ജി. എൽ. പി.സ്കൂൾ ഒതുക്കുങ്ങൽ/അക്ഷരവൃക്ഷം/ഭയപ്പാടിന്റെ 28 ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഭയപ്പാടിന്റെ 28 ദിനങ്ങൾ
മാർച്ച് 10 ചൊവ്വ.അന്ന് ഞാൻ പതിവിലും നേരത്തേ എണീറ്റു. എന്റെഉമ്മമ്മയുംമാമയുംഉംറകഴിഞ്ഞ്മടങ്ങിയെത്തുന്നത്അന്നായിരുന്നു.പണികളെല്ലാംനേരത്തെകഴിച്ച്ഞങ്ങൾഅവരെകാത്തിരുന്നുഏകദേശം പത്തു മണിയായപ്പോൾഅവർ വീട്ടിലെത്തി. പക്ഷേ ആരും അവരുടെ അടുത്തേക്ക് പോകുന്നില്ല. സാധാരണ അവർ എന്നെ കാണുമ്പോൾ വാരിയെടുക്കുന്നതാ. അവരുടെ അടുത്തേക്ക് പോയി നോക്കണ്ടാന്ന് ഉമ്മ പറഞ്ഞപ്പോൾ എനിക്കാകെ സങ്കടമായി. കോവിഡ് 19 എന്ന രോഗത്തെക്കുറിച്ചുള്ള കാര്യങ്ങൾ ഉമ്മ പറഞ്ഞു തന്നു. മറ്റു രാജ്യങ്ങളിൽ നിന്നും യാത്ര കഴിഞ്ഞെത്തിയവർ ആരുമായും സമ്പർക്കമില്ലാതെ കുറച്ച് ദിവസം വീട്ടിലിരിക്കണമെത്രേ. വല്ലാത്ത ഒരവസ്ഥ. എൻ്റെ മനസ്സ് വല്ലാതെ വേദനിച്ചു.ഉമ്മയും ഞങ്ങളും ഉടൻ തന്നെ വീട്ടിലേക്ക് മടങ്ങി. ഉപ്പ ഞങ്ങൾക്കായി കൊടുത്തയച്ച ഒരു പാട് സാധനങ്ങൾ. ഒന്നു എടുത്തു നോക്കാൻ പോലും ഉമ്മ സമ്മതിച്ചില്ല. അങ്ങനെ 28 ദിനങ്ങൾ ഞങ്ങൾ കാത്തിരുന്നു. ഉമ്മയുടെ സമ്മാനവും ഉമ്മമ്മയുടെ സനേഹവും കിട്ടാൻ.
മെഹറിൻ
2 A ജി.എം എൽ .പി .സ്കൂൾ മറ്റത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 12/ 2021 >> രചനാവിഭാഗം - കഥ