ജി.എം.യു.പി.എസ്. കൊണ്ടോട്ടി/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പുകലക്കോട് പാണ്ടിശാലയുടെ പുനർനിർമാണ വേളയിൽ അവിടെ നിന്നും സ്കൂൾ ഇന്ന് എ.ഇ.ഒ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റി. അന്നത് സർക്കാർ ടി.ബി യായിരുന്നു. പി. പാപ്പൻ നായർ, എൻ.എസ് ഈശ്വരയ്യർ എന്നിവരായിരുന്നു അക്കാലത്തെ ഹെഡ്മാസ്റ്റർമാർ. 1919ൽ 6-ാം തരത്തോട് കൂടിയ ഒരു ഹയർ എലമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു. തുടർന്നുള്ള രണ്ട് വർഷം കൊണ്ട് 8 -ാം തരം വരെയുള്ള സ്കൂളായി വളർന്നു.
1957ൽ മേലങ്ങാടിയിൽ ഹൈസ്കൂൾ ആരംഭിച്ചപ്പോൾ 6,7,8 ക്ലാസുകൾ അങ്ങോട്ട് മാറ്റി. എന്നാൽ പൊതുജന സമ്മർദം മൂലം 1962 ൽ കൊണ്ടോട്ടി എ.ഇ.ഒ ഓഫീസിനടുത്തുതന്നെ 1962 ൽ 6-ാം ക്ലാസും 1963 ൽ 7-ാം ക്ലാസ്സും പുനരാരംഭിക്കുകയും വീണ്ടും ഒരു യു.പി സ്കൂളായി പ്രവർത്തനമാരംഭിക്കുകയും ചെയ്തു.1971ൽ കാന്തക്കാട് പറമ്പ് സ്കൂളിനായി അക്വയർ ചെയ്തു. നിലവിലുള്ള ബിൽഡിങ്ങിന്റെ പണി പൂർത്തിയായി. 1978 ൽ സി.എച്ച്.മുഹമ്മദ് കോയ സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വളർച്ചയുടെ വിവിധ ഘട്ടങ്ങളിലൂടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി. ദിശാബോധമുള്ള അധ്യാപകരുടേയും രക്ഷിതാക്കളുടേയും വിവിധ തലങ്ങളിലെ ജനപ്രതിനിധികളുടേയും വിദ്യാഭ്യാസ വകുപ്പിന്റെയും കൂട്ടായ്മയാണ് വിദ്യാലയത്തെ ഇന്നത്തെ നിലയിലെത്തിച്ചത്. കൊണ്ടോട്ടി പ്രദേശത്തെ നിരവധി തലമുറകൾക്ക് വിജ്ഞാനത്തിന്റെ വെളിച്ചം പകർന്നു നൽകിയ ഈ സ്ഥാപനം ഇന്ന് 1149 കുട്ടികളോടെ ഗതകാല പ്രൗഡി നൽകിയ ഊർജവുമായി ഉയർന്നു നിൽക്കുന്നു.