ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/എന്റെ ഐഷു..........
എന്റെ ഐഷു..........
രാവിലെ ചായ കുടിച്ചിട്ട് കളിക്കാൻ തുടങ്ങിയതാ ഞാനും ദിലുവും. അപ്പോ കൊണ്ടുവരും ഉമ്മ ഐഷുവിനെ, അവളാരാണെന്നല്ലേ.....എന്റെ കുഞ്ഞനിയത്തി. കുറച്ചുനേരം നോക്കിയാൽ മതി എന്നു പറഞ്ഞാണ് ഉമ്മ ഐഷുവിനെ തരാറ്. പക്ഷെ, പിന്നെ കളിയൊന്നും നടക്കില്ല. ഭയങ്കര കുസൃതിയാ അവൾ, ഞാനൊന്ന് എടുത്താൽ പിന്നെ എന്റെ അടുത്ത് നിന്ന് പോവില്ല. ഞാൻ ഉറങ്ങുമ്പോൾ എന്റെ മുടി പിടിച്ച് വലിക്കും. ദേഷ്യം പിടിച്ച് നോക്കുമ്പോൾ അവൾ കുഞ്ഞിപ്പല്ലുകൾ കാട്ടി ചിരിക്കും. അത് കാണുമ്പോൾ പാവം തോന്നും. കഴിഞ്ഞ വെക്കേഷനിലാ ഉമ്മ ഐഷുവിനെ പ്രസവിച്ചത്, അന്ന് ഞാനും ഹോസ്പിറ്റലിൽ പോയിരുന്നു. ഇന്നലെ അവൾ എന്റെ പുസ്തകം കീറി. ഇന്നലെ മാത്രമല്ല, എന്നും അങ്ങനെത്തന്നെയാ....പുസ്തകം എടുത്താൽ അവൾ വലിക്കാൻ വരും, പെന്നും പെൻസിലും ഒക്കെ അവൾക്ക് വേണം. കുറച്ച് കഴിഞ്ഞിട്ടും ഉമ്മ അവളെ എന്റെ കയ്യിൽ നിന്നും കൊണ്ടുപോയില്ല. പാവം, ഉമ്മയുടെ പണി കഴിഞ്ഞിട്ടുണ്ടാകില്ല. ഞാൻ അടിച്ചുവാരിക്കോളാമെന്നു പറഞ്ഞ് ഐഷുവിനെ ഉമ്മയെ ഏൽപ്പിച്ചു. അവൾ അടങ്ങിനിൽക്കില്ല, അടുക്കളയിലെ പാത്രങ്ങൾ എല്ലാം വലിച്ച് താഴത്തിടും,എന്തു സാധനം താഴേ നിന്ന് കിട്ടിയാൽ വായയിലിടും. ഞങ്ങൾക്ക് വെള്ളം കുറവായതുകാരണം പാടത്തുള്ള കിണറിൽ നിന്നാണ് വെള്ളം എടുക്കുന്നത്. ഞങ്ങൾ അത് നോക്കി നിൽക്കുമ്പോ ഐഷു സോപ്പ് കഴിച്ചു. ഭയങ്കര കരച്ചിൽ, പിന്നീടാ കാര്യം മനസ്സിലായത്. ഐഷുവിന്റെ ചുണ്ടൊക്കെ പൊള്ളി. അവൾ കരയുന്നത് കാണുമ്പോ എനിക്കും സങ്കടം വരും....
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം