ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/മഹാമാരിക്കിടയിലെ മെഴുകുതിരിവെട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരിക്കിടയിലെ മെഴുകുതിരിവെട്ടം

കോവിഡ്-19 എന്ന മഹാമാരിക്കുശേഷം നടന്ന ഒരു അവാർഡ് ദാന ചടങ്ങിൽ നിന്നും ,നാട്ടുകാരുടെയെല്ലാം പ്രിയപ്പെട്ട വാസുമാസ്റ്റർ ആയിരുന്നു തുടങ്ങിയത്. മാസ്റ്റർപ്രസംഗിച്ചുതുടങ്ങി.വിശിഷ്ടവ്യക്തികളെ,സുഹൃത്തുക്കളെ, കൊറോണ എന്ന മാരക വൈറസിനെ നാം ഒറ്റക്കെട്ടായി ഒരു വിധം നേരിട്ടു. ഇതിനായി രാപ്പകലില്ലാതെ കഷ്ടപ്പെട്ട ആരോഗ്യപ്രവർത്തകരെയും സന്നദ്ധസേവകരെയും ആദരിക്കേണ്ടതുണ്ട്. കോവിഡ് ബാധിച്ച് മരണത്തോട് മല്ലിട്ടിരുന്ന രോഗികളെ,ചികിത്സിച്ച് സ്വയം മരണത്തിന് കീഴടങ്ങിയ Dr. അനയ് ആണ് വിശിഷ്ടസേവനത്തിനുള്ള പുരസ്കാരം നേടിയിരിക്കുന്നത് . നമ്മുടെ കൂടെ ഇന്നദ്ധേഹമില്ല. അദ്ദേഹത്തിനു വേണ്ടിഡോക്ടറുടെ അമ്മയെഅവാർ‍ഡ് സ്വീകരിക്കുന്നതിനായി ക്ഷണിക്കുന്നു.

നമസ്കാരം, ഞാൻ അനയുടെ അമ്മയാണ്.അവന് 11വയസ്സുള്ളപ്പോഴാണ് അവന്റെഅച്ഛൻ മരിച്ചത്.2020 – ൽ അവന്റെ 32 -ാം ജൻമദിനമായിരുന്നു. അവന്റെഅച്ഛൻ മരിച്ച് 21 വർഷം തികയുന്നു.അച്ഛന്റെ മരണശേഷം അവൻ ആദ്യമായി പിറന്നാളാഘോഷിക്കാൻ വരികയായിരുന്നു.പെട്ടന്നാണ്ഞെട്ടിക്കുന്ന ഈ വാർത്ത ടി.വി യിൽ കണ്ടത്.ലോകമെമ്പാടും കൊറോണ വൈറസ് വ്യാപിച്ചിരിക്കുന്നു.ഉടനെ ഞാൻ അവനെ വിളിച്ചു . അവിടെയൊന്നും ഒരു കേസും റിപ്പോർട്ടു ചെയ്തിട്ടില്ലെന്നാണ് അവൻ പറഞ്ഞത്.

ആഴ്ചകൾക്കു ശേഷം അവന്റെ ആശുപത്രിയിലും രോഗികളെക്കൊണ്ടു നിറഞ്ഞു. ഒന്നും അവൻ എന്നെഅറിയിച്ചില്ല.അവന്റെ ഫോൺ കോളുകൾ കുറഞ്ഞു വന്നു. അവന്റെ പിറന്നാളിന് 3 ആഴ്ച മാത്രമേഉണ്ടായിരുന്നുള്ളു. ലോകമൊട്ടാകെ ലോക്ഡൗൺ പ്രഖ്യാപിച്ചു. പത്രങ്ങളിലും വാർത്തകളിലും കൊറോണനിറഞ്ഞു. ജനജീവിതം നിശ്ചലമായി. അവന്റെ ആശുപത്രിയിലെത്തിയ ഓരോ രോഗികളെയും അവൻ ആത്മാർത്ഥമായി പരിചരിച്ചു.പതുക്കെ അവനെയും രോഗം കീഴടക്കി. ഈ വിവരമൊന്നും ഞാനറിഞ്ഞില്ല.

ടി. വി യിൽ വന്ന വാർത്ത കേട്ട് ഞാൻ ഞെട്ടി. എന്റെ മകൻ............ എന്നെന്നേക്കുമായി എന്നെ വിട്ട്പോയിരിക്കുന്നു. അവനെ ഒരു നോക്കു കാണാനോ സംസാരിക്കാനോ എനിക്കു സാധിച്ചില്ല.അവനെവടന്നാണ് ഡോക്ടറാവാനുള്ള ആഗ്രഹം വന്നതെന്ന് എനിക്കറിയില്ല. "അവന്റച്ഛൻ ചികിത്സ കിട്ടാതെയാണ്,മരിച്ചത്".ജീവിച്ചിരിക്കുമ്പോൾഅവന്റെ എല്ലാമായിരുന്നു അച്ഛൻ . അച്ഛനെപ്പോലെ മറ്റൊരാൾക്കും ഈ വിധി വരരുതെന്ന ലക്ഷ്യത്തോടെയായിരുന്നു അവൻ ഡോക്ടറായത്.എന്നാൽ അവന്റെ ലക്ഷ്യം പരിപൂർണമാക്കാൻ അവന് ദൈവം ആയുസ്സ് നൽകിയില്ല. നിങ്ങൾ നൽകുന്ന ഈ സമ്മാനത്തുക ഏതെങ്കിലും അനാഥാലയത്തിന് നൽകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.അവൻ ജീവിച്ചിരുന്നുവെങ്കിൽ ഇതു തന്നെയായിരിക്കും അവന്റെ ആഗ്രഹം. ഇനി എനിക്കു കൂട്ടായിഅവൻ സമ്മാനിച്ച ഓർമ്മകൾ മാത്രമേയുള്ളു........................... ഇടറിയ ശബ്ദത്തിൽ ........കണ്ണീരോടെ അമ്മ പറഞ്ഞു നിർത്തി.

അളക നന്ദ . M R
5 C ജി.എം.യു.പി.സ്കൂൾ ബി.പി അങ്ങാടി
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കഥ