ജി.എം.എൽ.പി.സ്കൂൾ തിരൂരങ്ങാടി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരൂരങ്ങാടി മേഖലയിലെവിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി ബ്രിട്ടീഷ് ഭരണകൂടം മലബാറിലെ പിന്നോക്ക പ്രദേശങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കാൻ തീരുമാനിച്ചതിൻ്റെയടിസ്ഥാനത്തിൽ മലബാർ ദേശത്ത് ദർസ് നടത്തിയിരുന്ന മൊല്ലമാർക്ക് പരിശീലനം നൽകിയും ഗ്രാൻ്റ് നൽകിയും ഓത്തുപള്ളികൾ മൊല്ല സ്കൂളായി തുടക്കത്തിൽ മാറുകയും പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോഡ്ന് കീഴിൽ ഫസ്റ്റ് കംബ്ലസർ സ്കൂൾ എന്ന പേരിൽ തിരൂരങ്ങാടി ചുടല പറബിലും തുടർന്ന് കൊളക്കാടൻ പറബിലേക്കും ഇപ്പോൾ സ്ഥിതി ചെയ്യുന്ന എം. എൻ.പോക്കർ ഹാജി നിർമിച്ച്‌ സർകാറിന് വാടകക്ക് നൽകിയ കെട്ടിടത്തിൽ പ്രവർത്തിക്കുകയും ചെയ്തു തുടക്കത്തിൽ നാല് ക്ലാസ് റൂമുകളും പിന്നീട് പുതിയ കെട്ടി ടത്തിൽ നാല് ക്ലാസ് റൂമും ഓഫീസ് റൂമുംഉണ്ടായിരുന്നു വാടക കെട്ടിടത്തിലായതിനാൽ യാതൊരു വിധ പുരോഗതിയും കൈവരിക്കാൻ നമ്മുടെ സ്കൂളിനായില്ല2005 ആഗസ്റ്റ് 5ന്സുമനസ്സുകളുടെശ്രമഫലമായി

ഈ വിദ്യാലയത്തിന് വേണ്ടി 15 സെൻ്റ് സ്ഥലം ബഹു കേരള ഗവർണറുടെ പേരിൽ റെജിസ്ട്രർ ചയ്തുസ്കൂളിന്ലഭിച്ച സ്ഥലത്ത് തിരൂരങ്ങാടി മുനിസിപ്പാലിറ്റിജില്ലാ പഞ്ചായത്ത്എസ് എസ് എ

പിവി. അബ്ദുൾ വഹാബ്. എംപി. ഫണ്ട്.എന്നിവ ഉപയോഗിച്ച് 13 ക്ലാസ് മുറികളോടെ ഇരു നില കെട്ടിടവും, ചുറ്റു മതിലും കെട്ടി പണിപൂർത്തിയാക്കി.ഇംഗ്ലീഷ് മീഡിയംസ്കൂളുകളുടെ അതിപ്രസരണം കാരണം പൊതു വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൾ രക്ഷിതാക്കൾ കുട്ടി കളെ ചേർക്കാൻമടിക്കുന്ന കാലത്ത് കുട്ടികൾ ഇല്ലാതെ അധ്യാപക പോസ്റ്റ്‌ നഷ്ടപ്പെടാതിരിക്കാനും അന്നത്തെ പി ടി എ എസ് എം സി അംഗങ്ങളുടെയും നാട്ടുകാരുടെയും ശ്രമഫലമായി പ്രീപ്രൈമറി നമ്മുടെ സ്കൂളിൽ കൊണ്ട് വന്നുഇപ്പോൾ വളരെ നല്ലരൂപത്തിൽ അത് മുന്നോട്ടു പോകുന്നു ജി.എം.എൽ.പി. സ്കൂൾ തിരൂരങ്ങാടി 1924 ആരംഭിച്ച് 100 -ാം വയസ്സിലേക്ക് കടക്കുന്ന ഈ വിദ്യാ ലയത്തിന് പി.ടി.എ. യുടേയും നാട്ടുകാരുടേയും നിരന്തര ശ്രമഫലമായി ധാരാളം പുരോഗതി കൈവരിക്കാൻ സാധി ച്ചിട്ടുണ്ട് . ഇപ്പോൾ 382 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽപ്രധാന അദ്ധ്യാപിക ഉൾപ്പടെ 15 അധ്യാപകരും രണ്ട് ആയമാരും ഉണ്ട്. 2009 മുതൽ പ്രീപ്രൈമറി ക്ലാസുകൾ ആരം ഭിച്ചു . പാഠ്യ - പാഠപ്രവർത്തനങ്ങൾ മുന്നിട്ടു നിൽക്കുന്ന ഈ വിദ്യാലയത്തിൽ കുട്ടികളുടെ വിവിധ കഴിവുകളെ പരിപോ ഷിപ്പിക്കുന്നതിന് വിദ്യാരംഗം കലാസഹിത്യ വേദി . ശാസ്ത്രക്ലബ് , ഗണിതശാസ്ത്ര ക്ലബ്ബ് , ഹരിതക്ലബ് , അറ് ബിക് ക്ലബ്, ഇംഗ്ലീഷ് ക്ലബ്ബ് തുടങ്ങിയവും പ്രവർത്തിക്കു ന്നുണ്ട് . കുട്ടികളിലെ സാഹിത്യ വാസനകളെ പ്രകടിപ്പിക്കു ന്നതിന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃ ത്തിൽ മാസംതോറും കയ്യെഴുത്ത് മാസിക പ്രസിദ്ധീക് രിക്കുന്നു . ഇതിന്റെ സ്വാതന്ത്യദിന സ്പെഷ്യൽ പതിപ്പിന്റെ ലോകം സഹ പി.ടി.എ പ്രസിഡണ്ട് എ നിർവ്വഹിക്കുകയുണ്ടായി . ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ തല 100പരീക്ഷണം ശാസ്ത്ര സംഘടിപ്പിക്കുകയുണ്ടായി . പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾ ത പ്രത്യേക പരിശീലനം നൽകി അവരെ മറ്റു കുട്ടികൾ വത്തിക്കാനുള്ള തീവ്രപരിശീലനവും നമ്മുടെ വിദ്യാ ലയത്തിൽ നടന്നു വരുന്നു . കാലഘട്ടത്തിന്റെ ആവശ്യം പരിഗണിച്ച് ഇംഗ്ലീഷ് ഭാഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതും എടുത്തുപറയേണ്ട കാര്യമാണ് . . വിവിധ ദിനാഘോഷങ്ങൾ സമുചിതമായി കൊണ്ടാടുന്നു .. ഈ വിദ്യാലയത്തിന്റെ നേട്ടങ്ങൾക്ക് പിന്നിൽ പി.ടി.എ. എം.ടിച്ചു . സഹൃദമായ നാട്ടുകാർ , ജനപ്രതിനിധികൾ , പരിസരത്തെ വിവിധ ക്ലബ്ബുകൾ എന്നിവയുടെനിസ്വാർത്ഥമായ സഹായവും സഹകരണവുമാണ് . അത് തുടർന്നും ലഭ്യമാകും എന്ന ഉറച്ചവിശ്വാസമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത് .