ജി.എം.എൽ.പി.എസ് ചെമ്മണ്ണൂർ/അക്ഷരവൃക്ഷം/മുത്തശ്ശി ദ്വീപ്
മുത്തശ്ശി ദ്വീപ്
ഒരു ദ്വീപിൽ കുറച്ചു കുടുംബങ്ങൾ താമസിച്ചിരുന്നു.ഒരു ചെറിയ ദ്വീപ് ആയിരുന്നു അത്.അവിടെ ഉള്ള വീടുകളിലെ ആളുകൾക്കെല്ലാം എന്നും അസുഖങ്ങളായിരുന്നു.എന്നാൽ ഒരു വീട്ടിലെ ആളുകൾക്കൊന്നും അസുഖങ്ങൾ വരാറില്ലായിരുന്നു.അതുകൊണ്ട് തന്നെ മറ്റുവീടുകളിൽ ഉള്ളവർക്കു ഈ വീട്ടുകാരോട് നല്ല അസൂയ ആയിരുന്നു.ആ വീട്ടിൽ ഒരു മുത്തശ്ശിയും രണ്ടു മക്കളുമാണ് താമസിച്ചിരുന്നത്.അവർ അവരുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചിരുന്നു അതുകൊണ്ട് തന്നെ അവർക്കു അസുഖങ്ങളും ഇല്ലായിരുന്നു.മറ്റുള്ളവരുടെ വീടും പരിസരവും വൃത്തിഹീനമായിരുന്നുഅതുകൊണ്ട് തന്നെയായിരുന്നു അവർക്ക് അസുഖങ്ങളും.മുത്തശ്ശിയുടെ വീടിൻറെ വൃത്തി കണ്ട് അസൂയാലുക്കളായ അയൽവാസികൾ മാലിന്യം അവരുടെ പരിസരത്തു കൊണ്ടുപോയി ഇട്ടു മുത്തശ്ശിയും മക്കളും എന്നും അതൊക്കെ വൃത്തിയാക്കും ഇത് തുടർന്നുകൊണ്ടിരുന്നു.അവസാനം അവർ മുത്തശ്ശിയോട് ചോദിച്ചു ഞങ്ങൾ ഇവിടെയൊക്കെ വൃത്തികേടാക്കിയിട്ടും എന്താ ഒന്നും പ്രതികരിക്കാത്തത്.അപ്പോൾ മുത്തശ്ശി അവരോട് പറഞ്ഞു ഞാൻ പ്രതികരിച്ചില്ലെങ്കിലും അതിനുള്ള ശിക്ഷ പ്രകൃതി നിങ്ങൾക്ക് തരുന്നുണ്ടല്ലോ നിങ്ങൾക്ക് എന്നും അസുഖങ്ങൾ അല്ലേ. നിങ്ങൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും മരങ്ങൾ വച്ചുപിടിപ്പിക്കുകയും ചെയ്യൂ അസുഖങ്ങളെല്ലാം തനിയെ മാറിക്കോളും .തെറ്റുമനസ്സിലായ നാട്ടുകാർ വീടും പരിസരവും വൃത്തിയാക്കുകയും മരങ്ങൾ നടുകയും ചെയ്തു പതിയെ പതിയെ അസുഖങ്ങൾ എല്ലാം ദ്വീപിൽ നിന്ന് ഒഴിഞ്ഞു പോയി ശുചിത്വം ഒരു പരിധിവരെ രോഗങ്ങളെ തടയുന്നു .കൂട്ടുകാരെ നിങ്ങളും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണേ.
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ