ജി.എം.എൽ.പി.സ്കൂൾ പുതിയ കടപ്പുറം നോർത്ത്/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്
ഗണിത ശാസ്ത്രത്തിൽ വിദ്യാർഥികളിൽ താല്പര്യം സൃഷ്ടിക്കുന്നതിനൊപ്പം ഗണിതത്തിന്റെ പ്രായോഗിക ഉപയോഗത്തെക്കുറിച്ച് ഒരു ആശയം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ 27/07/2023 വ്യാഴാഴ്ച പുതിയകടപ്പുറം നോർത്ത് ജി എം എൽ പി സ്കൂളിൽ ഗണിതക്ലബ്ബ് രൂപീകരിച്ചു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ലബ്ബിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളിൽ നിന്ന് 4A യിലെ ഫെമിൻ ഫാത്തിമയ്ക് നേതൃസ്ഥാനം നൽകി. അന്നേ ദിവസം ഗണിത പസിലുകളും ഗണിത ക്വിസ് മത്സരവും നടത്തി.
ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ വ്യാഴാഴ്‌ചയും ഗണിത കളികളും പസിലുകളും ഉൾപ്പെടുത്തിക്കൊണ്ട് "ഗണിതം മധുരം " എന്ന പേരിൽ എല്ലാ കുട്ടികൾക്കും ആസ്വാദ്യകരമായ പ്രവർത്തനങ്ങൾ ചെയ്തു. ഗണിത ശാസ്ത്ര മേളയിൽ സ്കൂളിനെ പ്രതിനിധീകരിച്ച് 4A യിലെ മുഹമ്മദ് ഹഫീസിനെ പങ്കെടുപ്പിച്ചു. ഡിസംബർ 22 രാമാനുജൻ ദിനത്തിൽ സൂര്യ ടീച്ചർ രാമാനുജൻ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും രാമാനുജൻ സംഖ്യയുടെ പ്രത്യേകതയെക്കുറിച്ചും സ്കൂൾ റേഡിയോയിലൂടെ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. പഠനോത്സവവുമായി ബന്ധപ്പെട്ട് ഗണിത ചാർട്ടുകൾ, പസിലുകൾ, മോഡലുകൾ എന്നിവ തയ്യാറാക്കി.കുട്ടികളിൽ ഗണിത ഭയം മാറ്റാനും ഗണിതം കൂടുതൽ രസകരമാക്കാനും ഗണിത ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ കഴിഞ്ഞു.