ജി.എം.യു.പി.എസ്. പള്ളിക്കര/അക്ഷരവൃക്ഷം/ ശുചിത്വം
ശുചിത്വം
ശുചിത്വവുമായി ബന്ധപ്പെട്ട് എഴുതിയ കഥ ഒരു വലിയ നഗരം.അവിടെയാണ് അപ്പുവും രങ്കനും താമസിക്കുന്നത്.അവർ രണ്ട് പേരും ഒരേ ക്ലാസിലാണ് പഠിക്കുന്നത്. അങ്ങനെ ഒരു ദിവസം അവർ സ്ക്കൂളിലെത്തി. ക്ലാസിലാണെങ്കിലോ ആരും ഉണ്ടായിരുന്നില്ല. അവരെല്ലാം പ്രാർത്ഥനയ്ക്ക് പോയതായിരുന്നു. ക്ലാസിലാകട്ടെ നിറയെ കടലാസുകളും പൊടികളും ചിതറി കിടക്കുകയായിരുന്നു.അവർ രണ്ട് പേരും അവിടെയൊക്കെ അടിച്ചു വാരി വ്യത്തിയാക്കി. അങ്ങനെ പ്രാർത്ഥന കഴിഞ്ഞ് എല്ലാവരും ക്ലാസിൽ എത്തി.ക്ലാസ് അധ്യാപകൻ അപ്പുവിനോടും രങ്കനോടും ചോദിച്ചു: നിങ്ങളെന്താ ഇന്ന് പ്രാർത്ഥനയ്ക്ക് വരാതിരുന്നത്.അവർ എല്ലാം പറഞ്ഞു.രങ്കൻ പറഞ്ഞു: ഞങ്ങൾ ചെയ്തത് തെറ്റാണെങ്കിൽ താങ്കൾ ഞങ്ങളെ ശിക്ഷിച്ചോളൂ ... അപ്പോൾ അധ്യാപകൻ അവരുടെ താളത്ത് കൈവെച്ച് അവരെ അഭിനന്ദിച്ചു.അങ്ങനെ ദിവസങ്ങൾ കടന്ന് പോയി. അവരുടെ ക്ലാസിൽ പഠിക്കുന്ന മുരളി എന്ന കുട്ടിക്ക് വയ്യാതായി.അവർ രണ്ട് പേരും അവനെ സന്ദർശിക്കാൻ പോയി അവർ അവൻ്റെ ഗെയ്റ്റിനടുത്ത് എത്തിയപ്പോൾ അവിടെ നിറയെ മാലിന്യ കൂമ്പാരമായിരുന്നു. ഈച്ചയും കൊതുകുകളും അവിടെ ചുറ്റും വട്ടം കറങ്ങുകയായിരുന്നു.അങ്ങനെ അവർ അകത്ത് പ്രവേശിച്ചു.രങ്കൻ പറഞ്ഞു: ഇവിടെയെന്താ ഇത്ര കൊതുകുകൾ, എൻ്റെ വീട്ടിലില്ലല്ലോ! അങ്ങനെ അവർ കട്ടിലിൽ വയ്യാതെ കിടക്കുന്ന മുരളിയെ കണ്ടു. അപ്പു പറഞ്ഞു: മുരളീ നിനക്ക് പനിയാണോ? മുരളി പറഞ്ഞു: അതെ അപ്പു പറഞ്ഞു: ഇതിനൊക്കെ കാരണം നിൻ്റെ വീടിൻ്റെ ഗെയ്റ്റിനടുത്തുള്ള മാലിന്യ കൂമ്പാരങ്ങളാ അത് നീ തീർച്ചയായും നീക്കം ചെയ്യേണ്ടതാണ്.അവിടെയുള്ള കൊതുകുകളും ഈച്ചകളുമാണ് ഇതിന് കാരണം.അവർ പല തര രോഗങ്ങൾ പരത്തുന്നു. ലോകമാകെ ഭീതിയിൽ കഴിയുന്നത് നീ കാണുന്നില്ലേ? കാരണമെന്നറിയോ? വ്യത്തിയില്ലായ്മയാ.രങ്കൻ പറഞ്ഞു: അപ്പൊ വൃത്തിയാണല്ലെ എല്ലാ രോഗത്തെയും തുരത്താനുള്ള വഴി.അപ്പു പറഞ്ഞു: 1. വൃത്തി 2. പരിസ്ഥിതി ശുചിത്വം പിന്നെ ഒരാൾ തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ തൂവാല കൊണ്ട് പൊത്തിപിടിക്കുക. മുരളി പറഞ്ഞു: അതെ ഞാൻ ഇന്ന് തന്നെ അഛനോട് പറഞ്ഞ് ആ മാലിന്യങ്ങൾ നീക്കം ചെയ്തേക്കാം. നമുക്ക് ഒന്നിച്ച് രോഗത്തിനെതിരെ പോരാടാം അങ്ങനെ അവർ വീട്ടിലേക്ക് മടങ്ങി. അങ്ങനെ ........
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബേക്കൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബേക്കൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ