കൊറോണ


പോരാടുവാൻ നേരമായിന്നു കൂട്ടാരെ
   പ്രതിരോധ മാർഗത്തിലൂടെ
കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തി -
  ന്നലയടികളിൽ നിന്നു മുക്തി നേടാം
ഒഴിവാക്കാം സ്നേഹ സന്ദർശനം
  നമുക്കൊഴിവാക്കിടാം ഹസ്തദാനം
അല്പകാലം നാമകന്നിരുന്നാലും
  പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപേണ കരുതലില്ലാതെ
  നടക്കുന്ന സോദരെ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
  ഒരുജനതയെ തന്നേയല്ലോ
ആരോഗ്യ രക്ഷക്ക് നൽകും നിർദ്ദേശങ്ങൾ
  പാലിച്ചിടാം മടിയാതെ
ആശ്വാസമേകുന്ന വാർത്തകൾ കേൾക്കാൻ
  ഒരുമനസ്സോടെ കാത്തിരിക്കാം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
  മുന്നേറിടാം തെല്ലും ഭയക്കാതെ
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
   ഈ ലോക നന്മക്കുവേണ്ടി.....
 

മൈഷ
3 A ജി എം എൽ പി എസ് ഇരിങ്ങാവൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത