ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/ BC യും ACയും-Before and After corona

Schoolwiki സംരംഭത്തിൽ നിന്ന്
BC യും ACയും-Before and After corona
	ഒരുകാലത്ത് ലോകചരിത്രത്തിൽ ശക്തമായ ഇടപെടലുകൾ നടത്താനായി കാലി തൊഴുത്തിൽ ഒരു മനുഷ്യൻ പിറന്നു-യേശുക്രിസ്തു. അദ്ദേഹത്തിനും പ്രവർത്തികൾക്കും ശേഷമാണ് നാം AD(അന്നാ ഡൊമിനി) BC(ബിഫോർ ക്രൈസ്റ്റ്) എന്നും രണ്ടായി തിരിച്ചത്. ഇന്ന് ഏകദേശം 20 നൂറ്റാണ്ടുകൾക്കപ്പുറം സുശക്തമായ ഇടപെടലുകൾ നടത്താൻ ഒരു പുതിയ അവതാരം. കൊറോണ അല്ലെങ്കിൽ കോവിഡി്-19 എന്ന് അതിനെ നമ്മൾ വിളിച്ചു. ക്രിസ്തു നന്മയുടെ അവതാരം ആയിരുന്നെങ്കിൽ ഇവൻ നാശത്തിന്റേത് ആയിരുന്നു എന്ന് മാത്രം. എന്നാൽ ഏതൊരുവനും നന്മയുടെയും തിന്മയുടെയും വശങ്ങൾ ഉള്ളതുപോലെ ഒരുപക്ഷേ കൊറോണ യിലും നന്മയുടെ വശങ്ങൾ ഉണ്ട് എന്നുള്ളത് സത്യം. ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള ജീവിയായ മനുഷ്യനെ പോലും നമ്മുടെ പതിന്മടങ്ങ് ചെറുതായ ഈ സൂക്ഷ്മജീവി വരച്ചവരയിൽ നിർത്തുന്നു.ജീവിതത്തിൽ ശക്തമായ ഇടപെടലുകൾ നടത്തുന്നു. ജനമനസ്സുകളെ ഒന്നിപ്പിക്കുന്നു. ഇതിനെ ഞാൻ‍ BC(Before corona),AC(after corona) എന്നിങ്ങനെ രണ്ടു കാലയളവുകളായി വിളിക്കാൻ ആഗ്രഹിക്കുന്നു. 

സാമ്പത്തികരംഗം ഒരുപക്ഷേ ലോകത്ത് ഇരുനൂറോളം രാജ്യങ്ങളിൽ ഭൂരിഭാഗം രാജ്യങ്ങളെയും പിടിച്ചുലയ്ക്കുന്ന കൊറോണ ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിച്ചത് അവരുടെ സാമ്പത്തിക രംഗത്തെ തന്നെയായിരിക്കും. ഇന്ത്യയുടെ അല്ലെങ്കിൽ കേരളത്തിൻറെ കാര്യത്തിലേക്ക് തന്നെ കടന്നുചെല്ലാം. സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചതിൽ പിന്നെ എല്ലാ ജനങ്ങളും അടച്ചുപൂട്ടി വീട്ടിൽ ഇരിക്കുകയല്ലേ. മാസത്തിൽ കുറഞ്ഞത് രണ്ടു സിനിമകൾ എങ്കിലും തീയേറ്ററിൽ പോയി കണ്ടിരുന്നു ജനങ്ങൾ, ആഴ്ചയിലൊരിക്കൽ എന്നപോലെ ഷോപ്പിങ് മാളുകളിലും ടെക്സ്റ്റൈൽസ് കളിലും കയറിയിറങ്ങിയിരുന്ന ജനങ്ങൾ, ഇപ്പോൾ അവരുടെ അവസ്ഥ എന്ത്? അതോടുകൂടി ഷോപ്പിങ് മാൾ സിനിമ തിയേറ്റർ ടെക്സ്റ്റൈൽസ് തുടങ്ങിയവയിൽ നിന്നുള്ള വരുമാനം നിലച്ചില്ലേ? വിനോദസഞ്ചാര മേഖലകളുടെ അവസ്ഥയോ അതിലും പരിതാപകരം ഇതൊക്കെ പോട്ടെ ആളുകൾക്ക് ജോലിക്ക് പോകാൻ കഴിയുന്നുണ്ടോ? പബ്ലിക് ട്രാൻസ്പോർട്ട് കൾ ഇല്ലാത്തതിനാൽ കെഎസ്ആർടിസി പോലുള്ള സ്ഥാപനങ്ങൾ വരുമാനമില്ലാതെ കുഴങ്ങി ഇരിക്കുന്നു. ട്രെയിൻ, പ്ലെയിൻ സർവീസുകളും ഇല്ല. ഗവൺമെൻറ് ഏറ്റവും കൂടുതൽ ടാക്സ് പിടിച്ചിരുന്ന മദ്യവില്പന പോലും നിലച്ചു അല്ലേ. ചുരുക്കിപ്പറഞ്ഞാൽ സർക്കാരിൻറെ വരവ് കുറവും ചിലവ് വളരെ കൂടുതലുമാണ്. ഇതു തന്നെയാണ് മിക്ക രാജ്യങ്ങളുടെയും അവസ്ഥ. സാമൂഹിക അകലം ജനങ്ങളുമായും അടുത്തുള്ള സുഹൃത്തുക്കളുമായുംസമ്പർക്കം പാടെ നിർത്തിവെച്ചിരിക്കുകയാണ്. ബന്ധുക്കളെയോ, സുഹൃത്തുക്കളെയോ സ്പർശിക്കാനോ, ഹസ്തദാനം നടത്താനോ, പരസ്പരം കണ്ടു സംസാരിക്കാനോ, ഒന്നിച്ച് യാത്ര നടത്താനോ അവസരമില്ല. പണ്ട് ഇത്തരം പ്രവർത്തികളിലൂടെ ആണ് നാം അവരോട് അടുപ്പം കാണിച്ചിരുന്നു എങ്കിൽ ഇന്ന് അതിനു വിപരീതമായി പ്രതികരിച്ച് ആണ് നാം അടുപ്പം കാണിക്കേണ്ടത് ഈ ലോക് ഡൗൺ കൊണ്ടൊരു മെച്ചം ഉണ്ടായി എന്ന് പറയാം. ഇപ്പോൾ ഒരു വീട്ടിലുള്ള എല്ലാവരും എല്ലാ ദിവസങ്ങളിലും ചിലവിടുന്നത് ഒരുമിച്ചാണ്. അവർക്ക് പരസ്പരം സംസാരിക്കാൻ ധാരാളം അവസരം കൈവന്നിരിക്കുന്നു. കൂടാതെ വീട്ടിൽ സ്വന്തമായി പച്ചക്കറികൃഷി, പൂന്തോട്ടം, തുടങ്ങിയവയ്ക്കും സ്വന്തമായ സൃഷ്ടികളിലും ശ്രദ്ധതിരിക്കാൻ നമുക്ക് സാധിക്കുന്നു എന്നത് നേട്ടം തന്നെയാണ്. വിദ്യാഭ്യാസം " സമയമാണ് ഒരിക്കലും തിരികെ കിട്ടാത്ത വിഭവം. എങ്കിലുമേറ്റവും അലക്ഷ്യമായി നാം വിനിയോഗിക്കുന്നത് അമൂല്യമായ സമയത്തെയാണ്". ലോക് ഡൗൺ കാലത്ത് ദേ വീട്ടിലിരിക്കുന്ന എന്നെപ്പോലുള്ള വിദ്യാർത്ഥികൾ മുകളിൽ പറഞ്ഞ വരികൾ ഒരിക്കലും വിസ്മരിക്കരുത്. ഈ പ്രതീക്ഷിക്കാതെ കിട്ടിയ നീണ്ട അവധി വെറുതെ പാഴാക്കാൻ ഉള്ളതല്ല. ആധുനിക വിവരസാങ്കേതിക വിദ്യ വികസിച്ച ഈ കാലത്ത് ഭൂരിഭാഗം കുട്ടികളുടെയും വീട്ടിൽ നെറ്റ് കണക്ഷൻ ഉണ്ടായിരിക്കും. അതിനെ നാം ഫലപ്രദമായി വിനിയോഗിക്കണം. ഞാനിപ്പോൾ പത്താംക്ലാസ് ബാക്കി പരീക്ഷക്കായി കാത്തിരിക്കുകയാണ്. എന്നെപ്പോലുള്ള ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം പ്ലസ് വൺ പ്ലസ് ടു ക്ലാസ്സുകളിലെ ടോപ്പിക്കുകൾ മുൻ ക്ലാസുകളെ അപേക്ഷിച്ച് വളരെയധികം കൂടുതലാണ്. അടുത്ത വർഷങ്ങളിൽ ഈ പരീക്ഷകൾ ഉണ്ടാവുമ്പോൾ സ്കൂൾ തുറക്കാൻ വൈകി എന്നോ, കൊറോണ ആയിരുന്നെന്നോ പറഞ്ഞിട്ട് കാര്യമുണ്ടാവില്ല. അത് അതിൻറെ വഴിക്ക് നടക്കും. അപ്പോൾ നമ്മുടെ പഠനം ആരംഭിക്കേണ്ട സമയം ആയി. നെറ്റ് കണക്ഷൻ ലൂടെ ലഭിക്കുന്ന വിവിധ ഓൺലൈൻ ക്ലാസുകൾ, വീഡിയോ ക്ലാസുകൾ എന്നിവയിലേക്ക് നമ്മൾ നമ്മുടെ ശ്രദ്ധ തിരിക്കണം. ഇനി ഒരുപക്ഷേ വരുംകാലത്ത് AC(After corona) നേരിട്ടുള്ള ക്ലാസുകളിൽ നിന്ന് മാറി യിൽ ഓൺലൈൻ ക്ലാസ്സുകൾക്ക് ആയിരിക്കാം കൂടുതൽ പ്രാധാന്യം. അതിനാൽ ലോക്ക് ഡൗണിനെ ഒരു പ്രശ്നമായി കാണാതെ നമുക്ക് പോസിറ്റീവായി ചിന്തിക്കാം.

SOORYA UK
X B ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം