ജി.എം.യു.പി.എസ്. ചെമ്മങ്കടവ്‍/എന്റെ ഗ്രാമം
ചെമ്മങ്കടവ്
മലപ്പുറം ജില്ലയിലെ മലപ്പുറം ടൗണിൽ നിന്നും 4 കി. മി. അകലെ സ്ഥിതി ചെയ്യുന്നു. ജില്ലയുടെ ഹൃദയ ഭാഗത്തുള്ള ഹരിതാഭമായ ഒരു ഗ്രാമ പ്രദേശമാണ്. മങ്കട ബ്ലോക്കിൽ പെട്ട ഒരുചെറു ഗ്രാമമാണ് ചെമ്മങ്കടവ്
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിലെ മലപ്പുറം ടൗണിൽ നിന്നും 4 കി. മി. അകലെ സ്ഥിതി ചെയ്യുന്നു. കോഡൂർ പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു പ്രദേശമാണ് ഇത്.
പ്രധാന പൊതു സ്ഥാപനങ്ങൾ

ജി.എം .യു .പി .എസ്. ചെമ്മങ്കടവ്
പി എം എസ് എ എം എച് എസ് എസ് ചെമ്മങ്കടവ്
ആശ്വാസ് സെന്റർ
വില്ലേജ് ഓഫീസ്
പോസ്റ്റ് ഓഫീസ്
ചരിത്ര പ്രധാന സ്മാരകങ്ങൾ

മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന കെട്ടിടങ്ങളിൽ ഒന്നാണ് ചെമ്മങ്കടവ് ഉള്ള കിളിയമ്മണ്ണിൽ കൊട്ടാരം എന്ന നാലുകെട്ട് തറവാട് വീട്. അത് ഒളിമങ്ങാത്ത വാസ്തു ശാസ്ത്ര വിസ്മയം ആണ്. 1800 കളിൽ കിളിയമ്മണ്ണിൽ മൊഹിയുദ്ദീൻ സാഹിബാണ് ഇത് നിർമ്മിച്ചത്
ആരാധനാലയങ്ങൾ

കോഡൂർ ചെമ്മങ്കടവിലെ ആദ്യ മുസ്ലിം പള്ളിയാണ് കോങ്കയം ജുമാ മസ്ജിദ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ജി.എം .യു .പി .എസ്. ചെമ്മങ്കടവ്
കോഡൂർ പഞ്ചായത്തിൽ പെട്ട ഏക ഗവണ്മെന്റ് യു പി സ്കൂൾ ആണ് ജി എം യു പി എസ് ചെമ്മങ്കടവ്
പി എം എസ് എ എം എച് എസ് എസ് ചെമ്മങ്കടവ്
ചെമ്മങ്കടവ് ഹൈസ്‌കൂൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ വിദ്യാലയം കോഡൂർ പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആണ്
ചിത്രശാല




