ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/ബ്രേക്ക് ദ ചെയിൻ

     ബ്രേക്ക് ദ ചെയിൻ 

ഹായ് കൂട്ടുകാരെ,

നമ്മളെയെല്ലാവരെയും ഭീതിയിലാക്കിക്കൊണ്ടിരിക്കുന്ന ഒരു മഹാരോഗമാണ് കൊറോണ.കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങൾ കാണിക്കുക. വൈറസ് പ്രവേശിച്ചുതുടങ്ങിയാൽ രണ്ടോ നാലോ ദിവസം നല്ല പനിയും ജലദോഷവുമുണ്ടാകും.അതിനോടൊപ്പം ചുമ,തൊണ്ടവേദന എന്നീ രോഗലക്ഷണങ്ങൾ കാണാം.ലോകാരോഗ്യ സംഘടന കൊറോണയെ മഹാമാരിയായി പ്രഖ്യാപിച്ചു.കൊറോണയ്ക്ക് കോവിഡ് - 19 എന്ന പേരും വന്നു. കോവിഡ് - 19 ന്റെ പൂർണ്ണരൂപം കൊറോണ വൈറസ് ഡിസീസ് 2019 എന്നാണ്.ശ്വാസകോശത്തിലാണ് കൊറോണ പ്രധാനമായും ബാധിക്കുന്നത്. ശരീരശ്രവങ്ങളിലൂടെയാണ് കോവിഡ് - 19 പ്രധാനമായും പടരുന്നത്.ഇന്ത്യയിൽ ആദ്യമായി സ്ഥിരീകരിച്ചത് കേരളത്തിലെ തൃശൂർ ജില്ലയിലാണ്.രണ്ടാമത് കാസർകഗോഡ് ജില്ലയിലുമാണ്.ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന രണ്ടാമത്തെ രോഗമാണ് കൊറോണ.കൊറോണ വൈറസിനെ മഹാദുരന്തമായി പ്രഖ്യാപിച്ചു.കൊറോണ എന്ന വാക്കിന്റെ അർത്ഥം കിരീടം/പ്രഭാവലയം എന്നാണ്.പോലീസുകാർ,സർക്കാർ,ആരോഗ്യപ്രവർത്തകർ എന്നിവരെല്ലാം നമുക്ക് വേണ്ടി കഷ്ടപ്പെടുന്നുണ്ട്.അതിനാൽ അത്യാവശ്യഘട്ടത്തിൽ മാത്രം പുറത്തിറങ്ങുക.പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക.പുറത്തുനിന്ന് വരുമ്പോൾ കൈയും മുഖവും സോപ്പിട്ടു കഴുകുക.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മറയ്ക്കുക.

സ്റ്റേ ഹോം............

സ്റ്റേ സേഫ്..........


മുഹമ്മദ് യാമിൻ.പി
ജി.എം.യ‍ു.പി.സ്കൂൾ.കൊടി‍‍ഞ്ഞി
താന‍ൂർ ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം