ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/പൂവിറങ്ങലിച്ച തേങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്
വിറങ്ങലിച്ച തേങ്ങൽ

ഇന്ന് ലോകം കണിയാകുന്നത്
കൊറോണ എന്ന സൂക്ഷ്മ ഹാരി യുടെ
വിളയാട്ടമോ നരഹത്യയോ?
സൂക്ഷ്മാണു വെന്നിരിക്കിലും
വൈറസിൻ ഭീകരത ഇന്നും മർത്യൻ
പൊഴിക്കും മിഴിനീരിൽ ജ്വലിച്ചുവോ
നാശങ്ങൾ വിതയ്ക്കും
മഹാമാരി നമ്മെ വിരൽ
ചൂണ്ടി കാണിച്ചത്
ഒത്തിരി കഴമ്പാർന്ന യാഥാർഥ്യങ്ങളോ
വിശന്ന വയറിനടമയും
കൊട്ടാരം പണിതവനും
ഇന്നീ കൊറോണയ്ക്ക് മുമ്പിൽ
സമാസമൻമാർ
തൊട്ടുകൂടായ്മയും അഹങ്കാരവും
വേരോടെ പിഴുതെറിയാനോ?
ഇന്നിപ്പോ ചിരിയില്ല കളിയില്ല
നിന്ദയും അസൂയയുമില്ല
താഴ്ത്തിക്കെട്ടലും പൊങ്ങച്ചവുമില്ല
എങ്ങും വിറങ്ങലിച്ച തേങ്ങൽ മാത്രം

ജൽവ റസ് ലി
1 B ജി.എം.എൽ.പി.എസ് ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത