ചെമ്മണ്ണൂർ

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ പുന്നയൂർക്കുളം പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് ചെമ്മണ്ണൂർ.

കുന്നംകുളത്ത് നിന്നും ഏകദേശം എട്ട് കിലോമീറ്റർ ദൂരയായി ഗ്രാമം സ്ഥിതി ചെയ്യുന്നു. നാലു ഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം. പടിഞ്ഞാറ് ആൽത്തറ കിഴക്ക് കുന്നംകുളം വടക്ക് ചിറക്കൽ തെക്ക് ഗുരുവായൂർ ഭാഗം എന്നിങ്ങനെയാണ് അതിർത്തികൾ. മലയാളത്തിലെ പ്രശസ്ത സാഹിത്യകാരി കമല സുരയ്യ ഈ പഞ്ചായത്തിലെ അംഗമായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളും ആരാധനാലയങ്ങളും വിശിഷ്ട വ്യക്തികളും നാടിനെ സമ്പന്ന മാക്കുന്നു.

ആരാധനാലയങ്ങൾ