ജി.എം.യു.പി.എസ്. ഒഴുകൂർ/അക്കാദമികം

Schoolwiki സംരംഭത്തിൽ നിന്ന്
1. ഒന്നിച്ചിരിക്കാം.

പഠനനിലവാരം ഉയർത്തുന്നതിൽ സമൂഹത്തിൻറെ പങ്ക്ഉറപ്പ് വരുത്തുന്ന പരിപാടിയാണിത്.വിദ്യാലയം, കുട്ടികളുടെ പഠനത്തിന് പ്രത്യേക സമയക്രമം നിശ്ചയിച്ച് നൽകി.ഈ പഠനസമയം രക്ഷിതാവ് കുട്ടിയോടൊന്നിച്ചിരിക്കണമെന്നും,ഓരോ ദിവസവും കുട്ടിയെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തണമെന്നും നിർദ്ദേശിച്ചു.ഇതനുസരിച്ച് ഒന്നിച്ചിരിക്കാം പദ്ധതിക്കായി കൈപ്പുസ്തകം ഉണ്ടാക്കി നൽകി.കൈപുസ്തകത്തിൽ രക്ഷിതാവ് എല്ലാദിവസവും രേഖപ്പെടുത്തുന്ന അഭിപ്രായങ്ങൾ ക്ലാസ്സ് അധ്യാപകൻ വ്യാഴാഴ്ച പരിശോധിച്ച് തൻറെ അഭിപ്രായം രേഖപ്പെടുത്തുന്നു.ഇതിൽ ടൈംടേബിളും അധ്യാപകരുടെ ഫോൺ നമ്പരും നൽകിയതുകൊണ്ട് പഠനസമയത്തുണ്ടാകുന്ന സംശയങ്ങൾ ബന്ധപ്പെട്ടവരെ അപ്പപ്പോൾവിളിച്ച് ദൂരീകരിക്കുുവാൻ സാധിക്കുന്നു.

2.മാസാന്തതാരകം.

പഠന നിലവാരം ഉയർത്തുന്നതിനുള്ള മറ്റൊരു പരിപാടിയാണ് മാസാന്തതാരകം എന്നത്.ഒന്നുമുതൽ ഏഴുവരെ ഓരോ ഡിവിഷനിലും സമസ്തമേഖലകളിലും മികച്ച പ്രവർത്തനം കാഴ്ചവെച്ച വിദ്യാർഥികളെ കണ്ടെത്തി മാസാന്തതാരകം നൽകുന്നു.പാഠ്യപാഠ്യേതര രംഗങ്ങളിലെ പ്രവർത്തനമികവിന് നൽകുന്ന അംഗീകാരത്തിലൂടെ കുട്ടിയിൽ വലിയ മാറ്റം സാധ്യമാകുന്നു.

കൂടുതൽ വിവരങ്ങളിലേക്ക്

3.പ്രത്യേക ക്ലാസ് പി.ടി.എ കൾ

പി.ടി.എകൾ.ഓരോ പരീക്ഷകൾക്ക് ശേഷവും പ്രത്യേക ക്ലാസ് പി.ടി.എകൾ ചേരുകയും കുട്ടിയുടെ പഠനപുരോഗതി വിലയിരുത്തകയും ചെയ്യുന്നു.ഒന്നിച്ചിരിക്കാം പദ്ധതിയെകുറിച്ചും മൂല്യനിർണയത്തിൻറെ അവലോകനങ്ങളും നേട്ടങ്ങളും പ്രത്യേക ക്ലാസ്സ് പി.ടി.എ നടന്നു വരുന്നു.

4.അമ്മയെ കാണാൻ.

പഠനനിലവാരം ഉയർത്തുന്നതിന് പി.ടി.എ നിരവധി കാര്യങ്ങൾ നടപ്പിലാക്കിയിട്ടും കുട്ടികളുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്താത്ത രക്ഷിതാക്കളെ കാണാനും അവരുടെ സാമൂഹ്യസ്ഥിതി മനസ്സിലാക്കുന്നതിനുമായി നടത്തിയ ഗൃഹസന്ദർശന പരിപാടിയാണ് അമ്മയെ കാണാൻ.


5.ഒന്നിച്ചുയരാം

വിദ്യാലയത്തിലെ പ്രതിഭകളെ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നൽകുന്ന പരിപാടിയാണ്.ഇത്തരം കുട്ടികളെ ഉപരിപഠനത്തിന് താൽപര്യം സൃഷ്ടിക്കുകഎന്നതും പഠനനിലവാരം ഉയർത്തുക എന്നതും ഈപരിപാടിയുടെ ലക്ഷ്യമാണ്.

Onnichuyaram-morayurpresident-sandarsanm.jpg

6.ഇംഗ്ലീഷ് ലേണിംഗ് എൻഹാൻസ് മെൻറ് പ്രോഗ്രാം.

കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാജ്ഞാനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പരിപാടി യാണ് .കുട്ടികൾക്ക് ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള ശേഷിവർദ്ധിപ്പിക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശ്യം.


കൂടുതൽ വിവരങ്ങളിലേക്ക്

7.ലീപ്.

ലീപ് എന്നപേരിൽ പേരിൽ പുറത്തിറക്കിയഈകൈപുസ്തകം ഇംഗ്ലീഷ് ഭാഷാ പഠനരംഗത്ത് ഒരു കുതിച്ചു ചാട്ടം തന്നെ നടത്തുവാൻ സഹായിച്ചു.ലാൻഗ്വേജ് എലമെൻറ് അക്വിസിഷൻ പ്രോഗ്രാം എന്നാണ് പദ്ധതിയുടെ മുഴുവൻ പേര്.ഇതിനായി പ്രത്യേക പ്രവർത്തന പുസ്തകം തന്നെ വിദ്യാലയം പുറത്തിറക്കിയിട്ടുണ്ട്.

8.സ്കൂൾ ലൈബ്രറി

-സ്കൂളിൽ പ്രധാനമായി 2ഇനം ലൈബ്രറികളാണുള്ളത്.1.സ്കൂൾ ലൈബ്രറി,,2.ക്ലാസ്സ് ലൈബ്രറി.റഫരൻസ് ഗ്രന്ഥങ്ങൾക്കാണ് സ്കൂൾ ലൈബ്രറിയിൽ പ്രാധാന്യം.



സ്കൂൾ ലൈബ്രററിയിൽ നിന്നും പുസ്തകങ്ങൾ വിതര​ണംചെയ്യുന്നു