ജി.എം.എൽ.പി.എസ്. താഴെക്കോട്/ചരിത്രം
താഴെക്കോടിന്റെ അക്ഷര ദാഹമകറ്റാൻ 1911- 12 അധ്യയനവർഷത്തിൽ സ്ഥാപിതമായ വിദ്യാലയം.ശ്രീ. കല്ലടി കുഞ്ഞുണ്ണി സാഹിബ് അവർകളുടെ വാടക കെട്ടിടത്തിലായിരുന്നു ആദ്യകാല പ്രവർത്തനം. ശ്രീ. കെ. കുഞ്ഞഹമ്മദ് എന്ന ഏകാചാര്യനാണ് ഒരു വ്യാഴവട്ട കാലത്തോളം ഇവിടെ അദ്ധ്യയനം നടത്തിയിരുന്നത്. ബോർഡ് മാപ്പിള ബോയ്സ് എലിമെന്ററി സ്കൂൾ എന്നായിരുന്നു ആദ്യ പേര്. 1986 മുൻ മന്ത്രിയും എം/എൽ.എ യുമായിരുന്ന ശ്രീ. നാലകത്ത് സൂപ്പി സാഹിബ് സ്കൂളിനായി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. 2020 ൽ കേരളത്തിന്റെ ബഹു. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ അവർകൾ വിദ്യാലയത്തിനായി ഹൈടെക് ക്ലാസ് മുറികൾ അടങ്ങുന്ന പുതിയൊരു കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്തിട്ടുണ്ട്. മുൻ മന്ത്രിയും എം.എൽ.എ യുമായ ശ്രീ. നാലകത്ത് സൂപ്പി സാഹിബ് ഉൾപ്പെടെ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളാൽ സമ്പന്നമാണ് ഈ വിദ്യാലയം. 20 വിദ്യാർഥികളുമായി പ്രവർത്തനമാരംഭിച്ച വിദ്യാലയം ഇന്ന് ആയിരത്തിനടുത്ത് വിദ്യാർത്ഥികൾ ഉള്ള, മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും വലിയ പ്രൈമറി വിദ്യാലയങ്ങളിലൊന്നാണ്.