മഹാമാരി

മഹാമാരി

കുളിരേകും ഇളം കാറ്റു തഴുകും
അമ്മതൻ മക്കളെ ഭീതിയിലാഴ്ത്തി
വൈറസിൻ രൂപത്തിൽ ......
ഭയന്നിടും മനുഷ്യ ഹൃദയം ജീവന്റെ
തുടിപ്പിനായ്.........
പടർന്നു പിടിക്കും രോഗം
അകറ്റുന്നു മനുഷ്യ സ്നേഹബന്ധത്തെ
വീർപ്പുമുട്ടുന്ന രോഗമായ് മാറുന്നു
തമ്മിൽ അകറ്റിയും ജീവൻ
പൊലിഞ്ഞും ദൈവത്തിൻ പരീക്ഷണമായി
പൊരുതി ജയിക്കണം
അറുതി വരുത്തണം
നാളത്തെ മനുഷ്യ സമൂഹത്തിനായി
കൈകോർക്കാം നമുക്കൊരുമിച്ചു
ശുചിത്വ പാതയും സാമൂഹികകാലവും
കൈവരിക്കാം മനുഷ്യകുലത്തിന്
ജീവന്റെ തുടിപ്പിനായ് .........
അശ്വമേകും നാളത്തെ
ലോകത്തിനായി ..........

ഫാത്തിമ റിൻഹ .പി
5 B ജി എം എൽ പി എസ് പൂക്കോട്ടൂർ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത