അറിയില്ല എനിക്കറിയില്ല ഇനിയും
നിന്റെയീ മൗന താണ്ഡവം
ആടിത്തിമിർക്കുന്ന നിന്റെയീ നർത്തനം
സംഹാര താണ്ഡവമാണോ ?
ഇനിയെന്റെ കണ്ണുനീർ തുള്ളികളിൽ
നിന്റെയീ ദാഹത്തിൻ ശമനമുണ്ടോ ?
അമ്മതൻ മടിത്തട്ടിൽ സംഗ്രഹിക്കുന്നു നീ
ഇനിയുമീ മക്കളെ കൊന്നിടുന്നു
കാണുവാനാകില്ല നിന്റെയീ ക്രോധത്താൽ
ഇനിയെന്റെ പ്രിയരാം സോദരങ്ങളെ
ജീവനറ്റ ശരീരവുമായവർ
ഒരു നോക്ക് കണ്ടീടാനാവാതെയും
എവിടെയോ അവരൊന്നായ് ദഹിച്ചിടുന്നു
ഉറ്റവരെ പോലും അടുപ്പിക്കാതെ
നെഞ്ചുനോവിന്റെ നൊമ്പരമറിയു നീ
കീഴടങ്ങിയാലും നീ
തെറ്റുതിരുത്തുവാൻ തന്നു പ്രകൃതിയും
പ്രളയവും ,വ്യാധിയും ഒക്കെയായി
ഇനിയെങ്കിലും അറിഞ്ഞീടുമോ മനുഷ്യൻ
അഹങ്കാരമെന്നത് വെടിഞ്ഞീടുമോ ?
കീഴടങ്ങാതെ പൊരുതാം നമുക്ക്
ഒന്നായി മുന്നേറാം വയറസ്സിനെ
"ഒന്നാണ് നമ്മൾ ലോകരെല്ലാം "
"ഒന്നായ് തുരത്താം വയറസ്സിനെ "