കൊറോണ എന്ന രോഗത്തെ
നമ്മൾ അതിജീവിക്കും
ചീറിപായും വാഹനങ്ങളെ
ഇന്നു നമ്മൾ കാണുന്നില്ല
അങ്ങാടിയിലെ ആൾ തിരക്ക്
ഇന്നു നമ്മൾ കാണുന്നില്ല
അമ്പലത്തിൽ പ്രാർത്ഥനയില്ല
പള്ളിയിലോ നിസ്ക്കാരമില്ല
ആരാധനകൾ ഇല്ലാതായി
ആരവങ്ങളും ഇല്ലാതായി
ലോക്ക് ഡൗണായി എല്ലായിടത്തും
വീട്ടിൽ നിന്നും ഇറങ്ങാതായി
പോലീസിൻ ഡ്രോണുകളെ
പേടിച്ചോടി നാട്ടുകാർ
കൊറോണ എന്ന രോഗത്തെ
നമ്മൾ അതിജീവിക്കും