ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ അഹങ്കാരം നല്ലതല്ല- കഥ

Schoolwiki സംരംഭത്തിൽ നിന്ന്


അഹങ്കാരം നല്ലതല്ല- കഥ

ഗ്രാമത്തിലെ ഒരു വീട്ടിലാണ് ഫിന്നി എന്ന പൂച്ചക്കുട്ടിയുടെയും ഡു ഡോ എന്ന പട്ടിക്കുട്ടിയുടെയും താമസം. ഫിന്നി ഒരു പാവമായിരുന്നു, എന്നാൽ ഡുഡോയാകട്ടെ തികഞ്ഞ അഹങ്കാരിയും ,ഡുഡോ എപ്പോഴും തന്നെ പറ്റി സ്വയം പൊക്കി പറയുമായിരുന്നു ഫിന്നിയോട് ,നിന്നെക്കാൾ എല്ലാവർക്കും ഇഷ്ടം എന്നോടാണെന്നും, നിന്നേക്കാൾ കേമനും ശക്തനും ഞാനാണെന്നും എന്നുമൊക്കെയായിരുന്നു ഡുഡോയുടെ വീര വാദം

അങ്ങിനെയിരിക്കെ ഒരു ദിവസം ഒരു വലിയ തടിയൻ നായ അവരുടെ അടുത്തേക്ക് കുരച്ച് കൊണ്ട് ഓടി വന്നു, ഫിന്നിയും ഡുഡോയും പേടിച്ച് നിലവിളിച്ചു കൊണ്ട് ഓടി, മൂർച്ചയുള്ള നഖമുള്ള ഫിന്നിക്ക് വളരെ പെട്ടെന്ന് തന്നെ അടുത്തുള്ള മാവിൽ ഓടിക്കയറി രക്ഷപ്പെടാൻ പറ്റി, തടിയനായ ഡു ഡോക്ക് ആ മരത്തിൽ കയറാൻ പറ്റിയില്ല, അവൻ ഒരു വിധം ഓടി തൻ്റെ കൂടിൻ്റെ മൂലയിൽ ഒളിച്ചു അവൻ ഭയന്നു വിറച്ചു, തടിയൻ നായ ചുറ്റുപാടും നോക്കിയ ശേഷം വേറെ ങ്ങോട്ടോ ഓടിപ്പോയി, പിന്നീട് പതിയെ പുറത്തേക്ക് വന്ന ഡു ഡോയോട് ഫിന്നി ചോദിച്ചു "നീ വലിയ ശക്തനാണെന്ന് പറഞ്ഞിട്ട് എന്തിനാ ഓടിയത്?" ഫിന്നിയുടെ ചോദ്യം കേട്ട് ഡുഡോ നാണിച്ച് തല താഴ്ത്തി ,പിന്നീട് അവൻ ഒരിക്കലും അഹങ്കരിച്ചിട്ടില്ല

ഗുണപാഠം: അഹങ്കാരം നന്നല്ല




ആദില ഫർസാന
2 B ജി എം എൽ പി സ്കൂൾ പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - കഥ