ജി.എം.എൽ..പി.എസ് പുത്തൂർ/അക്ഷരവൃക്ഷം/ എൻെറ വീട്ടിലെ മിന്നുപൂച്ച- അനുഭവ കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
എൻെറ വീട്ടിലെ മിന്നുപൂച്ച- അനുഭവ കുറിപ്പ്

എൻെറ വീട്ടിൽ സുൻദരിയായ ഒരു വെളുത്തനിറമുള്ള പൂച്ചയുണ്ട്. മിന്നു എന്നാണ് വിളിക്കുക. മിന്നു എന്ന് വിളിച്ചാൽ ഓടിവരും. അതിൻെറ കണ്ണുകൾ രണ്ടും രണ്ട് നിറമാണ്. നീലയും പച്ചയും. ഞങ്ങൾ അടുക്കളയിൽ നിന്നും ഭക്ഷണം കഴിക്കുന്ന നേരം മ്യാവൂ മ്യാവൂ എന്ന് കരയും. ഞങ്ങൾ എന്ത് ഭക്ഷണം കൊടുത്താലും അത് കഴിക്കും. സ്കൂളിൽ നിന്നും കിട്ടുന്ന പാൽ ഞാൻ മിന്നുവിന് കൊടുക്കുന്ന സമയത്ത് നന്ദി പ്രകടിപ്പിച്ചു കൊണ്ടവൾ മേലിൽ വന്നു ഉരസിക്കൊണ്ടേയിരിക്കും. അവൾക്ക് ഭക്ഷണം കഴിക്കാൻ ചുവന്ന ഒരു പാത്രമാണുള്ളത്.

വേറെ ഒരു പൂച്ച വന്നാൽ അവൾ ആട്ടിയോടിക്കും. എന്നാൽ കുഞ്ഞുപൂച്ചയാണ് വന്നതെൻകിൽ അവൾ ആട്ടിയോടിക്കില്ല, പക്ഷേ അവൾ പോകും. അവളെ സ്നേഹിക്കുന്നവരെ വിട്ട് അവൾ പോകാറില്ല. അവളെ സ്നേഹിക്കുന്നവരോട് അവൾ എപ്പോഴും നന്ദി കാണിക്കും. ഇതിൽ നിന്നും സഹജീവികളോട് നമ്മൾ കരുണയും സ്നേഹവും കാണിക്ക്ണം

.
സയ്യിദ് ആഷിർ. കെ. പി
2.B ജി എം എൽ പി സ്കൂൾ പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ