ജി.എം.എൽ.പി.എസ്, ഒടേറ്റി/അക്ഷരവൃക്ഷം/കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്-19

നാം ശുചിത്വംപാലിക്കേണ്ട ഒരു കാലത്തിലൂടെയാണ് കടന്നുപോകുുന്നത്.ലോകത്തുള്ള മനുഷ്യർക്കെല്ലാം കോവിഡ്-19 എന്ന രോഗം പിടിപ്പെട്ടിരിക്കുകയാണ് .കൊറോണ വൈറസ് എന്ന രോഗാണുവാണ് ഈ രോഗം പടർത്തുന്നത്. ചൈനയിലെ വുഹാനിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്.അവിടെ നിന്ന് മനുഷ്യരുമായുള്ള സമ്പർക്കത്തിലൂടെയാണ് ഈ രോഗം ലോകത്തിന്റെ എല്ലായിടത്തും പടർന്നുപിടിച്ചത്.വ്യക്തിശുചിത്വവും ആരോഗ്യപരമായ ഭക്ഷണവുമാണ് ഈ രോഗിത്തിന് ഏറ്റവും ഫലപ്രദമായ പ്രതിരോധം.യൂറോപ്പിലെ രാജ്യങ‍‍‍‍‍ളെ പോലും കിടുകിടാ വിറപ്പിക്കുന്ന നിലയിലേക്ക് കോവി‍ഡ്്വളർന്നിരിക്കുന്നു.സാനിറ്റൈസർ,മാസ്ക് എന്നിവയാണ് വിപണിയിൽ ഏറ്റവും അധികം വിൽപ്പന നടത്തികൊണ്ടിരിക്കുന്ന ആവശ്യ വസ്തുക്കൾ.കോവിഡ് പ്രതിരോധിക്കാൻ ലോകരാജ്യങളെല്ലാം ആശ്രയിക്കുുന്നത് ഈ രണ്ട് കാര്യങളെയാണ് .പനി,ചുമ, തൊണ്ട വേദന തുടങിയ സാധാരണ രോഗലക്ഷങളാണ് ഇതിനുള്ളത് എന്നാൽ തുടക്കത്തിലേ ചികിൽസ തുടങിയില്ല എങ്കിൽ ശ്വാസകോശത്തെ ബാധിക്കുന്നു.ഈ രോഗത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല.പ്രതിരോധത്തിലൂടെ മാത്രമേ നമ്മുക്ക് ഇതിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കൂ.

മുഹമ്മദ് ആസിഫ്
2 ജി.എം.എൽ.പി.എസ്.ഓടേറ്റി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം