ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/മറ്റ്ക്ലബ്ബുകൾ
സ്കൂൾ ജൻഡർ ക്ലബ്ബിന്റേയും ടീൻസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോഴിക്കോട് ജൻഡർ പാർക്കിന്റെ സഹായത്തോടെ Gender sensitization training നടത്തി.
സ്കൂൾ ജൻഡർ ക്ലബ്ബിന്റേയും ടീൻസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോഴിക്കോട് ജൻഡർ പാർക്കിന്റെ സഹായത്തോടെ Gender sensitization training നടത്തി. പരിപാടിയിൽ ജൻഡർ പാർക്ക് റിസർച്ച് ഓഫീസർസ് ആയിട്ടുള്ള Dr. പീജ രാജനും , Dr. ദിവ്യ യും കുട്ടികളുമായി സംവദിച്ചു. DHM. കവിത ടീച്ചർ അധ്യക്ഷം വഹിച്ച ചടങ് H.M.കിഷോർ മാഷ് ഉൽഘാടനം ചെയ്തു. രജി മാഷ് ആശംസകൾ പങ്കു വെച്ചു. ദേവശ്രീ നന്ദി പറഞ്ഞു. തനൂജ ടീച്ചർ, ലിബേഷ്, ലക്ഷ്മി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
ഓരോ വ്യക്തികളുടെയും പേർസണൽ സ്പേസ് ,ജൻഡർ ഈക്വാലിറ്റി , ജൻഡർ വാർപ്പുമാതൃകകൾ തുടങ്ങിയ ആശയങ്ങളെ പറ്റി ചർച്ചകൾ നടന്നു. കളികളിലൂടെയും സംവാദങ്ങളിലൂടെയും തുടർന്ന പരിപാടിയിൽ കുട്ടികൾ ആക്റ്റീവ് ആയി പങ്കെടുത്തു. വ്യക്തി തലത്തിലും വീട്, സ്‌കൂൾ, മറ്റു സാമൂഹിക ഇടങ്ങൾ എന്നിവിടങ്ങളിൽ നമ്മൾ അഭിമുഖീകരിക്കുന്ന, അദൃശ്യമായി പാലിച്ചു പോരുന്ന ലിംഗ വിവേചനങ്ങളെ സൂഷ്മമായി മനസ്സിലാക്കാൻ സഹായിക്കുന്ന ചർച്ചകൾ ഉണ്ടായി