അടുക്കളത്തോട്ടം

  • സ്കൂളിന്റെ തനതു പ്രവർത്തനമായി 2022-23ൽ നടപ്പിലാക്കിയ പദ്ധതിയാണ് അടുക്കളത്തോട്ടം-2022.
  • മുദ്രാവാക്യം: ഭക്ഷണം നല്ല ആരോഗ്യം - ഞങ്ങളും കൃഷിയിലേക്ക്.
  • 50 വീടുകളിൽ കുുട്ടികളുടെയും കുടുംബത്തിന്റെയും സഹായത്തോടെ തയാറാക്കുന്ന അടുക്കളത്തോട്ടങ്ങൾ.
  • 53 കുടുബങ്ങളുടെ പങ്കാളിത്തം.
  • ലഭിക്കുന്ന വിളവിൽ പകുതി സ്കൂളിലെ ഉച്ചഭക്ഷണത്തിലേക്ക് നൽകണം.
  • ലക്ഷ്യം: വിഷരഹിത ഉച്ചഭക്ഷണം.
  • വെണ്ട, വഴുതന, തക്കാളി,പച്ചമുളക് എന്നിവയുടെ 20 തൈകൾ വീതം പങ്കാളികൾക്ക് സൗജന്യമായി വിതരണം ചെയ്തു.
  • ജൈവവളം,ജൈവകീടനാശിനി എന്നിവയും സൗജന്യം.
  • ചോക്കാട് പഞ്ചായത്ത് കൃഷിഭവന്റെ സഹകരണം, സാങ്കേതിക സഹായം,ഉപദേശ-നിർദ്ദേശങ്ങൾ.
  • വിദഗ്ധസമിതിയുടെ കൃഷിയിട സന്ദർശനം.
  • കൃഷി സംശയങ്ങൾക്കും ആശയം പങ്കുവയ്ക്കലിനുമായി പഞ്ചായത്ത് കൃഷി ഓഫീസർ ഉൾപ്പെട്ട അടുക്കളത്തോട്ടം വാട്സാപ്പ് ഗ്രൂപ്പ്.
  • കൃഷിയിടത്തിന്റെ വിവിധ ആഴ്ചകളിലെ ഫോട്ടോ, വിഭവങ്ങളുടെ ഫോട്ടോ എന്നിവ ഗ്രൂപ്പിൽ പങ്കുവയ്ക്കൽ.
  • കനത്ത മഴയിലും മറ്റും കേടുവന്ന തൈകൾക്കു പകരം പുതിയ തൈകൾ.
  • പദ്ധതി ആരംഭിച്ചതിന്റെ ആടുത്ത ദിവസം മുതൽ കുട്ടികൾ വീട്ടിൽ വിളയിച്ച പച്ചക്കറികളുമായി സ്കൂളിലേക്ക്.
  • 2023 മാർച്ച് 31 വരെയും കുട്ടികൾ തങ്ങളുടെവീട്ടിൽ വിളയിച്ച പച്ചക്കറികളുമായി ആവേശപൂർവം സ്കൂളിലെത്തി.
  • രക്ഷിതാക്കളും കുട്ടികളും ഏറെ ആവേശത്തോടെ ഏറ്റെടുത്ത പ്രവർത്തനം.
  • കൺവീനർ - പ്രകാശൻ.ബി.പി.