ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കവിത

കുരുന്നോളം

പൂമുല്ലയും പൂക്കളും, പൂന്തേൻ നുകരും പൂമ്പാറ്റയും,നട്ടുനനയ്ക്കും പുൽനാമ്പുകളും, പൂച്ചെടികളും,തുള്ളിച്ചാടും പുൽച്ചാടികളും,പൂത്തുമ്പികളും പനികൂർക്കലും,തുളസിയും, പേരയും,പപ്പായയും, കുലവാഴയും,വഴുതനയും പലചീരയും,ചേമ്പും,കറിവേപ്പും പടർന്ന് നിൽക്കും മാതളനാരകവും പൂച്ചട്ടികളിൽ സ്വാഗതമോതി പൂവിടർത്തും ഓർക്കിഡുകളും പുതുപാഠം തീർക്കും ജി.എം.എൽ.പി പള്ളിക്കൂടം ഇരിങ്ങല്ലൂരിൻ പൂമുറ്റത്ത് പാറിപറന്ന് നടക്കും നാടിൻ കുരുന്നു പൂമ്പാറ്റകളോടൊപ്പം പുതുവർഷ മേഘശകലങ്ങളെ പതിയെ ഇടവപാതിയിൽ തിമിർത്തുപെയ്യുക പകർത്തിവെക്കാം പുതു തലമുറയ്ക്കായ് പുതുലോക വർണ്ണതാളുകളിൽ.

....വിജയൻ മണ്ണഴി...