ജി.എം.യു.പി.എസ് കാളികാവ് ബസാർ / സ്കൂൾ ബസ്സ് .
മറ്റു വിദ്യാലയങ്ങൾ സ്വകാര്യഏജൻസികളുടെ സഹായത്തോടെ സ്കൂൾ ബസ്സ് സർവീസ് നടത്തുബോൾ സ്കൂളിൻറ സ്വന്തം പേരിൽ തന്നെ വാഹനമുണ്ട് എന്നത് അഭിമാനകരമാണ്.വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. നിലവിൽ മൂന്ന്ബസ്സുകളാണുള്ളത്. അധ്യാപകരും രക്ഷിതാക്കളും നാട്ട്കാരും ചേർന്ന് പണം സ്വരൂപിച്ചാണ് ബസുകൾ സ്വന്തമാക്കിയത്.ഏകദേശം നാനൂറോളം കുട്ടികൾ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.