ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.എൽ..പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പഠനവുമായി ബന്ധപ്പെട്ട എല്ലാവിധ പ്രവർത്തനങ്ങളും നടത്താറുണ്ട്

ചാന്ദ്രദിനത്തിലെ യാത്ര

ചാന്ദ്രദിനത്തിലെ യാത്ര ശ്രദ്ധേയമായി

ചന്ദ്രദിനം

ചേറൂർ ജി എം എൽ പി കൂളിൽ ചാന്ദ്ര ദിനത്തോടനുബന്ധിച്ച് അമ്പിളിമാമനെ അറിയാം എന്ന് പരിപാടിയുടെ ഭാഗമായി പ്ലാനറ്റോറിയത്തിലെ പ്രത്യേക ഷോ കാണാൻ ഫീൽഡ് ട്രിപ്പ് നടത്തി .സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. രാവിലെ സ്കൂളിൻറെ മുൻവശത്ത് നടന്ന യാത്ര ഫ്ലാഗ് ഓഫ് പി ടി എ പ്രസിഡൻറ് ടി.പി. അബ്ദുറഷീദ് നിർവഹിച്ചു സ്കൂൾ ഹെഡ്മിസ്ട്രസ് പി.ബിന്ദു അധ്യക്ഷത വഹിച്ചു .ഫൈസൽ മൂഴിക്കൽ,ഉമ്മുഹബീബ എ o. 'നിമിത പി, വൈഷ്ണവി കെ. എന്നിവർ സംസാരിച്ചു .ചന്ദ്രനെ കുറിച്ചും പ്രപഞ്ചവിസ്മയങ്ങളെ കുറിച്ച് ചന്ദ്രനിലേക്ക് നടത്തിയ മനുഷ്യൻറെ ഗവേഷണങ്ങളെ കുറിച്ചും കുട്ടികൾക്ക് അറിവ് നൽകാനും അവയെ നേരിൽ കണ്ട് അനുഭവിക്കാനും ആണ് പ്ലാനറ്റോറിയത്തിലേക്ക് പഠന യാത്ര നടത്തിയത്.പ്ലാനറ്റോറിയത്തിലെ പ്രത്യേക ഷോ കുട്ടികൾക്ക് പുതിയ അനുഭവമായി മാറി .സ്കൂളിൽ അടുത്ത ദിവസങ്ങളിൽ ബഹിരാകാശ യാത്രികനുമായുള്ള അഭിമുഖം ,ക്വിസ് മത്സരം ,ഡോക്യുമെൻററി പ്രദർശനം ,ചാന്ദ്രദിന പതിപ്പ് എന്നിവ നടക്കും ചന്ദ്ര ദിനത്തോടനുബന്ധിച്ചു മാതൃക റോക്കറ്റ് നിർമാണം നടത്തി. മനുഷ്യനുമായുള്ള അഭിമുഖം , ചിത്രരചന മത്സരം എന്നിവയും നടന്നു.

ആശംസ കാർഡുകൾ
കുട്ടികൾ നിർമിച്ച റോക്കറ്റ്
ചന്ദ്രദിനം