ജി.എം.എൽ.പി.എസ് കൊയപ്പ/അക്ഷരവൃക്ഷം/കൊറോണകഥ
കൊറോണക്കഥ
ആരോ ചുമച്ചത് കേട്ടപ്പോഴാണ് ഉറങ്ങിക്കിടന്ന കൊറോണ ഞെട്ടിയുണർന്നത്. ചുറ്റും നോക്കിയപ്പോൾ അതിയായ സന്തോഷം തോന്നി ചീഞ്ഞളിഞ്ഞ മാംസം, കെട്ടിക്കിടക്കുന്ന മലിനജലം, ആരോ തുപ്പിയിട്ട കഫം, ഈച്ച പറക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ, വൃത്തിയില്ലാത്ത ശുചിമുറി.... കൊറോണ തുള്ളിച്ചാടി.ശുചിമുറിയിൽ മൂത്രമൊഴിക്കാൻ വന്ന ചെമ്മീൻ വിൽപ്പന കാരിയുടെ ദേഹത്തേക്ക് കൊറോണ ചാടിക്കയറി. പതിയെപ്പതിയെ അവരുടെ ജീവൻ കാർന്നു തിന്നാൻ തുടങ്ങി. അവരുടെ ദേഹത്ത് തന്നെ പെറ്റുപെരുകി. വൈകിട്ട് വീട്ടിലെത്തിയ ആ സ്ത്രീ തൻറെ കുഞ്ഞുമകളെ ഉമ്മ വെക്കുകയും പ്രായമായ അച്ഛനെ കെട്ടിപ്പിടിക്കുകയും ചെയ്തു. കൊറോണ ആർത്തട്ടഹസിച്ചു... ഇളം ഇറച്ചിക്കും മൂത്ത ഇറച്ചിക്കും രുചി കൂടുതലായിരുന്നു!!
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 31/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ