ജി.എം.യു.പി.എസ്. ഇരുമ്പുഴി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഇരുമ്പുഴി ഗ്രാമം

G M U P S Irumbuzhi

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമമാണ് ഇരുമ്പുഴി. ആനക്കയം ഗ്രാമപഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. കടലുണ്ടി പുഴ ഈ ഗ്രാമത്തിനരികിൽക്കൂടെ ഒഴുകുന്നു. ചെറിയ മലനിരകൾകൊണ്ടും, ചെറിയ നദികൾകൊണ്ടും സമ്പുഷ്ടമാണ് ഈ ഗ്രാമം. ഇരുമ്പുഴിയുടെ അടുത്ത് സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ തിരൂർ റെയിൽവേ സ്റ്റേഷനും, വിമാനത്താവളം കോഴിക്കോട് വിമാനത്താവളവുമാണ്.

ഭൂപ്രകൃതി

കിഴക്ക്കടലുണ്ടിപ്പുഴയും പടിഞ്ഞാറ്ആലിയാപറമ്പ് അതിരിട്ട ഇരുമ്പുഴി ആനക്കയം ഗ്രാമപഞ്ചായത്തിലെ 18 മുതൽ 23 കൂടിയ ആറ് വാർഡുകളെ ഉൾകൊള്ളുന്നു. വടക്കുഭാഗം പാപ്പിനിപ്പാറയും ആനക്കയവും, തെക്ക് മലപ്പുറം മുനിസിപ്പാലിറ്റിയുമാണ്.

ചെറിയ കുന്നുകളും വിശാലമായ പറമ്പുകളും വയലുകളും ഇടകലർന്ന് കിടക്കുന്ന സ്ഥലമാണ് ഇരുമ്പുഴി. ഫലഭൂയിഷ്ഠമായ മണ്ണ്, ചെങ്കലിന്റെയും കരിങ്കല്ലിന്റെയും വലിയ ശേഖരം വഹിക്കുന്ന കുന്നുകൾ ഇരുമ്പിന്റെ അംശം കൂടിയതുകൊണ്ട് കറുത്തുപോയ മണ്ണുള്ള സമതലങ്ങൾ, ആർദ്രതയും ഫലഭൂയിഷ്ഠിയും ഒത്തിണങ്ങിയതിനാൽ തെങ്ങ്, കവുങ്ങ്, വെറ്റില, പച്ചക്കറികൾ എന്നിവ നന്നായി വിളയുന്ന പുഴയിറമ്പുകൾ എന്നിവ ഇവിടെ കാണപ്പെടുന്നു.

ഇരുമ്പുഴിയിലെ ഏറ്റവും ഉയർന്ന കുന്നാണ്ആലിയാപറമ്പ്. ആലിയാ പറമ്പിനു തൊട്ടു താഴെ കരുവാഞ്ചേരി പ്പറമ്പും വടക്കും മുറിയിലെ പടിഞ്ഞാറ്റുമ്മുറിയുമാണ്. മഞ്ചേരിയിൽ നിന്നും മലപ്പുറത്തേക്കുള്ള റോഡ് ഇരുമ്പുഴിയിലൂടെ കടന്ന് പോകുന്നു. ഇരുമ്പുഴി പോസ്റ്റോഫീസ് ജംഗ്ഷനിൽ നിന്നും പടിഞ്ഞാറ് ഭാഗ ത്തേക്കുള്ള റോ‍ഡ് വടക്കുംമുറി വഴി പാപ്പിനിപ്പാറയിലേക്കും തുടർന്ന് മഞ്ചേരി, പൂക്കോട്ടുർ ​​എന്നിവിടങ്ങളിലേക്കും വഴി തുറക്കുന്നു.