ജി.എം.എൽ.പി.എസ്.വലിയ പറപ്പൂർ/അക്ഷരവൃക്ഷം/ഞാൻ കൊറോണ
ഞാൻ കൊറോണ ഹാവൂ... ഞാൻ എത്ര കാലമായി വിചാരിക്കുന്നു ഒന്നു പുറത്തു വരാൻ ! ഇപ്പോഴെങ്കിലും അത് സാധിച്ചല്ലോ. ഞാൻ വിചാരിച്ചത് ആദ്യം അമേരിക്കയിലോ ലണ്ടനിലോ പോകാമെന്നായിരുന്നു. പക്ഷേ, ആദ്യം പോയത് ചൈനയിലേക്കാണ്. അവിടെ കണ്ടപ്പോൾ തന്നെ ആ സ്ഥലം നന്നായി പിടിച്ചു. നിറയെ വെള്ള പാറ്റകൾ. അപ്പോൾ തന്നെ ഞാൻ എല്ലാവരിലേക്കും പടർന്നു കയറി. മാസങ്ങൾ തികഞ്ഞില്ല. 4 ലക്ഷത്തോളം പേരിലും വ്യാപിച്ചു. രണ്ട് ലക്ഷത്തോളം പേരെ ഞാൻ മരണത്തിന് കീഴടക്കി.ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി.മറ്റ് രാജ്യങ്ങളിലേക്കും ക്രമേണ ഞാൻ സഞ്ചരിച്ചുകൊണ്ടേയിരുന്നു. അങ്ങനെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെത്തിയപ്പോൾ അവിടെ കണ്ടത് എന്നെ പ്രതിരോധിക്കാനുള്ള പല മാർഗ്ഗങ്ങളായിരുന്നു എന്നാലും ഈ ലോകത്തെ കീഴടക്കാതെ പോകാൻ എനിക്ക് കഴിയില്ല. എന്നെ എത്ര പ്രതിരോധിക്കാൻ ശ്രമിച്ചാലും കീഴടക്കാതെ പോകാൻ ഞാൻ തയ്യാറല്ല. ഈ ലോകത്തെ മുഴുവൻ നശിപ്പിക്കാതെ എനിക്ക് വിശ്രമമില്ല. നിങ്ങളുടെ സങ്കടമാണ് എന്റെ സന്തോഷം . ഹ...ഹ....ഹാ ...
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 12/ 03/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ