ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.യു.പി.എസ് എടപ്പാൾ/ക്ലബ്ബുകൾ/വിദ്യാരംഗം‌/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ജി. എം യു. പി സ്കൂൾ എടപ്പാളിലെ വിദ്യാരംഗം, വിവിധ ഭാഷ ക്ലബുകളുടെ ഉദ്ഘാടനവും വായന വാരാചരണ സമാപനവും പ്രശസ്ത കവിയും അധ്യാപകനുമായ ശ്രീ. രാമകൃഷ്ണൻ കുമരനെല്ലൂർ നിർവഹിച്ചു. പി. ടി എ പ്രസിഡന്റ് ശ്രീ.M. P ബാലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീ. ദിനേശൻ ടി. പി സ്വാഗതം അർപ്പിച്ചു. "കാക്കിരി പൂക്കിരി" എന്ന കവിതയെ അടിസ്ഥാനമാക്കി കുട്ടികൾ അവതരിപ്പിച്ച ചൊൽക്കാഴ്ച പുത്തൻ അനുഭവമായി. മലയാളം, ഇംഗ്ലീഷ്,ഹിന്ദി, അറബി സംസ്‌കൃതം ഭാഷകളിൽ ഉള്ള കവിതകൾ കുട്ടികൾ ആലപിച്ചു. വിവിധ ക്ലാസുകൾ തയാറാക്കിയ വായന ദിന പതിപ്പ് പ്രകാശനവും വായന വാരാചരണ സമാപനവും അമ്മ വായനയുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. ശാന്തകുമാരി ടീച്ചർ, അഭിനി ടീച്ചർ എന്നിവർ സംസാരിച്ചു