയിൽ വെച്ച് പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. മലയാളം, കന്നട, ഹിന്ദി, ഇഗ്ലീഷ് ഭാഷകളിൽ കുട്ടികൾ പ്രസംഗം നടത്തി.

പരിസ്ഥിതിദിനാഘോഷ പ്രത്യേക അസംബ്ലിയിൽ മഞ്ചേശ്വരം എ.ഇ.ഒ ശ്രീ.ജോർജ് ക്രാസ്റ്റ സർ സംസാരിക്കുന്നു.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഔഷധസസ്യത്തോട്ടം നിർമ്മിച്ചു. വിദ്യാർഥികൾ ശേഖരിച്ച നൂറിലധികം ഔഷധ സസ്യങ്ങൾ നട്ടുകൊണ്ടാണ് ഔഷധത്തോട്ടം നിർമിച്ചിട്ടുള്ളത്. തുമ്പ,പനിക്കൂർക്ക, തുളസി, കൂവളം, കോവക്ക, കുറുന്തോട്ടി, ചെമ്പകം, ആര്യവേപ്പ്, കറിവേപ്പ് തുടങ്ങി എല്ലാവർക്കും സുപരിചതമായതും സർപ്പഗന്ധ, തിപ്പല്ലി, വയമ്പ്, കുറിഞ്ഞി തുടങ്ങി വിരളമായി കാണപ്പെടുന്നവയും തോട്ടത്തിൽ സംവിധാനിച്ചിട്ടുണ്ട്. ഔഷധസസ്യങ്ങളുടെ നാമം, ഇംഗ്ലീഷ്, മലയാളം, കന്നട ഭാഷകളിലും കൂടെ ശാസ്ത്രീയ നാമവും ചേർത്തു വെച്ച് സസ്യങ്ങൾക്കരികെ സൂചനാ ബോർഡ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

ഔഷധത്തോട്ടത്തിന്റെ നിർമാണോദ്ഘാടനം മഞ്ചേശ്വരം എ.ഇ.ഒ ശ്രീ.ജോർജ് ക്രാസ്റ്റ ഔഷധ തൈ നട്ടുകൊണ്ട് നിർവഹിക്കുന്നു


ഔഷധത്തോട്ടത്തിന്റെ നിർമാണോദ്ഘാടനം മഞ്ചേശ്വരം എ.ഇ.ഒ ശ്രീ.ജോർജ് ക്രാസ്റ്റ ഔഷധ തൈ നട്ടുകൊണ്ട് നിർവഹിച്ചു. ഹെഡ്മിസ്ട്രസ്സ് വിജയലക്ഷ്മി, പി.ടി.എ പ്രസിഡന്റ് അഷറഫ്, വൈസ് പ്രസിഡന്റ് ഇസ്മായിൽ, സീനിയർ അസിസ്റ്റന്റ് സുജാത കെ, സ്റ്റാഫ് സെക്രട്ടറി രവീന്ദ്ര എൻ, ഫെസ്റ്റിവൽ കമ്മിറ്റി കൺവീനർ ഹസീന ടി ഖാദർ എന്നിവർ സംബന്ധിച്ചു