ജി.എം.എൽ.പി.സ്കൂൾ പുതിയ കടപ്പുറം നോർത്ത്/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്

പരിസ്ഥിതി അവബോധം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ആചരി ക്കുന്ന ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് തന്നെ പുതിയ കടപ്പുറം നോർത്ത് ജി എം എൽ പി സ്കൂളിലെ പരിസ്ഥിതി ക്ലബ്'ഹരിതം' പ്രവർത്തനമാരംഭിച്ചു. പരിസ്ഥിതി ദിന പ്രത്യേക പരിപാടികൾ ഉൾപ്പെടുത്തിയ അസംബ്ലിയിൽ വച്ച് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ഹമീദ് മാസ്റ്റർ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിന പ്രതിജ്ഞയെടുത്തു. വിദ്യാലയവും പരിസരവും മാലിന്യമുക്ത പ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്തു. സ്റ്റുഡൻസ് കൺവീനറായ സഫ മിൻഹ, ടീച്ചർ കൺവീനറായ സജിന ടീച്ചർ എന്നിവർ സംസാരിച്ചു. വൃക്ഷത്തൈകൾ നട്ടുകൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് ക്ലാസ് തലത്തിൽ പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ ക്ലാസ് നൽകി. അതോടൊപ്പം ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിലുള്ള ക്ലാസും നടന്നു. എല്ലാ ആഴ്ചകളിലും വെള്ളിയാഴ്ച ദിവസങ്ങളിൽ ഡ്രൈ ഡേ ആയി ആചരിച്ചിരുന്നു. സ്കൂളിലെ ക്ലാസ്തല പ്രവത്തനങ്ങൾ എകോപിപ്പിച്ചു സ്കൂളിൻ്റെ ശുചിത്വ കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നതിനുവേണ്ടി വിദ്യാർത്ഥി പ്രതിഭകളെ ഉൾപ്പെടുത്തി ഒരു മോണിറ്ററിംഗ് സമിതി രൂപീകരിച്ചു.അവർ എല്ലാ ദിവസങ്ങളിലും ക്ലാസും പരിസരവും നിരീക്ഷിച്ച് ക്ലാസ് അധ്യാപകർക്കും, ലീഡർമാർക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിരുന്നു.

നവംബർ 14 ന് ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി താനൂർ മുൻസിപ്പാലിറ്റി സംഘടിപ്പിച്ച ഹരിത സഭയിൽ സ്കൂളിൽ നിന്നും 7 വിദ്യാർത്ഥികൾ പങ്കെടുക്കുകയും ശുചിത്വറിപ്പോർട്ട് ഫെമിൻ ഫാത്തിമ (4 A) അവതരിപ്പിക്കുകയും ചെയ്തു.