ഫ്ളൂവും പ്ലേഗും വിഷൂചികയും
മാനവ സോദരരെ ആകെ
പട്ടടയിലാക്കിയ പാഠം
കേട്ടിട്ടില്ലേ ചരിത്ര പുസ്തകത്താളുകളിൽ
കവികൾ പാടിയ ഗാഥകളിൽ
കഥകൾ പറഞ്ഞൊരു ചുണ്ടുകളിൽ
തോൽക്കാതൊന്നിൽ നിന്നും ,
എതിർത്തു നിന്നു മനുഷ്യരി വിടെ രക്ഷയ്ക്കെത്തി ശാസ്ത്രം . കുത്തിവെപ്പുകൾ
മരുന്നുകളെല്ലാം
നേടിയെടുത്തു മാനവർ
പുതിയകാലത്തെ കൊറോണ ഭൂതത്തെ
പുതിയ രീതിയിൽ പുതിയ കരുതലിൽ
സാമൂഹ്യകലം പാലിച്ചും
തകർത്തെറിയും മനുഷ്യരൊന്നായ്
അറബിക്കടലിന്നാഴത്തിൽ