ജി.എം.യു.പി.സ്കൂൾ വെന്നിയൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈസ്‌കൂളും ഹയർസെക്കണ്ടറിയും മാത്രമല്ല അതിനപ്പുറം വല്ലതുമുണ്ടങ്കിൽ അതും ആകുവാനുള്ള പ്രായം വെന്നിയൂർ ജി.എം.യു.പി സ്കൂളിനുണ്ടെങ്കിലും അതിപ്പോഴും യു.പി.യായിത്തന്നെ മൂത്ത് മുരടിച്ചു നിൽക്കുകയാണ്. സമപ്രായക്കാർ മാത്രമല്ല അതിനു ശേഷം പിറന്നവർപോലും അത്യുന്നത വിദ്യാലയങ്ങളാ യി മാറി. ഒരു പ്രാഥമിക വിദ്യാലയം പോലും ഇല്ലാതിരുന്ന പൂക്കിപ്പറമ്പിൽ ഹൈസ്‌കൂളും ഹയർസെക്കണ്ടറിയും വന്നിട്ട് വർഷങ്ങൾ ഏറെയായി. തദ്ദേശിയ്യർക്ക് വിദ്യാഭ്യാസകാര്യത്തിലുള്ള താൽപര്യക്കുറവും പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ തമ്മിലുള്ള പാരകളും ഈ വിദ്യാലയം മുരടിപ്പിക്കുന്നതിനുള്ള കാര്യങ്ങളിൽ ചിലതാണെന്ന് പറയാതെ വയ്യ. വെന്നിയൂരിലെ പഴയ എൽ.പി സ്‌കൂളിന് 90-95


വർഷം പഴക്കമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. എന്ന് പറഞ്ഞാൽ ബ്രിട്ടീഷ് ഭീകര വാഴ്ച്ചക്കെതിരെ മലബാർ ജനത 1921 ൽ നടത്തിയ ഐതിഹാസികമായ മലബാർ കലാപത്തിന് ശേഷമുള്ള കാലഘട്ടം. മലബാർ ജനത പൊതുവിലും മാപ്പിളമാർ പ്രത്യേകിച്ചും ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായിരുന്നു. അത് പോലെ തിരിച്ച് അങ്ങോട്ടും ശത്രുത നില നിന്നിരുന്നു. ബ്രിട്ടീഷുകാരോട് മാത്രമല്ല അവരുടെ ഭാഷയോടും വേഷത്തോടും വിദ്യഭ്യാസ സമ്പ്രദായത്തോടുമെല്ലാം അവർക്ക് പുച്ഛമായിരുന്നു. ശത്രുവിന്റെ ഭാഷയായ ഇംഗ്ലീഷ് പഠിക്കുന്നത് നിഷിദ്ധമാണ് എന്ന് പറയാൻവരെ ഉയർന്നതായിരുന്നു അവരുടെ ദേശ സ്നേഹം. മാപ്പിളമാർ ഏറെ പിന്നോക്കാവസ്ഥയിലേക്ക് പോകുവാനും ഒട്ടേറെ കഷ്ട നഷ്ടങ്ങൾ വരാനും അത്കാരണമായി എന്നത് വേറെ കാര്യം.


സാഹചര്യങ്ങൾ അങ്ങനെയാണെങ്കിലും ചില ബ്രിട്ടീഷുദ്യോഗസ്ഥന്മാർ മുസ്ലീങ്ങളുടെ വിദ്യാഭ്യാസ കാര്യത്തിൽ ഏറെ താൽപര്യം കാണിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിരുന്നു. അക്കാലത്ത് മതപണ്ഡിതന്മാരും മറ്റും നടത്തിയിരുന്ന മതസ്ഥാപനമായ

ഓത്തുപള്ളികളിലെ അധ്യാപകരെ മാതൃഭാഷയായ മലയാളം ഭാഷ കൂടി പഠിപ്പിക്കുവാൻ ഏർപ്പാടാക്കുകയും അവർക്ക് ചെറിയ വേതനം നൽകാൻ ഗവൺമെന്റ് തയ്യാറാവുകയും ചെയ്തിരുന്നതായി ചരിത്ര രേഖകളിൽ കാണാനാകും. പെരുമ്പുഴ, തുമ്പത്തപറമ്പ്, അറക്കൽ അപ്ല, ചുള്ളിപ്പാറ, കാച്ചടി, തുടങ്ങിയ അയൽപ്രദേശങ്ങളിലെ ഓത്തുപള്ളികളാണ് പിന്നീട് സ്‌കൂളുകളായി രൂപാന്തരപ്പെട്ടത്. എന്നാൽ അപ്ലയിലെയും കാച്ചടിയി ലെയും വിദ്യാലയങ്ങൾക്ക് പ്രതികൂല സാഹചര്യങ്ങളിൽ പിടിച്ചു നിൽക്കാൻ കഴിയാതെ കാലാന്തരപ്പെട്ടു പോയി.


എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്‌തമായ അവസ്ഥയാണ് വെന്നിയൂരിൽ കാണുന്നത്. പൗരപ്രധാനിയും വിദ്യാതല്പരനുമായ മണിപറമ്പത്ത് അഹമ്മദ് സാഹിബ് തന്റെ പറമ്പിൽ ഒരു കെട്ടിടം നിർമിക്കുകയും അതുൾപ്പെടുന്ന അര ഏക്കറിലധികം വരുന്ന ഭൂമിയും സ്‌കൂളിന് വേണ്ടി വിട്ടുകൊടുത്തു. സ്‌കൂൾ പഠനത്തോ ടൊപ്പം മത പഠനവും മറ്റ് വിദ്യാലയങ്ങളിലെപ്പോലെ ഇവിടെയും തൂർന്ന് പോന്നു. 1955-ന് ശേഷം സ്കൂ‌ളുകളിലെ മത പഠനം സർക്കാർ നിരോധിച്ചതോടെ അത് മദ്രസകളിലേക്ക് പോവുകയാണുണ്ടായത്.


ഒരേക്കർ ഭൂമിയും മൂന്ന് ക്ലാസ്‌മുറികളുമുള്ള ഒരു കെട്ടിടവും നാട്ടുകാർ നൽകണമെന്ന വ്യവസ്ഥയിൽ മുകളിൽ പറഞ്ഞ വാടകകെട്ടിടത്തിൽ പ്രവർത്തിച്ചി രുന്ന ALP സ്കൂ‌ൾ 1974- ൽ സർക്കാർ യു.പി സ്‌കൂളായി ഉയർത്തി. ഈ വ്യവസ്ഥ നാട്ടുകാരെ സംബന്ധിച്ചിട ത്തോളം വലിയൊരു ഭാരമായിരുന്നു കെട്ടിടം എങ്ങനെ യെങ്കിലും ഒപ്പിക്കാമെന്ന പ്രതീക്ഷയുണ്ടങ്കിലും ആവശ്യമായ സ്ഥലം കണ്ടത്താനായില്ല. പലരെയും സമീപിച്ചെങ്കിലും പല വഴികളും നോക്കിയെങ്കിലും ഫലം നിരാശ മാത്രം. അവസാനം അവരുടെ മനസ്സിൽ ഒരു വെള്ളി നക്ഷത്രം തെളിഞ്ഞു വന്നു. അതാണ് വെന്നിയൂരിലെ പൗരാണിക ഹൈന്ദവ കുടുംബമായ കപ്രാട് തറവാടിൻ്റെ കുടുംബമഹിമയും മാന്യതയും ഉദാരതയും ഇവിടെയാണ് നാം കാണേണ്ടത് ആരുടെയും പ്രേരണയും സമ്മർദ്ദമോ കൂടാതെ സ്വമനസ്സാലെ നാല് ഏക്കർ ഭൂമി വെന്നിയൂർ ജുമുഅത്ത് പള്ളിക്കും അത്രയും സ്ഥലം മദ്രസക്കും സൗജന്യമായി നൽകിയത് കപ്രാട്ട് കുടുംബമാണ്. മതമൈത്രിക്കും സോഷ്യലിസത്തിനും തുല്യതയില്ലാത്ത ഉദാഹരണം. അങ്ങിനെയുള്ള ബാലകൃഷ്ണ പണിക്കരുടെ മുമ്പിലേക്ക് സ്കൂളിന് വേണ്ടി വീണ്ടും സ്ഥലം ചോദിക്കാൻ പോയത് ഏറെ പ്രയാസത്തോടെയാണ്. കമ്മിറ്റിക്കാരുടെ മുഖവുര കേൾക്കേണ്ട താമസം പാറപ്പുറത്തുള്ള മൂന്നര ഏക്കർ സ്ഥലം സ്കൂ‌ളിന് വേണ്ടി എഴുതിക്കൊടുക്കുവാൻ കാര്യസ്ഥനെ ഏൽപ്പിച്ചു. എന്നാൽ കാര്യസ്ഥന് സംശയം ഒരേക്കറല്ലെ അവർ ചോദിച്ചത്? അവിടെ ഹൈസ്‌കൂളിന് സ്ഥലം തികയാതെ വരുമ്പോൾ താൻ കൊടുക്കുമോ എന്ന ചോദ്യത്തിന് കാര്യസ്ഥൻ ചൂളിപ്പോയി. ആ വലിയ മനുഷ്യൻ ഇപ്പോൾ ഇവിടെ താമസമില്ല. എന്നാൽ 1998-ൽ നമ്മുടെ പ്രധാന കെട്ടിട ഉദ്ഘാടനത്തിന് അദ്ദേഹം വന്നത് വളരെ സന്തോഷത്തോടെയാണ്.

ഭൂമി കൈവശമായെങ്കിലും കെട്ടിട നിർമ്മാണം അനന്തമായി നീണ്ട് പോയി. സാമ്പത്തിക പരിമിതി തന്നെയായിരുന്നു കാരണം. പണമുണ്ടാക്കാൻ തകൃതിയായ പ്രവർത്തനങ്ങൾ പലതും നടന്നു. അതിൽ ഒന്നായിരുന്നു കുഞ്ഞാലൻ വെന്നിയൂരിൻ്റെ 'വെന്നിയൂർ ടു ദുബായ്' നാടകത്തിൻ്റെ അരങ്ങേറൽ. അങ്ങനെ നിരന്തരമായ പ്രവർത്തനഫലമായി ചുമരുകളില്ലാത്തതും കുമ്മായം തേക്കാത്തതുമായ ഒരു ഷെഡ് ഏതാനും കൽക്കാലുകളിൽ കയറ്റി നിറുത്തി. അന്നത്തെ സാമ്പത്തിക

ചുറ്റുപാടിൽ അങ്ങനെയൊരു ഷെഡുണ്ടാക്കുവാൻ വളരെ പ്രയാസപ്പെട്ടു. ഇന്നത്തെപ്പോലെ ഗവൺമെന്റിൽ നിന്നോ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ നിന്നോ സഹായം ലഭിച്ചിരുന്നില്ല. ഒരു പ്രത്യേക സ്‌കീമിൽ ഒരു ശ്യമായ ക്ലാസു‌മുറിക്കുള്ള ഫണ്ട് ലഭിക്കുമെന്ന് AEO കോൺഫ്റൻസിൽ പറഞ്ഞതനുസരിച്ച് ഒരു ഭീമൻ ഹർജിയുമായി അന്നത്തെ പൗരപ്രമുഖർ തിരുവനന്തപുരത്ത് പോയി രണ്ട് ദിവസം തങ്ങി നിരാശയോടെ തിരിച്ചുപോന്ന രംഗം വേദനയോടെ ഓർക്കുന്നു. വിദ്യാർത്ഥികളുടെ പ്രവാഹവും കെട്ടിടങ്ങളുടെ പരിമിതിയും കമ്മിറ്റിക്ക് വലിയ തലവേദനയായി. 1982-ൽ മദ്രസയുടെ ഒരുകെട്ടിടം സർക്കാർ അനുമതിയോട വാടകക്കെടുത്തു. 1985-86 ആയപ്പോഴേക്കും വിദ്യാർത്ഥികളുടെ എണ്ണം ആയിരത്തിഇരുന്നൂറോളമായി. നിയമമനുസരിച്ച് 32 ഡിവിഷനുകളും അത്രയും ക്ലാസ്‌മുറികളുമുണ്ടാകണം കെട്ടിട പരിമിതി കാരണം 22 ഡിവിഷനാണെന്നു വെച്ചത് അതായത് 32 ക്ലാസിൽ പഠിപ്പിക്കേണ്ട കുട്ടികളെ 22 ക്ലാസിൽ ഒരുക്കി വിദ്യാഭ്യാസ നിയമമനുസരിച്ച് ഓരോ ക്ലാസിൽ 35-40 കുട്ടികളുണ്ടാകേണ്ടതെങ്കിൽ നമ്മുടെ സ്കൂൾ അന്ന് ഒരു ക്ലാസിൽ നൂറിലധികം കുട്ടികൾ പഠിച്ചിരിക്കുന്നു അങ്ങാടിയിലുള്ള കെട്ടിടത്തിൽ നാലും മദ്രസ കെട്ടിടത്തിൽ നാലും പാറപ്പുറത്തെ ഷെഡിൽ മൂന്നും ഉൾപ്പടെ 11 ക്ലാസുകളാണ് അന്നുണ്ടായിരുന്നത്. ഒന്നര കിലോമീറ്റർ വിദൂരതയിൽ മൂന്ന് സ്ഥലത്തായി ഏകദേശം 15 വർഷം പ്രവർത്തിച്ചു. 22 അധ്യാപക പോസ്‌റ്റുകൾ അനുവദിച്ചുതന്നിരുന്നെങ്കിലും വളരെ പ്രതികൂലമായ സാഹചര്യത്തിൽ ഇവിടെ തുടരാൻ പലരും തയ്യാറായില്ല. അതിനാൽ ഏത് സമയത്തും നാലഞ്ച് അ ധ്യാപക പോസ്‌റ്റുകൾ ഒഴിഞ്ഞു കിടന്നിരുന്നു. ഫർണി ച്ചർ തീരെയില്ല. കരിങ്കൽതറയിലും മരച്ചുവട്ടിലും ഇരു ന്നു പഠിച്ചു. 1992-ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായി രുന്ന ഇടി മുഹമ്മദ് ബഷീർ സാഹിബ്, സി എച്ച് കു ഞ്ഞാതുഹാജിയുടെ നിർബന്ധത്തിന് വഴങ്ങി സ്കൂൾ സന്ദർശിച്ചു. നമ്മുടെ ദയനീയാവസ്ഥ നേരിൽ കണ്ട ന്ത്രി 1992-ൽ തന്നെ 30 ക്ലാസുകളുള്ള രണ്ട് കെട്ടിടങ്ങൾ ക്ക് ഭരണാനുമതി നൽകുകയും 1993-ൽ പൊതുമരാമ ത്ത് വകുപ്പ് മന്ത്രി സി.ടി അഹമ്മദലി ഇതിന് ശിലയിടുക യും ചെയ്തു. ഈ കെട്ടിടത്തിൻ്റെ പണി നടന്നുകൊ ണ്ടിരിക്കെ 1996-ൽ DPEP പദ്ധതി പ്രകാരം 3 ക്ലാസുമുറിക ളുള്ള ഒരു കെട്ടിടം നമുക്ക് കിട്ടി. ഒരു വർഷം കൊണ്ട് പ ണി പൂർത്തിയാക്കിയ ആ കെട്ടിടത്തിന്റെ ഉദ്ഘാടകൻ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി, പാലൊളി മുഹമ്മദ് കു ട്ടിയായിരുന്നു. മെയിൻ കെട്ടിടങ്ങളുടെ പണികൾ 1998-ൽ പൂർത്തിയായപ്പോൾ അതിന്റെ ഉദ്ഘാടനം നട ത്താൻ അവസരം ലഭിച്ചത് മന്ത്രി പാലൊളി മുഹമ്മദ് കുട്ടിക്ക് തന്നെയായിരുന്നു. പ്രമുഖരായ പലരും ഇവിടെ പ്രധാനാധ്യാപകരായി സേവനം ചെയ്തിട്ടുണ്ട്. നാട്ടു കാരായ ഹസ്സൻ മാസ്റ്റർ, കുഞ്ഞിമൊയ്തീൻ ഹാജി, നാ ട്ടുകാരല്ലാത്ത സദാനന്ദൻ മാസ്റ്റർ ദീർഘ കാലം ആ പദ യൂർ ടു ദു വിയിലിരുന്നവരാണ്. സി. മുഹമ്മദ് ഹാജി, എ. വി മുഹ മ്മദുണ്ണി. എ. പി കുഞ്ഞിമ്മു, എം. ദാമോദരക്കുറുപ്പ്, എം.പി കുഞ്ഞലവി, പരപ്പൻ ഹംസ, എം.പി കുഞ്ഞി ക്കോയ, ആങ്ങാടൻ കുഞ്ഞു, കെ. സലീം, വി എം റാഫി, അബ്ദുൽ ഗഫൂർ തുടങ്ങിയവർ വിവിധ കാലങ്ങ ളിൽ PTA പ്രസിഡൻറുമാരായി പ്രവർത്തിച്ചിട്ടുണ്ട്. 1986-മുതൽ 2002 വരെയുള്ള 14 വർഷക്കാലം തുടർച്ച യായി സി.കെ കോയാമു പ്രസിഡണ്ടായിരുന്നു. ആവ *മിൽ ഒരു ശ്യമായ കെട്ടിടങ്ങൾ ഉണ്ടായതും മുന്ന് സ്ഥലത്തായി പ്രവർത്തിച്ച സ്‌കൂൾ ഒരു കുടക്കീഴിലായതും ആ കാല ർജിയുമാ ത്താണ്. ഇപ്പോഴാത്തെ പ്രസിഡണ്ടായ അബ്ദുൽ മജീദ് ഈ പദവിയിൽ മൂന്നാം തവണയാണ്.

ഇത്രയേറെ ഭൗതിക സൗകര്യങ്ങളുള്ള ഒരു പ്രൈമറി സ്‌കൂൾ ഇന്ന് വളരെ അപൂർവ്വമാണ്. യാതൊ രു ശബ്ദമലിനീകരണങ്ങളില്ലാതെ വളരെ സുന്ദരവും ശാന്തവുമായ അന്തരീക്ഷം; മനോഹരമായ കെട്ടിട സ മുച്ചയങ്ങൾ; വെള്ളസൗകര്യങ്ങൾ, ആവശ്യത്തിലെറെ ശൗചാലയങ്ങൾ വിശാലമായ സ്‌റ്റേഡിയം, ഇൻ്റർലോ ക്ക് ചെയ്‌ത മുറ്റം, സ്‌മാർട്ട് ക്ലാസ്‌മുറികൾ, കിച്ചൻ, ത ണൽമരങ്ങൾ, വായനാസൗകര്യങ്ങൾ, കമ്പ്യൂട്ടർ അങ്ങ നെ എണ്ണിയാൽ തീരാത്ത സൗകര്യങ്ങൾ, പുതിയ കെ ട്ടിടവും ഓഡിറ്റോറിയവും വരാനിരിക്കുന്നു.. എന്തിനും തയ്യാറുള്ള സ്‌കൂൾ പി.ടി.എ യും ചോദിച്ചതെല്ലാം കൊ ടുക്കാൻ ഒരുങ്ങി നിൽക്കുന്ന നഗരസഭയും. ഇവിടെ ഒ രു ഹൈസ്‌കൂൾ ഉണ്ടാവുക എന്നത് നാട്ടുകാരുടെ പതി റ്റാണ്ടുകളായുള്ള ആഗ്രഹവും അപേക്ഷയുമാണ്. ഇതി ന് ഭൂമി നൽകി സഹായിച്ച് കപ്രാട് പണിക്കർ അവറുക ളുടെ ആഗ്രഹം കൂടിയാണ്. അത് പൂവണിയുമാറാവട്ടെ, താമസിയാതെ.