ജി.എം.യു.പി.എസ് കാളികാവ് ബസാർ/Pre Primary

Schoolwiki സംരംഭത്തിൽ നിന്ന്

മികവിന്റെ പ്രീ - പ്രൈമറി

2006 - 07 ന്റെ തുടക്കത്തിൽ കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ് വന്ന കാലത്താണ് പ്രീ - പ്രൈമറി സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ ആരംഭിക്കാൻ തീരുമാനിക്കുന്നത്. 24 കുട്ടികളായിരുന്നു ആദ്യ വർഷം അഡ്മിഷൻ നേടിയത്.രണ്ട് അധ്യാപികമാരെയും ഒരായയേയും പി ടി.എ നിയമിച്ചു. പിന്നീടുള്ള വർഷങ്ങളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചു വന്നു.ഇക്കാലയളവിൽ വിദ്യാലയ പി.ടി.എ യുടെ നേതൃത്വത്തിലാണ് പ്രീ - പ്രൈമറി കുട്ടികൾക്കായി കലപിലകൂട്ടം എന്ന പേരിൽ ഉപജില്ലാതലത്തിൽ തന്നെ മത്സരങ്ങൾ സംഘടിപ്പിച്ചത്. ഇത് പിന്നീട് ഉപജില്ല എച്ച്.എം ഫോറം ഏറ്റെടുത്ത് നടത്തി വരുന്നു.കഴിഞ്ഞ 11 വർഷത്തിനക്ക് 24 കുട്ടികളിൽ നിന്ന് 255 ലേക്ക് പ്രീ - പ്രൈമറി കുട്ടികളുടെ എണ്ണം വർദ്ധിച്ചു. നിലവിൽ 6 അധ്യാപകരും 2 ആയമാരുമാണ് പ്രീ - പ്രൈമറിയിൽ സേവനം അനുഷ്ഠിക്കുന്നത്.ഇതിൽ 4 അധ്യാപകർക്കും ഒരു ആയയുടെയും പോസ്റ്റ് സർക്കാർ അംഗീകരിച്ച് റെമ്യൂണ റേഷൻ നൽകി വരുന്നു. ബാക്കി 3 പേർക്ക് പി.ടി.എ ആണ് വേതനം നൽകുന്നത്.ഈ വർഷം റെക്കോർഡ് അഡ്മിഷനാണ് LKG യിൽ 152 കുട്ടികൾ പുതിയതായി പ്രവേശനം നേടി.

പ്രീ-പ്രൈമറി ക്ലാസ്സുകൾ

പ്രീ - പ്രൈ മറികൾക്ക് ഏകീകരിച്ച ഒരു പാഠ്യപദ്ധതിയില്ലായെന്ന പ്രയാസം ഈ അധ്യയന വർഷം മുതൽ മാറിയിരിക്കുന്നു. സർക്കാർ നിർദ്ദേശിച്ചതരത്തിലുള്ള പ്രവർത്തനങ്ങളാണ് ഈ വർഷം പ്രീ- പ്രൈമറി ക്ലാസുകളിൽ നടക്കുന്നത്. അധ്യാപകരും രക്ഷിതാക്കളും അതാവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.