ജി.എം.യു.പി.എസ്.മുണ്ടമ്പ്ര/അക്ഷരവൃക്ഷം/പരിസരശ‍ുചിത്വം

പരിസര ശുചിത്വം

നാം അധിക പേരും ചെയ്യാൻ ആഗ്രഹിക്കാത്ത താൽപര്യമില്ലാത്ത ഒന്നാണല്ലോ പരിസര ശുചിത്വം.നാം നമ്മുടെ വീട് ദിവസേന ശുദ്ധിയാക്കുന്നു. എന്തു കൊണ്ട് നാം പരിസരം ശുദ്ധിയാക്കുന്നില്ല. ഈ രീതിയിൽ നാം മുന്നോട്ട് പോയാൽ നമുക്ക് പല മാരക രോഗങ്ങളും പിടി പെടും. ഇതിൽ നിന്നും മോചനം ലഭിക്കാൻ നമ്മൾ നമ്മുടെ ജീവിതത്തിൽ ശുചിത്വം നിർബന്ധമാക്കണം. അതിനായി നമുക്കെന്തെല്ലാം ചെയ്യാം :

  • മണ്ണിൽ അലിയാത്ത പ്ലാസ്റ്റിക്ക് പോലത്തെ മാലിന്യങ്ങൾ പരിസരത്ത് ഇടാതിരിക്കുക
  • പുഴയിൽ മാലിന്യങ്ങൾ ഇടാതിരിക്കുക
  • പുഴയിലേക്കിറക്കി വാഹനങ്ങൾ കഴുകാതിരിക്കുക.
  • ചിരട്ട പോലത്തെ വസ്തുക്കൾ പരിസരത്ത് ഇടാതിരിക്കുക.
  • ചിരട്ട പോലത്തെ വസ്തുക്കൾ എറിഞ്ഞാൽ അത് കമഴ്ത്തി വെക്കുക .കാരണം അതിൽ വെള്ളം കെട്ടി കിടക്കുന്നതാണ്
  • ഇടക്കിടെ വീട് ശുദ്ധീ കരിക്കുന്നതൊപ്പം പരിസരവും ശുദ്ധീകരിക്കുക.
ഫാത്തിമ ഫിദ.കെ
6-B ജി.എം.യു.പി.എസ്.മുണ്ടമ്പ്ര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം