ജി.ആർ.എഫ്.ടി.എച്ച്.എസ്.ഫോർ ഗേൾസ്, കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ വേണം ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
വേണം ജാഗ്രത


ലോകമെമ്പാടും പടർന്നു പന്തലിക്കുകയാണ് കൊറോണ .നമ്മുടെ ജില്ലയിലോ സംസ്ഥാനത്തോ രാജ്യത്തോ മാത്രമല്ല ഇന്ന് ലോക രാഷ്ട്രങ്ങളെ മൊത്തം മുൾമുനയിൽ നിർത്തിയിരിക്കുകയാണ്.ഈ കുഞ്ഞുവൈറസ് ഒരു ഉറുമ്പിന്റെ അത്ര പോലും വലിപ്പമില്ലാത്ത വൈറസിനെ പേടിച്ചാണ് എല്ലാവരും വീട്ടിൽ കൂടിയിരിക്കുന്നത്.ഈ അവസ്ഥയ്ക്ക് ആരാണ് കാരണക്കാരൻ? നമ്മൾ മനുഷ്യർ തന്നെ.

മനുഷ്യൻ എന്ന പദത്തിനർത്ഥം മനനം ചെയ്യാൻ കഴിവുള്ളവൻ എന്നാണ്. എന്നാൽ ഈ നിർവ്വചനത്തെ പാടെ വിസ്മരിക്കുന്നതാണ് അവന്റെ ഓരോ പ്രവൃത്തിയും. നമ്മൾ ഒരു കാര്യം ചെയ്യുമ്പോൾ അതിനെ കുറിച്ച് നൂറ് വട്ടം ചിന്തിക്കേണമെന്ന് പറയാറുണ്ട് എന്നാൽ നാം ഒരു വട്ടമെങ്കിലും ചിന്തിക്കാറുണ്ടോ? ഇല്ല എന്നതാണ് വാസ്തവം. അതിനു നമുക്ക് സമയമില്ല. ആ സമയത്ത് ബാക്കിയുള്ള ജീവജാലങ്ങളെ ഭൂമിയെ തന്നെ എങ്ങനെ യെല്ലാം നശിപ്പിക്കാമെന്ന കാര്യത്തിൽ നാം വളരെയേറെ ചിന്തിച്ചു കൂട്ടുന്നുണ്ടുതാനും. നമ്മുടെ ലോകം ഈ അവസ്ഥയിൽ ആയതിനുള്ള കാരണക്കാരൻ നാം മനുഷ്യർ തന്നെയാണ്. നാം നമ്മുടെ സ്വാർത്ഥയ്ക്ക് വേണ്ടി മാത്രം പ്രവർത്തിക്കരുത്. എല്ലാവരും ഒന്നാണെന്ന ചിന്തയോട് കൂടി കൊറോണയെന്ന മഹാമാരിയെ ലോകത്തു നിന്ന് തന്നെ തുരത്താനുള്ള ജാഗ്രതയിൽ നാമെല്ലാവരും പങ്കാളിയാകണം


സ്വാതി.എസ്
10 A ജി.ആർ.എഫ്.ടി.എച്ച്.എസ്.ഫോർ ഗേൾസ്, കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം