ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/ശുചിത്വവുംകൊറോണാകാലവും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവുംകൊറോണാകാലവും

ഒരു വീട്ടിൽ അച്ഛനും അമ്മയും രണ്ട് കുട്ടികളും താമസിച്ചിരുന്നു .അച്ചു അമ്മു എന്നായിരുന്നു അവരുടെ പേര്.അവർ വളരെ സന്തോഷത്തോടെയാണ് ജീവിച്ചിരുന്നത്.ഒരു ദിവസം അച്ചു അമ്മുവിനോട് പറഞ്ഞു.അമ്മൂ.....ഇപ്പോൾ അവധിക്കാലമല്ലേ നമുക്ക് കുറച്ചു നേരം പുറത്തിറങ്ങി കളിക്കാം.അയ്യോ അച്ചു ഇപ്പോൾ നമ്മൾ പുറത്തിറങ്ങുന്നത് അപകടമാണ് അമ്മു പറഞ്ഞു.കൊറോണാവൈറസ് പടർന്നുപിടിക്കുന്ന കാലമാ... നമുക്ക് അകത്തിരുന്ന് കളിക്കാം.അങ്ങനെ അവർ അകത്തിരുന്ന് കളി തുടങ്ങി.അപ്പോഴാണ് അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചത് അച്ചൂ....നമുക്ക് ഭക്ഷണം കഴിക്കാം.അമ്മുപറഞ്ഞു.അതുകേട്ടതും അച്ചു ഓടിച്ചെന്ന് ഭക്ഷണത്തിന് മുന്നിലിരുന്നു.അയ്യോ അച്ചു കൈ കഴുകാതെ ഭക്ഷണം കഴിക്കരുത്.നന്നായി സോപ്പിട്ട് കൈകൾ കഴുകൂ. എന്നിട്ട് നമുക്ക് ഭക്ഷണം കഴിക്കാം.അമ്മുപറഞ്ഞു.അങ്ങിനെ അവർ ഭക്ഷണം കഴിക്കാൻ തുടങ്ങി. അച്ചു ഭക്ഷണം മതിയാക്കിയപ്പോൾ അച്ചുവിനോട് അച്ഛൻ പറഞ്ഞു. ഭക്ഷണം പാഴാക്കരുത് മോനെ...ഈ കൊറോണ കാലത്ത് പലരും ഭക്ഷണം കിട്ടാതെ പട്ടിണിയിലാ.നമ്മുടെ അയൽപക്കത്തുള്ള സലാംക്ക പണിക്ക് പോയിട്ട് നാളുകളായി.ഇന്നലെ അവിടെ നിന്ന് ഭക്ഷണത്തിനായി റസാഖ് കരയുന്നത് കേട്ടു. ഇത് കേട്ടയുടൻ അച്ചു ഭക്ഷണം മുഴുവനുംകഴിച്ചു. അന്ന് രാത്രി അവന് ഉറങ്ങാനെ കഴിഞ്ഞില്ല. മനസ്സുമുഴുവൻ തന്റെ കളിക്കൂട്ടുകാരന്റെ വിശപ്പിന്റെ കരച്ചിലായിരുന്നു.അടുത്ത ദിവസം രാവിലെ പ്രഭാത ഭക്ഷണം കഴിക്കുമ്പോൾ അച്ചുവിനെ കാണുന്നില്ല. അതെ അവൻ റസാഖിന്റെ വീട്ടിലായിരുന്നു...കാണാതെ തിരഞ്ഞു നടന്ന അച്ചുവിന്റെ അമ്മയുടെയും അച്ഛന്റെയും കണ്ണുകൾ ആ കാഴ്ച കണ്ട് നനഞ്ഞിരുന്നു......

റിഫ സുരയ്യ
4 B ജി.എം.യു.പി.സ്കൂൾ ബി.പി അങ്ങാടി
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കഥ